സെന്റ്രൽ ലയൺസ് ക്ലബ്ബിന്റെയും, നഗരസഭയുടേയും സംയുക്ത ആഭിമുഖ്യത്തിൽ തൂവൽ സ്പർശം പദ്ധതികളായ അംഗണവാടി കുട്ടികൾക്കുള്ള നേത്ര സ്ക്രീനിംഗ്, രക്ഷിതാക്കൾക്കും , പൊതുജനങ്ങൾക്കും വേണ്ടിയുള്ള സൗജന്യ നേത്ര ചികിത്സ നിർണ്ണയ ക്യാമ്പിന് നേതൃത്വം നൽകി. കൂടാതെ പ്രമേഹ രോഗ നിർണ്ണയം, കുട്ടികളിൽ കണ്ടുവരുന്ന അർബ്ബുദ രോഗ പ്രതിരോധ ബോധവൽക്കരണ ക്ലാസ്സും , കുട്ടിപ്പൂന്തോട്ടം, അതി ദാരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം എന്നിവയുടെ ഉൽഘാടനം നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവ്വഹിച്ചു.
ലയൺ ഡോക്ടർ വി.ആർ. ഉണ്ണികൃഷ്ണൻ MJF ഡിസ്ട്രിക്ട് ചേയർപേഴ്സൺ അർബ്ബുദ പ്രതിരോധ ക്ലാസ്സിന് നേതൃത്വം നൽകി. ക്ലബ്ബ് പ്രസിഡണ്ട് ലയൺ കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി നഗരസഭ ചെയർ പേഴ്സൺ വൈസ്. ചെയർ പേഴ്സൺ ഷീല മോഹനൻ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.വി.ബഷീർ എന്നിവർ പങ്കെടുത്തു. സ്വാഗതം നഗരസഭ ഡിവിഷൻ 18 ന്റെ കൗൺസിലർ വിജേഷ്, ക്ലബ്ബ് ട്രഷറർ ലയൺ രഞ്ജിത്. കെ.രാജൻ നന്ദിയും, ഐ സി ഡി എസ് മുൻസിപ്പാലിറ്റി സൂപ്പർവൈസർ എം.കെ.ശോഭന, നഗരസഭ പത്തൊമ്പതാം ഡിവിഷൻ കൗൺസിലർ ഷീല മുരളി എന്നിവർ ആശംസയുംഅർപ്പിച്ചു.
വിഷൻ കോർഡിനേറ്റർ ലയൺ മുഹമ്മദ്ഷെഫീക്, ക്യാമ്പ് കോർഡിനേറ്റർ .ലയൺ സുഭാഷ് പുഴക്കൽ എന്നിവർ പ്രസംഗിച്ചു. എങ്കക്കാട് അംഗണവാടി ടീച്ചർ എം. കമലത്തിന്റെ പ്രാർത്ഥനയോടെ തൂവൽസ്പർശ പദ്ധതിയുടെ യോഗം ആരംഭിച്ചു. ആറ് അംഗണവാടികൾക്ക് കുട്ടിപ്പൂന്തോട്ടത്തിനുള്ള പൂച്ചെടികൾ അംഗണവാടി ടീച്ചർ മാർക്ക് വിതരണം ചെയ്തു. മൂന്ന് ഡിവിഷനിൽ അതിദരിദ്രർക്കുള്ള എട്ട് പേർക്ക് കിറ്റ് വിതരണം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍