മുണ്ടത്തിക്കോട് ആസ്ഥാന മായി പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി ലയൻസ് ക്ലബ്ബിന്റെ രണ്ടാമത് സംരംഭമായ നീന്തൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.

മുണ്ടത്തിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി ലയൻസ് ക്ലബ്ബിന്റെ രണ്ടാമത് സംരംഭമായ നീന്തൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. സോൺ ചെയർ പേഴ്സൻ എ.വി യൂജിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ  സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്ര കുളത്തിലാണ് പരിശീലനം.

 ഏരിയ ചെയർ പേഴ്സൻ സെൻസി, സെക്രട്ടറി രാജശ്രീ സുഗുണൻ, ട്രഷറർ പി.സി  സന്തോഷ്‌, പരിശീലകൻ സുധി പന്തക്കൽ, എന്നിവർ സംസാരിച്ചു. ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത് വിശിഷ്ട അഥിതി യായിരുന്നു. എം.എൻ ലതീന്ദ്രൻ, ഇ.എ ഷാജു, രഞ്ജിത്ത് കളരിക്കൽ, ഗിരീഷ് ഇയ്യാനികാട്ടിൽ  നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍