1198 കർക്കടകം 27
തിരുവാതിര / ഏകാദശി
2023 ആഗസ്റ്റ് 12, ശനി
[ഏകാദശി വ്രതം]
ഇന്ന്;
. ആലപ്പുഴ നെഹൃ ട്രോഫി വള്ളംകളി !
. ്്്്്്്്്്്്്്്്്്്്്്്്്്്്്്
അന്തഃരാഷ്ട്ര യുവജന ദിനം !
്്്്്്്്്്്്്്്്്്്്്്്്്്
[International Youth Day ;
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2000 മുതൽ ആചരിക്കുന്നു ]
ലോക ആന ദിനം !
്്്്്്്്്്്്്്്്്്
[ World Elephant Day; ആവാസ കേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നു കയറ്റങ്ങളുമെല്ലാം ആനകളുടെ ജീവന് ഭീഷണി ആയിത്തീർന്നു. ഈ ദിനാചരണത്തിന് 65-ലധികം വന്യജീവി സംഘടനകളുടെയും രാജ്യങ്ങളുടേയും വ്യക്തികളുടെയും പിന്തുണയുണ്ട്.]
ദേശീയ വിദൂര സംവേദനം ദിനം !
്്്്്്്്്്്്്്്്്്്്്്്്്്്്
[National Remote Sensing Day; ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്നത് ഡോക്ടർ വിക്രം സാരാഭായിയുടെ ജന്മദിനം (1919)
ദേശീയ റിമോട്ട് സെൻസിങ് ദിനം (National Remote Sensing Day)
ആയി ആചരിക്കുന്നു. ഒരു വസ്തുവിനെയോ സംഭവത്തെയോ കുറിച്ചുള്ള വിവരങ്ങൾ, പ്രത്യക്ഷബന്ധമില്ലാതെ, കൃത്രിമ ഉപഗ്രഹങ്ങളിലും വിമാനങ്ങളിലും മറ്റും ഘടിപ്പിച്ച കാമറകൾ, മറ്റ് സംവേദനങ്ങൾ തുടങ്ങിയ സങ്കേതങ്ങളുപോയിച്ച്
ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് വിദൂരസംവേദനം എന്ന് അറിയപ്പെടുന്നത്. ]
ദേശിയ ലൈബ്രറി ദിനം. !
്്്്്്്്്്്്്്്്്്്്്്്
[ ഇന്ത്യൻ ഗ്രന്ഥാലയ ശാസ്ത്ര ശാഖയുടെ പിതാവ് S R രംഗനാഥന്റെ (1892) ജന്മദിനം ]
* തായ്ലാൻഡ്: രാജ്ഞിയുടെ
പിറന്നാൾ / ദേശീയ മാതൃദിനം !
* റഷ്യ: വായുസേന ദിനം !
* റഷ്യ : റഷ്യൻ റെയിൽവെ ട്രൂപ്പേഴ്സ്
ഡേ !
USA ;
National Garage Sale Day
National Middle Child Day
National Vinyl Record Day
*ഇന്നത്തെ മൊഴിമുത്തുകൾ *
്്്്്്്്്്്്്്്്്്്്്്്്്്്്
" നേരമ്പോക്ക് എനിക്കിഷ്ടമാണ്, പക്ഷേ എവിടേയും എന്തിലും അതധികമായാൽ വെറുപ്പുളവക്കുന്ന ഒന്നായിരിക്കും. നേരമ്പോക്കിനേക്കാൾ ഉല്ലാസമാണ് നല്ലത്, ഉല്ലാസത്തെക്കാൾ ആമോദമാണ് നല്ലത്.
വൈരുദ്ധ്യങ്ങളില്ലെങ്കിൽ പുരോഗതി അസാദ്ധ്യം. ആകർഷണവും വികർഷണവും, യുക്തിയും ശക്തിയും, സ്നേഹവും വെറുപ്പുമൊക്കെ മാനവരാശിയുടെ അസ്തിത്വവും നിലനിൽപ്പിന് അത്യന്താപേക്ഷിതവും തന്നെ.! "
. [ - വില്യം ബ്ലേയ്ക് ]
. ************************
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ മുൻരാജ്യസഭ നേതാവുമായ സീതാറാം യച്ചൂരിയുടെയും (1952),
കർണാടക സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയ സിദ്ധരാമയ്യയുടെയും (1946),
മുൻ കോഴിക്കോട് കോർപ്പറേഷൻ മേയറും, രണ്ടു തവണ ലോകസഭ അംഗവുമായിരുന്ന സി പി ഐ എം നേതാവ് എ കെ പ്രേമജത്തിൻ്റെയും (1938 ),
മുൻ ഡി.ജി.പി.യും(പോലീസ് ഡയറക്ടർ ജനറൽ) സംസ്ഥാന പോലീസ് മേധാവിയും 2018 ജനുവരി 31-മുതൽ പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും തിരുവനന്തപുരത്തെ മേജർ ആർക്കിപാർക്കിയിലെ പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറിയുമായ ജേക്കബ് പുന്നൂസ് ഐ.പി.എസിന്റേയും (1952),
കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടിയ 'യൂറോപ്പ് ആത്മചിഹ്നങ്ങൾ', തച്ചനറിയാത്ത മരം, നഗ്നൻ തുടങ്ങിയ കൃതികളുടെ രചയിതാവും പത്തോളം ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനും 'ശ്രദ്ധ' ഓൺലൈൻ മാസികയുടെ എഡിറ്ററും തൃശൂർ കേരളവർമ്മ കോളേജിൽ മലയാളം അദ്ധ്യാപകനായി 33 വർഷം പ്രവർത്തിക്കുകയും ചെയ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. വി.ജി തമ്പിയുടേയും(1955),
റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ" ചിന്ന ചിന്ന ആസൈ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സിനിമാലോകത്ത് പ്രശസ്തയാകുകയും മലയാളചിത്രമായ കിഴക്കുണരും പക്ഷിയിലെ സൗപര്‍ണികാമൃത..., കുടുംബ സമേതത്തിലെ ഊഞ്ഞാല്‍ ഉറങ്ങി..., നീലരാവില്‍..., തുടങ്ങിയ മലയാള ഹിറ്റുഗാനങ്ങളിലൂടെ മനം കവർന്ന തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക മിന്മിനിയുടേയും (1970),
തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ 'പുലിമുരുകന്‍' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവരുകയും ശങ്കര്‍, രാജമൗലി തുടങ്ങി പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനാകുകയും ചെയ്ത ഇന്ത്യയിലെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായ പീറ്റര്‍ ഹെയ്നിന്റേയും (1973),
പ്രമുഖ അമേരിക്കൻ വ്യവസായിയും നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനുമായ ജോർജ് സോറോസിന്റെയും (1930), ജന്മദിനം !
ഇന്നത്തെ സ്മരണ !!!
***********************
ഡോ. ടി. ഭാസ്കരൻ മ. (1929-2010)
രാമചന്ദ്രൻ വടക്കേടത്ത് മ. (1928-2012)
ചുനക്കര രാമൻ കുട്ടി മ. (1936-2020)
ക്ലിയോപാട്ര VII (69 ബി.സി.-30 ബി.സി)
ഒലോഫ് ഡാലിൻ മ. (1708-1763)
വില്യം ബ്ലെയ്ക്ക് മ. (1757-1827)
വിൽഹെം സ്റ്റീനിറ്റ്സ് മ. (1836-1900)
തോമസ് മാൻ മ. (1875 -1955 )
ഇയാൻ ഫ്ലെമിങ്ങ് മ. (1908 -1964)
വില്യം ഷോക്ലി മ. (1910-1989)
കെ. ബാലകൃഷ്ണൻ ജ. (1924-1984 )
എസ്.ആർ രംഗനാഥൻ ജ. (1892-1972)
വിക്രം സാരാഭായ് ജ. (1881-1959)
ജന. സിയാ ഉൾ ഹഖ് ജ. (1924-1988)
സുശീൽ കൊയ്രാള ജ. (1939-2016)
എഡ്വാർഡൊ ഇറാഡിയർ ജ.(1856-1921)
സെസിൽ ഡി. മില്ലെ ജ. 1881-1959
എർവിൻ ഷ്രോഡിങ്ങർ ജ. 1887-1967
ചരിത്രത്തിൽ ഇന്ന്…
**********************
ബി.സി.ഇ. 490 - മാരത്തോൺ യുദ്ധം - ജൂലിയൻ കാലഗണനാ രീതിയനുസരിച്ച് ഈ ദിവസമാണ് അധിനിവേശ പേർഷ്യൻ സേനെയെ ഏതൻസ് പരാജയപ്പെടുത്തിയ യുദ്ധം നടന്നത്.
ബി.സി.ഇ. 30 - ആക്റ്റിയം യുദ്ധത്തിൽ തന്റേയും മാർക്ക് ആന്റണിയുടേയും പരാജയത്തെത്തുടർന്ന് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു.
1806 - ഇംഗ്ലീഷുകാരുടെ ആദ്യ അധിനിവേശത്തിനു ശേഷം, സാന്റിയാഗോ ഡി ലിനിയേഴ്സ് ബ്യൂണസ് അയേഴ്സ് നഗരം തിരിച്ചു പിടിച്ചു.
1833 - ഷിക്കാഗോ നഗരത്തിന്റെ സ്ഥാപനം.
1851 - തന്റെ തയ്യൽ യന്ത്രത്തിന്റെ പേറ്റന്റ് ഐസക് സിംഗർ നേടിയെടുത്തു.
1877 - ചൊവ്വയുടെ പുതിയ ഉപഗ്രഹം കണ്ടെത്തി.
1883 - ലോകത്തിലെ അവസാനത്തെ quagge ( ഒരു തരം zebra) ആംസ്റ്റർഡാമിലെ കാഴ്ചബംഗ്ലവിൽ ഇല്ലാതായി. തോലിന് വേണ്ടിയുള്ള പൈശാചികമായ വേട്ട ആടലാടാണ് ഈ ദുരന്തങ്ങൾക്ക് കാരണം
1898 - സ്പാനിഷ് അമേരിക്കൻ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള വെടിനിറുത്തൽ ഉടമ്പടി.
1914 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടൺ, ഓസ്ട്രിയ- ഹംഗറിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്യങ്ങളെല്ലാം സ്വയമേവ യുദ്ധത്തിൽ പങ്കു ചേർന്നു.
1947 - സർ സി പി. രാമസ്വാമി അയ്യർ തിരുവിതാം കൂർ ദിവാൻ പദവി ഉടൻ ഒഴിയുമെന്ന് പ്രഖ്യാപിച്ചു.
1960 - ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു.
1964 - വർണ്ണവിവേചനനയങ്ങൾ മുൻ നിറുത്തി ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി.
1976 - ലെബനനിൽ ആഭ്യന്തര യുദ്ധത്തിനിടെ അഭയാർഥി കാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 3000 ത്തിലേറെ പേർ കൊല്ലപ്പെട്ടു.
1978 - ജപ്പാനും ചൈനയും തമ്മിൽ സൗഹൃദ ഉടമ്പടി ഒപ്പുവച്ചു.
1981 - ഐ.ബി.എം. പി.സി.പുറത്തിറങ്ങി.
1990 - ലോകത്തില ഏറ്റവും വലിയ ഡിനോസറിന്റെ ഫോസിൽ USA യിൽ കണ്ടെത്തി.
2004 - സിംഗപ്പൂരിന്റെ മൂന്നാമത് പ്രധാനമന്ത്രിയായി ലീ സീൻ ലൂങ്ങ് അധികാരമേറ്റു.
2015 - ചൈനയിലെ ടിയാൻജിനിൽ കുറഞ്ഞത് രണ്ട് വലിയ സ്ഫോടനങ്ങളിൽ 173 പേർ കൊല്ലപ്പെടുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2016 - സിറിയൻ ആഭ്യന്തരയുദ്ധം : സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) മാൻബിജ് നഗരം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിൽ നിന്ന് (ഐഎസ്‌ഐഎൽ) പിടിച്ചെടുത്തു .
2018 - സിറിയയിലെ സർമാദയിലെ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ ഒരു ഡസൻ കുട്ടികൾ ഉൾപ്പെടെ 39 സാധാരണക്കാർ കൊല്ലപ്പെട്ടു .
2021 - 2010 ന് ശേഷം യുകെയിൽ പ്ലിമൗത്തിലെ കീഹാമിൽ നടന്ന ഏറ്റവും വലിയ വെടിവയ്പ്പിൽ ആറ് പേരും അഞ്ച് ഇരകളും കുറ്റവാളിയും കൊല്ലപ്പെട്ടു .
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ഇന്ത്യൻ പീനൽ കോഡ് ഇനിയില്ല;
കോളോണിയൽ കാലത്തെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ വെള്ളിയാഴ്ച മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജിയർ ആക്ട് -1898, ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 എന്നിവയ്ക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടു വരുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. നിലവിലുള്ള വ്യവസ്ഥയെ പൂർണമായും മാറ്റി മറിക്കുന്നതാണ് ഈ ബില്ലുകൾ.
ശിക്ഷയായി നൽകുന്ന പിഴയ്ക്ക് പകരം സാമൂഹിക സേവനമാണ് ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന് സാങ്കേതികവിദ്യയെയും ഫൊറൻസിക് സയൻസിനെയും ഉപയോഗപ്പെടുത്താം. സമൻസുകൾ ഇലക്ട്രോണിക്‌സ് രൂപത്തിൽ നൽകാം. ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകൾ തെളിവായി സ്വീകരിക്കാമെന്നും ബില്ലിൽ പറയുന്നു.
***വിദ്വേഷ പ്രസംഗം അംഗീകരിക്കാന്‍ കഴിയില്ല; കേസുകൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണം: കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി
ഹരിയാനയിലെ വർഗീയ സംഘർഷങ്ങൾക്ക് പിന്നാലെ മുസ്ലീം സമുദായത്തെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളും പ്രചരണങ്ങളും വ്യാപകമായെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിർദേശം. ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ഖന്ന, എസ് വി ഭട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
***മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന്റെ റിമാൻഡ് കോടതി ഈമാസം 25-വരെ നീട്ടി.
ഭരണകൂടത്തിന്റെ ഇരട്ട നീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഗ്രോ വാസു പറഞ്ഞു. കോടതിയോട് എതിർപ്പില്ല. ഭരണകൂടവും പോലീസും ഇരട്ടനീതി കാണിക്കുന്നു. കോടതിക്ക് നിയമപ്രകാരമേ പ്രവർത്തിക്കാനാകൂ. തെറ്റ് ചോദ്യം ചെയ്യുന്നതാണ് തന്റെ രീതി. തെറ്റുകൾക്കെതിരായ പോരാട്ടത്തിൽ ജീവൻ ത്യജിക്കാൻ തയ്യാറാണ്. ദേവരാജനും അജിത പരമേശനും കൊല്ലപ്പെട്ടതിൽ കേസില്ല. പ്രതിഷേധിച്ച തനിക്കെതിരെ മാത്രം കേസ്. ഇത് ഇരട്ട നീതിയാണെന്നും ഗ്രോ വാസു പറഞ്ഞു.
പ്രാദേശികം
***************
***കരിമണൽ കമ്പനിയിൽ നിന്ന് വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന ആക്ഷേപത്തിൽ സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി മാത്യു കുഴൽനാടൻ.
ഇടപാട് സുതാര്യമെങ്കിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തുക ഉൾപ്പെടുത്താത്തതെന്ത് എന്നാണ് കുഴൽനാടന്‍റെ ചോദ്യം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംആര്‍എൽ കമ്പനിയിൽ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം കൈപ്പറ്റിയെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കണ്ടെത്തലിൽ അഴിമതി ആക്ഷേപം സിപിഎം പൂര്‍ണ്ണമായും തള്ളുന്നതിനിടെയാണ് പ്രതിരോധത്തിലാക്കുന്ന പുതിയ ചോദ്യങ്ങൾ. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് ഏതെല്ലാം കമ്പനികളുമായി കരാറുണ്ടെന്നും മകന്‍റെയും മകളുടേയും സ്വത്ത് വിവരം വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുമോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
***പൊതുവിദ്യാലയങ്ങളില്‍ 34.05 ലക്ഷം കുട്ടികള്‍. കോട്ടയം, എറണാകുളം ജില്ലകളില്‍ ഒഴികെ എല്ലായിടത്തും പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞു.
സർക്കാർ, എയ്‌ഡഡ്, അണ്‍എയ്‌ഡഡ് സ്‌കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37.46 ലക്ഷം ആണ്. ഒന്നാം ക്ലാസില്‍ സർക്കാർ–എയ്‌ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വർഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടിയെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
***മാവേലി എക്സ്പ്രസിന്റെ തിരൂർ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു; കൂടുതൽ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ
സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് കോവിഡ് സമയത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂർ സ്റ്റോപ്പ് പുനസ്ഥാപിച്ചു.
മാവേലിക്ക് പുറമെ നിലമ്പൂർ- കൊച്ചുവേളി -നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്‍റെ ആലുവ സ്റ്റോപ്പും പുനസ്ഥാപിച്ചിട്ടുണ്ട്.
കണ്ണൂർ-യെസ്വന്ത്പൂർ എക്സ്പ്രസിന് (16527/16528) പരപ്പനങ്ങാടി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ബംഗളൂരു യാത്രക്കാർക്ക് ഈ ട്രെയിൻ പ്രയോജപ്പെടും. തിരുനെൽവേലി-ഗാന്ധിധാം-ദാദർ ഹംസഫർ എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് ഇനി മുതൽ കാസറഗോഡ് സ്റ്റേഷനിൽ നിർത്തുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
***രഞ്ജിത്തിന്റെ ഇടപെടലിന് തെളിവില്ല; സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. നേരത്തേ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.
***തദ്ദേശ ഉപതെരഞ്ഞെടുപ്പ്: LDF 3 യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു; UDF 2 എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു; BJP ഒരു സിപിഎം സീറ്റ് പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ യുഡിഎഫും ഏഴ് സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപിയും നേടി. എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫ് എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളും സ്വതന്ത്ര മത്സരിച്ച് വിജയിച്ച ഒരു സീറ്റും പിടിച്ചെടുത്തു.
15 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഇതിൽ 22 പേർ സ്ത്രീകളാണ്.
***ഉമ്മൻ ചാണ്ടിയുടെ മകനെതിരെ എകെ ആന്‍റണിയുടെ മകൻ അനിൽ പ്രചാരണത്തിനിറങ്ങും
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി. അടുത്തിടെ ബിജെപിയിൽ ചേർന്ന ഇദ്ദേഹത്തിന് പാർട്ടി ദേശീയ സെക്രട്ടറി പദവി നൽകിയിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ താൻ ബിജെപിയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അനിൽ ആന്‍റണി തന്നെയാണ് വ്യക്തമാക്കിയത്. നേരത്തെ ബിജെപി സ്ഥാനാർഥികളുടെ സാധ്യത പട്ടികയിലേക്കും അനിലിന്‍റെ പേര് ഉയർന്ന് കേട്ടിരുന്നു
***ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളിക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
69ാം നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഒരുക്കങ്ങള്‍ പൂര്‍ണമായി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ അഞ്ച് മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവരും പങ്കെടുക്കും.
***എംജിയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സംഭവം: ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ തുടരും
വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ജോയിന്റ് രജിസ്ട്രാർ പി ഹരി നൽകിയ റിപ്പോർട്ട് വെള്ളിയാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്‌തു. റിപ്പോർട്ട് വിശദമായി പഠിക്കാൻ നാലംഗ ഉപസമിതിയെ നിയോഗിക്കാനും നിയമോപദേശം തേടാനും തീരുമാനിച്ചു.
***നൂതനാശയങ്ങളിലൂടെ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്ന പരിപാടികൾക്ക് മുൻതൂക്കം: മന്ത്രി ആർ ബിന്ദു
പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചതിനെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
***ഏക സിവിൽ കോഡ് ഹിന്ദുത്വ അജണ്ടയുടെ ഭാഗം: മന്ത്രി പി രാജീവ്
ഏക സിവിൽ കോഡിനെ ബിജെപി കാണുന്നത് നിയമപരിഷ്‌കരണമെന്ന മട്ടിലല്ലെന്നും ഹിന്ദുത്വ അജൻഡയുടെ ഭാഗമായിട്ടാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. "മണിപ്പുർ, ഏക സിവിൽ കോഡ് തുടങ്ങിയ ഹിന്ദുത്വ അജൻഡയെ എങ്ങനെ പ്രതിരോധിക്കാം' എന്ന വിഷയത്തിൽ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയം
***********
***'നാടിന്‍റെ വികസനത്തിന് സ്ത്രീകൾ നേതൃത്വം നൽകുന്ന കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചു': രാഷ്ട്രപതി ദ്രൗപതി മുർമു
“സ്ത്രീ ശക്തിയില്ലാതെ ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതും വികസിതവുമായ ഒരു സമൂഹം സങ്കൽപ്പിക്കുക അസാധ്യമാണ്. സ്ത്രീശക്തി രാജ്യത്തെ മുന്നോട്ട് നയിക്കും. സമൂഹമെന്ന നിലയിൽ, നമ്മുടെ പെൺമക്കളെ ശക്തരാക്കാനും എല്ലാ മേഖലകളിലും അവരെ പങ്കാളികളാക്കാനും നാമെല്ലാവരും സംഭാവന നൽകണം,” ദ്രൗപതി മുർമു പറഞ്ഞു.
***ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്‌തു.
ശനിയാഴ്‌ച നടക്കാനിരുന്ന റെസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ലിയുഎഫ്‌ഐ) തെരഞ്ഞെടുപ്പ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഹരിയാനാ റെസലിങ്ങ് അസോസിയേഷൻ (എച്ച്‌ഡബ്ലിയുഎ) നൽകിയ ഹർജി പരിഗണിച്ചാണ് സ്‌റ്റേ. ഹരിയാനാ അമച്വർ റെസലിങ്ങ് അസോസിയേഷനെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയ നടപടി ചോദ്യംചെയ്‌താണ് എച്ച്‌ഡബ്ലിയുഎ കോടതിയെ സമീപിച്ചത്.
***ഉത്തർപ്രദേശിലെ ഗോത്ര ഗ്രാമത്തിൽ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിന് ശേഷം വൈദ്യുതി
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം യുപിയിലെ ഗോണ്ട ജില്ലയിലെ രാംഗഡ് ഗ്രാമത്തിൽ വൈദ്യുതി എത്തി. വന്തങ്കിയ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി താമസിക്കുന്ന ഗ്രാമമാണിത്. വികസനത്തിൽ രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്ര വിഭാഗമാണിത്. ഇവരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്‌നമാണ് ബുധനാഴ്ച പൂവണിഞ്ഞത്. ‘വൈദ്യുതി ലഭിക്കുകയെന്നത് ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ക്ക് സ്വപ്‌നം മാത്രമായിരുന്നു. ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിച്ചു നല്‍കി, ഞങ്ങളെ മനുഷ്യരായി പരിഗണിച്ചതിന് ഗോണ്ട ജില്ലാ മജിസ്‌ട്രേറ്റിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി അറിയിക്കുന്നു.
***മണിപ്പുർ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി ലജ്ജയില്ലാതെ തമാശ പറയുകയും പരിഹസിക്കുകയും ചെയ്‌തു: രാഹുൽഗാന്ധി
പ്രധാനമന്ത്രി പാർലമെന്റിൽ രണ്ട് മണിക്കൂർ 13 മിനിട്ട് സംസാരിച്ചു. അവസാനത്തെ രണ്ട് മിനിട്ട് മാത്രമാണ് അദ്ദേഹം മണിപ്പുരിനെക്കുറിച്ച് പരാമർശിച്ചത്. മണിപ്പുർ മാസങ്ങളായി കത്തുന്നു. ആളുകൾ കൊല്ലപ്പെടുന്നു, ബലാത്സംഗങ്ങൾ നടക്കുന്നു. പക്ഷേ, പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നു, രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
***പുതിയ ലോഗോയും യൂണിഫോമും പുറത്തിറക്കി എയർ ഇന്ത്യ
പുതിയ ലോഗോയും ജീവനക്കാരുടെ യൂണിഫോമും (ലിവറി) അവതരിപ്പിച്ച് എയർ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷം അടിമുടി മാറ്റത്തിന്റെ പാതയിലാണ് എയർ ഇന്ത്യ. വ്യാഴാഴ്‌ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോയും ലിവറിയും കമ്പനി അവതരിപ്പിച്ചത്. എയർ ബസുമായും ബോയിങ്ങുമായും മൾട്ടി-ബില്യൺ ഡോളറിന്റെ വിമാന കരാറുകളിൽ ഒപ്പുവച്ച് മാസങ്ങൾക്കുശേഷമാണ് പുതിയ മാറ്റം
അന്തർദേശീയം
*******************
***സംഘര്‍ഷം രൂക്ഷമാകുന്ന നൈജറില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും വേഗം ഒഴിയണമെന്ന് വിദേശകാര്യമന്ത്രാലയം
നൈജറിലെ സ്ഥിതിഗതികൾ ഇന്ത്യൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിയാമിയിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
***ചന്ദ്രനിലേക്ക് വീണ്ടും റഷ്യ. 47 വര്‍ഷത്തിന് ശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ചു
ഇന്ത്യയുടെ ചന്ദ്രയാന്‍-3നോടാണ് ലൂണ-25 എന്ന റഷ്യന്‍ പേടകത്തിന്റെ മത്സരം. റഷ്യന്‍ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസ് ഇന്നാണ് ലൂണയെ വിക്ഷേപിച്ചത്. റഷ്യക്ക് ലൂണ ദൗത്യം വെറുമൊരു തിരിച്ചുവരവായിരുന്നില്ല. സാങ്കേതികവിദ്യയില്‍ എത്രത്തോളം വലിയ കുതിച്ചുച്ചാട്ടമാണ് റഷ്യയില്‍ സംഭവിച്ചിരിക്കുന്നതെന്ന് ലോകത്തെ കാണിക്കാനുള്ള അവസരം കൂടിയാണിത്.
***ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്: ഒന്നാമത് ക്രിസ്റ്റ്യാനോ; ഇടം നേടി വിരാടും പ്രിയങ്കയും
ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ വീണ്ടും ഒന്നാമനായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 596,848,846 ഫോളോവേഴ്സും ഒരു പോസ്റ്റിന് 3.23 മില്യൺ ഡോളറും സ്വന്തമാക്കിയാണ് ക്രിസ്റ്റ്യാനോ പട്ടികയിൽ ഒന്നാമതെത്തിയത്. പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച റിപ്പോര്‍ട്ടാണ് ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്. 2021ലെ ഹോപ്പര്‍ ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റിലും ക്രിസ്റ്റ്യാനോ തന്നെയായിരുന്നു ഒന്നാമൻ. അർജന്റീന സൂപ്പർതാരം ലയണൽ മെസിയാണ് ലിസ്റ്റിൽ രണ്ടാമത്. 2.59 മില്യൺ ഡോളറാണ് മെസിക്ക് പോസ്റ്റിൽ നിന്ന് ലഭിക്കുന്നത്. 479,268,484 ഫോളോവേഴ്സാണ് മെസിക്കുള്ളത്.
കായികം
************
***വനിതാ ലോകകപ്പ്: സ്‌പെയിനും സ്വീഡനും സെമിയിൽ
ബ്രിസ്‌ബെയ്‌ൻ> വനിതാ ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ജപ്പാനെ പരാജയപ്പെടുത്തി സ്വീഡനും നിലവിലെ റണ്ണറപ്പായ നെതർലൻഡ്‌സിനെ പരാജയപ്പെടുത്തി സ്‌പെയിനും സെമിയിലെത്തി. രണ്ടിനെതിരെ ഒരു ഗോളുകൾക്കാണ് ഇരു ടീമുകളുടെയും വിജയം. 15ന് നടക്കുന്ന ആദ്യ സെമയിൽ സ്പെയിനും സ്വീഡനും ഏറ്റുമുട്ടും.
ജപ്പാനെതിരായ മത്സരത്തിൽ സ്വീഡന്റെ അമണ്ട ഇലെസ്റ്റഡ് 32-ാ മിനിറ്റിലും ഫിലിപ്പാ ഏഞ്ചൽഡാല 51-ാം മിനിറ്റിലും ഗോൾ നേടി. 87-ാം മിനിറ്റിൽ ഹോനോക ഹയാഷിയാണ് ജപ്പാനായി ആശ്വാസ ഗോൾ നേടിയത്.
***യൂറോപ്പിൽ പന്തുരുളുന്നു ; പ്രധാന ലീഗുകൾ , പുതിയ സീസൺ
യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ കാലം. യൂറോപ്പിലെ പ്രധാന ലീഗുകൾ പുതിയ സീസൺ തുടങ്ങുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സ്‌പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും ഇന്ന് പന്തുരുളും. ജർമൻ ലീഗിന് 18ന് തുടക്കമാകും. ഇറ്റാലിയൻ ലീഗ് 19നാണ് തുടങ്ങുന്നത്.
വാണിജ്യം
************
***അദാനി പോര്‍ട്ട്‌സ് കമ്പനിയുടെ ഓഡിറ്റിങ് ചുമതല ഡിലോയിറ്റ് ഒഴിയുന്നതായി റിപ്പോര്‍ട്ട്
കമ്പനിയുടെ അക്കൗണ്ടിങ് രീതികള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഓഡിറ്റ് നടത്തിയ സ്ഥാപനം അദാനിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ അദാനി ഗ്രൂപ്പിനെ സംബന്ധിക്കുന്ന ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടിരുന്നു.
***സ്വർണവില ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ ഉൾപ്പടെ നാല് ദിവസംകൊണ്ട് 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില്‍പന നടക്കുന്നത്.
***ആഗോള വിപണിയിൽ ആശങ്ക, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ബിഎസ്ഇ സെൻസെക്സ് 365.53 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,322.65-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 114.80 പോയിന്റ് നഷ്ടത്തിൽ 19,428.30-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ആഴ്ചയാണ് ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍