മുണ്ടത്തിക്കോട് എൻ.എസ്.എസ് വി.എച്ച്.എസ് സ്കൂളിൽ ഫ്രീഡം ഫസ്റ്റ് 2023 ഐ.ടി കോർണർ സംഘടിപ്പിച്ചു

വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള സർക്കാർ സ്വതന്ത്രവിജ്ഞാനോത്സവം സംഘടിപ്പിക്കുന്നുണ്ട്.അതിന്റെ മുന്നോടിയായി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വി.എച്ച്.എസ് സ്കൂളിൽ നടന്ന ഐ.ടി കോർണർ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രേയസ് ടീച്ചർ ഫ്രീഡം ഫസ്റ്റ് ഡോക്യുമെന്റേഷൻ സ്വിച്ച് ഓൺ ചെയ്തു നിർവഹിച്ചു.

പ്രധാന അധ്യാപിക ഗിരിജ ടീച്ചർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. സ്കൂളുകളിലേക്ക് ലഭ്യമായിട്ടുള്ള സ്വതന്ത്ര ഹാർഡ്‌ വെയർ ആയ Arduino,ExpEyes തുടങ്ങിയവ പ്രയോജനപ്പെടുത്തി റോബോട്ടിക് പ്രോജക്ടുകൾ അവതരിപ്പിച്ചു. വിവിധ ഇലക്ട്രോണിക് പഠന ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്റർ പ്രദർശനം നടത്തി.ലിറ്റിൽ കൈറ്റ്സ് കോഡിനേറ്റർ മാരായ ജ്യോതി ടീച്ചർ,മീര ടീച്ചർ ഐ.ടി ക്ലബ് കോഡിനേറ്റർ ആയ ശുഭ ടീച്ചർ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍