ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും വി.ഐ.പി.കൾക്കുള്ള ദർശനനിയന്ത്രണം ഓണാവധിദിനങ്ങളിലും ബാധകമാകും. ഈ ദിവസങ്ങളിൽ വരിയിൽ നിൽക്കുന്നവർക്ക് പ്രാധാന്യം നൽകാനാണിത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് നിയന്ത്രണം. ഈ ദിനങ്ങളിൽ ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനവും അനുവദിക്കില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍