തൃശ്ശൂര്‍ നഗരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ‘എക്സലന്‍റ് ഇന്ത്യ ഹോളിഡേയ്സ്’ എന്ന സ്ഥാപനത്തിന്‍റെ പേരില്‍ ആയിരുന്നു തട്ടിപ്പ്. വിദേശത്തേക്കുള്‍പ്പടെ ടൂർ കൊണ്ട് പോകാമെന്ന് കാണിച്ച് പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ആകർഷമായ പരസ്യങ്ങൾ നല്‍കി ആയിരുന്നു തട്ടിപ്പ്.
പരസ്യം കണ്ട് സമീപിച്ച ആളുകളിൽ നിന്നും പണം മുൻകൂർ വാങ്ങി. എന്നാല്‍ യാത്ര കൊണ്ടു പോകാതെ കബളിപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സമാനരീതിയിലുള്ള പത്തോളം കേസുകളിൽ ജീന പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
വിയ്യൂർ എസ്.എച്ച്.ഒ ബൈജു കെ സി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജു, സിവിൽ പൊലീസ് ഓഫീസർ പി.സി അനിൽകുമാർ, പിങ്ക് പൊലീസിലെ വനിതാ പൊലീസുകാരായ ഗീത എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍