മെഹബൂബ് വടക്കാഞ്ചേരി എഴുതി സംവിധാനം ചെയ്യുന്ന എട്ടാമത് ഷോർട് ഫിലിം "70 റുപ്പീസ്" ആദ്യപ്രദർശനത്തിനൊരുങ്ങുന്നു. വടക്കാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരന്മാർ അഭിനയിച്ച പൂർണ്ണമായും വടക്കാഞ്ചേരിയിൽ ചിത്രീകരിച്ച “70 റുപ്പീസ്” എന്ന ഷോർട്ട് ഫിലിമിന്റെ ആദ്യ പ്രദർശനം ആഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് 5.30 നു, വടക്കാഞ്ചേരി ജയശ്രീ മിനി ഹാളിൽ വെച്ചു നടത്തുന്നു. ഉദ്‌ഘാടനം ബഹു. വടക്കാഞ്ചേരി MLA ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിക്കും. ഈ പ്രദർശനത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം നിർമ്മിച്ചിരിക്കുന്നത് എമറാത്തി പൗരനായ ഖാലിദ് അൽ സറൂണി ആണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍