ദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.

 ഉമ്മൻചാണ്ടി രാഷ്ട്രീയ പ്രവർത്തനത്തെ കാരുണ്യ പ്രവർത്തനമാക്കി മാറ്റിയാണ് ജനഹൃദയങ്ങളിൽ അനശ്വരനായതെന്ന് മാനവ സംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ.ടി. എസ്. മായാദാസ് അഭിപ്രായപ്പെട്ടു. ദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. പ്രേമൻ അദ്ധ്യക്ഷനായി. വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി. ഐ. ഷാനവാസ്, കോൺഗ്രസ് പാർലിമെൻ്ററി പാർട്ടി ലീഡർ പി. എസ്. ലക്ഷ്മണൻ, മുസ്തഫ തലശ്ശേരി, രാജലക്ഷ്മി നീണ്ടൂർ, കാസിം, മഹേഷ് വെളുത്തേടത്ത്, ഹക്കീം തലശ്ശേരി, കെ. എസ്. ഹമീദ്, എസ്. ഐ. റസാക്ക്, നൗഷാദ് ഗ്രാമപഞ്ചായത്തംഗങ്ങളായ നസീറ സുധീർ, പി. സന്ധ്യ ടീച്ചർ എന്നിവർ പ്രസംഗിച്ചു. അന്തരിച്ച കോൺഗ്രസ് നേതാക്കളായ വക്കം പുരുഷോത്തമൻ, സാറാമ്മ മാത്തപ്പൻ, മുൻ ഗ്രാമപഞ്ചായത്തംഗം കെ. കെ. ഉസ്മാൻ എന്നിവരേയും യോഗത്തിൽ അനുസ്മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍