വടക്കാഞ്ചേരി നഗരസഭയിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മേരി മട്ടി മേര ദേശ് ക്യാമ്പയിന്റെ ഭാഗമായി വസുധ വന്ദന പരിപാടി സംഘടിപ്പിച്ചു, ഡിവിഷൻ 23ൽ അമ്മാട്ടിക്കുളത്തിന് പരിസരത്ത് നടന്ന പരിപാടി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ. ഒ ആർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യം നേടുന്നതിന് ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരെ യോഗത്തിൽ അനുസ്മരിക്കുകയും, ക്യാമ്പയിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ക്യാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞ ചെയർമാൻ ചൊല്ലിക്കൊടുത്തു.
അമ്മാട്ടികുളത്തിന് സമീപം വൃക്ഷത്തൈ നടൽ ചടങ്ങും നടന്നു. കുട്ടികൾക്ക് ക്യാൻവാസിൽ ചിത്രങ്ങൾ വരക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, കൗൺസിലർമാർ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സാജു മാർട്ടിൻ, നഗരസഭ ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍