കാഞ്ഞാണിയിൽ ബസ് ജീവനക്കാരനെ മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരൻ സുഫീറിനെയാണ് സസ്പെൻഡ് ചെയ്തത്. കാഞ്ഞാണി റൂട്ടിലെ യാത്രദർശ് ബസിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനെയാണ് പോലീസുകാരൻ കഴിഞ്ഞ ശനിയാഴ്ച മർദ്ദിച്ചത്.
ബസ് ജീവനക്കാരനെ മർദ്ദിച്ച പോലിസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഞായറാഴ്ച തൃശൂർ-കാഞ്ഞാണി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിയിരുന്നു. വൈകീട്ട് ബസുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും പോലീസുമായി നടത്തിയ ചർച്ചയിൽ ഡ്രൈവറെ മർദിച്ച പോലീസുകാരനെതിരെ ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു പണിമുടക്ക് പിൻവലിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍