പാർളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ നടന്ന രണ്ടാമത് വ്യാസപ്രസാദം സത്സംഗത്തിൽ ഡോ. ലക്ഷീശങ്കർ ഭാഗവതത്തിലെ ഭീഷ്മസ്തുതി എന്ന ഭാഗം വിശദമാക്കി ക്ലാസ് എടുത്തു.

ഭീഷ്മസ്തുതി - വീരരസത്തെ ഭക്തിഭാവത്തിൽ സമന്വയിപ്പിയ്ക്കുന്ന രചനാവൈഭവം - ഡോ. ലക്ഷ്മീശങ്കർ പാർളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ നടന്ന രണ്ടാമത് വ്യാസപ്രസാദം സത്സംഗത്തിൽ ഡോ. ലക്ഷീശങ്കർ ഭാഗവതത്തിലെ ഭീഷ്മസ്തുതി എന്ന ഭാഗം വിശദമാക്കി ക്ലാസ് എടുത്തു. മഹാഭാരതത്തിലെ പ്രൗഢകഥാപാത്രമായ ഭീഷ്മർ ആസന്നമരണനായി ശരശയ്യയിൽ കിടന്ന് തൻറെ മുന്നിലെത്തിയ ശ്രീകൃഷ്ണഭഗവാനെ സ്തുതിയ്ക്കുന്നതാണ് ഭീഷ്മസ്തുതി. വീരരസത്തെ ഭക്തിയിൽ സമന്വയിപ്പിയ്ക്കുന്ന വ്യാസന്റെ ആസ്വാദ്യമായ രചനാവൈഭവം ഇതിൽ കാണാമെന്നും അവർ പറഞ്ഞു.


ഉച്ചതിരിഞ്ഞ് ശങ്കരാചാര്യരുടെ മനീഷാപഞ്ചകമെന്ന പ്രകരണഗ്രന്ഥം പരിചയപ്പെടുത്തിക്കൊണ്ട് ജി. പീയൂഷ് ക്ലാസ് എടുത്തു. വേദാന്തസാരം മുഴുവനും മനോഹരമമായ ഒരു ചിപ്പിയിൽ ഒതുക്കി മഹാവാക്യങ്ങളുടെ വ്യാഖ്യാനമായി രചിയ്ക്കപ്പെട്ട ഒരു മനോഹരകൃതിയാണ് ഇതെന്ന് പീയൂഷ് പറഞ്ഞു. നേരത്തെ സ്വാമിനി ശിവപ്രിയാമാതാ ദീപം തെളിയിച്ച് അനുഗ്രഹഭാഷണം നടത്തി. കെ. വിജയൻ മേനോൻ, കെ.രാജേന്ദ്രൻ, സി.സി. രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍