സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച മുതിർന്ന പകിടകളിക്കാർക്കായി മച്ചാട് രാമു ആശാന്റെ പേരിൽ നൽകുന്ന സൂര്യ തേജസ്സ് അവാർഡ് കരസ്ഥമാക്കിയ പെരിങ്ങണ്ടൂർ വട്ടേക്കാട്ട് വളപ്പിൽ വി. വി. രവീന്ദ്രനെ പെരിങ്ങണ്ടൂർ കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.
ചടങ്ങിൽ ബൂത്ത് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ആർ. കൃഷ്ണൻകുട്ടി, ബൂത്ത് പ്രസിഡന്റ് അനൂപ്. വി. പി, ഡിവിഷൻ പ്രസിഡന്റ് മനോജ് മേനോത്ത്, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് രാഗേഷ്. വി. എസ്, സുധി.കെ.പി. ശ്രീരാഗ്.വി.ജെ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍