ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് AIKS, KSKTU , CITU എന്നി സംഘടനകൾ സംയുക്തമായി നടത്തിയ ഫ്രീഡം വിജിൽ എന്ന പേരിൽ കൂട്ടായ്മ നടത്തി. വരവൂർ വളവിൽ വച്ച് നടത്തിയ കൂട്ടായ്മ KSKTU ജില്ലാ കമ്മറ്റി അംഗവും പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും, മുൻ ചേലക്കര MLA യുമായ യു.ആർ. പ്രദീപ് ഉത്ഘാടനം നിർവ്വഹിച്ചു.
യോഗത്തിൽ കർഷക സംഘം വരവൂർ മേഖലാ സെക്രട്ടി യു.ബി. കണ്ണൻ , PKS വള്ളത്തോൾ നഗർ ഏരിയ കമ്മറ്റി സെക്രട്ടറി എം. ആർ. രതിമോഹൻ, വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത, CPI (M) ലോക്കൽ കമ്മിറ്റി നേതാക്കളായ വി.കെ. രവീന്ദ്രനാഥ് , നൗഫൽ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മറ്റി അംഗം പി. സുധാ ദേവി, KSKTU ഏരിയാ കമ്മറ്റി അംഗം ടി.സി. രാമകൃഷ്ണൻ , KSKTU ഭാരവാഹികളായ ടി.എ. ഹിദായത്തുള്ള , വി.ജി. സുനിൽ , കർഷക സംഘം വരവൂർ മേഖലാ പ്രസിഡന്റ് ഷിനോജ് , തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ വരവൂർ പഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ് എന്നിവർ സംസാരിച്ചു. നാടൻ പാട്ടു കലാകാരൻ രാജനും സംഘവും നാടൻ പാട്ടും ദേശഭക്തി ഗാനവും ആലപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍