കാഞ്ഞാണി റൂട്ടിലെ യാത്ര ദർശ് ബസിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനെയാണ് പോലീസുകാരൻ മർദ്ദിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബസ് ജീപ്പിലിടിക്കാൻ ശ്രമിച്ചതായി ആരോപിച്ച് പോലീസ് ബസ് തടഞ്ഞ് നിറുത്തുകയും ജീപ്പിലുണ്ടായിരുന്ന എസ്.ഐ കാര്യങൾ ചോദിച്ചറിയുന്നതിനുമിടയിൽ പോലീസ് ജീപ്പിലെ ഡ്രൈവർ ഇറങ്ങി വന്ന് ബസ് ഡ്രൈവറുടെ ചെകിടത്ത് അടിക്കുകയായിരുന്നുവെന് ജീവനക്കാർ പറയുന്നു. അടിയേറ്റ ഡ്രൈവറുടെ ചെവിയിൽ നിന്ന് ചോരയൊഴുകിയതിനെ തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് ജില്ലാ ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനാണ് മർദിച്ചതെന്നാണ് പരാതി. ബസ് ജീവനക്കാരനെ മർദ്ദിച്ച പോലിസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും, സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകളാണ് ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്കും പരാതികൊടുക്കുമെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍