ഭാരതത്തിൻെറ 77-ാ൦ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തലും, മധുര വിതരണവും നടത്തി. മണ്ഡലം പ്രസിഡൻറ് ശ്രീ തോമസ് പുത്തൂർ പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി ജെ രാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ എ ആർ കൃഷ്ണൻകുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. നേതാക്കളായ ടി വി പൗലോസ് ,കെ ആർ സന്ദീപ് ,കുട്ടൻ മച്ചാട്, അനീഷ് കണ്ടം മാട്ടിൽ, എൻ എ൦ വിനീഷ് , വിനോദ് മാടവന, പി കെ മോഹനൻ, ബിന്നി ജോൺസൻ,എം ടി വറീത് ,എപി ജോൺസൺ,എ സി ജോഷി,സന്തോഷ് എറക്കാട്ട്, ജസ്റ്റിൻ പാണേങ്ങാടൻ,എ എ ബഷീർ,പി ടി ഔസേഫ്, അബൂബക്കർ, എ ബി ആഷിക്, എ ജെ അജോൺ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍