അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യ സമിതി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാനവ മൈത്രി സംഗമം യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി.എൻ സുരേന്ദ്രൻ , പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി മെമ്പർ വി. മുരളി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി മെമ്പർ എം.ശങ്കരനാരായണൻ, യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി സി.വി. പൗലോസ്, എം.ജെ. ബിനോയ് , കെ.എം. മൊയ്തു, എം.എ. വേലായുധൻ എന്നിവർ സംസാരിച്ചു.
പി.മോഹൻദാസ് അദ്ധ്യക്ഷതവഹിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ച് മുനിസിപ്പൽ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സമാധാന ദീപം തെളിയിച്ചു. അഖിലേന്ത്യ സമാധാന ഐക്യദാർഡ്യ സമിതി വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി എം.എച്ച്.ബഷീ ർ സ്വാഗതവും , ടി.വി. ഗോപകുമാർ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍