സ്ത്രീ സൂപ്പർ ശക്തി സന്ദേശവുമായി മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്ത്രീകൾ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചാണ് മുക്കാട്ടുകരയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
കൗൺസിലർ ശ്യാമള മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ സ്ക്കൂൾ പഞ്ചഗുസ്തി മത്സരത്തിലും, വെയിറ്റ് ലിഫ്റ്റിങ്ങിലും വെള്ളി മെഡൽ കരസ്ഥമാക്കിയ ഏയ്ഞ്ചൽ മരിയ മേനാച്ചേരിയും, പി. ദിവ്യയും കൂടി പതാക ഉയർത്തി, തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ജെൻസൻ ജോസ് കാക്കശ്ശേരി, വിൽബിൻ വിൽസൻ, ജോസ് കുന്നപ്പിള്ളി, കെ. കെ. ആന്റോ, നിധിൻ ജോസ്, അന്നം ജെയ്ക്കബ്, സി. ജി. സുബ്രമഹ്ണ്യൻ, വി. എൽ. വർഗ്ഗീസ്, വി. എ. ചന്ദ്രൻ, ബേബി പുലിക്കോട്ടിൽ, സി. ഡി. റാഫി, കെ. ജെ. ജോബി, കെ. കെ. ശശി, ഡിസൻ ഡേവിസ്, സി. ഡി. സെബീഷ്, ഷാജു ചിറയത്ത്, വിപിൻ തിമത്തി, വിഷ്ണു വിജയൻ, കെ. എ. ബാബു എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍