രാമായണ മാസത്തിനു സമാപനം കുറിച്ച് മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ നടന്ന അഷ്ട ദ്രവ്യമഹാഗണപതി ഹോമവും ആനയൂട്ടും ഭക്തിസാന്ദ്രമായി. ചടങ്ങുകൾക്ക് തന്ത്രി അനൂപ് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ. എ. അനീഷ് എന്നിവരും ഗണപതി ഹോമം, ആനയൂട്ട് എന്നിവയ്ക്ക് തൊട്ടുപുറത്ത് നാരായണൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. ആനയൂട്ടിൽ വഴുവാടി കാശിനാഥൻ, തടത്താവിള ശിവ ഗീതാഞ്ജലി പാർത്ഥസാരഥി, ചെറുശ്ശേരി രാജ് എന്നീ കൊമ്പന്മാർ അണിനിരന്നു. പ്രസാദ ഊട്ടിനും അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടു. ദേവസ്വം ഓഫീസർ കൃഷ്ണൻ നമ്പൂതിരി, കോമരം വാസുദേവൻ, സമിതി സെക്രട്ടറി രാജു മാരാത്ത്, പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, കെ ചന്ദ്രദാസ്, ജയൻ മാരാത്ത്, ജിഷ്ണു പന്തക്കൽ, തച്ചം കോട്ട് വിജയൻ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍