കാർത്തിക / നവമി
2023 ആഗസ്റ്റ് 9, ബുധൻ
ഇന്ന്;
നാഗസാക്കി ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[ ജപ്പാനിൽ അമേരിക്ക രണ്ടാമത്തെ അണുബോബ് നാഗസാക്കിയിൽ ഇട്ടതിന്റെ ഓർമ്മ ദിനം. എഴുപതിനായിരം പേർ തൽക്ഷണം മരണമടഞ്ഞു. ]
ലോക ആദിവാസി ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[ International Day of the World's Indigenous People) . ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.]
ക്വിറ്റ് ഇൻഡ്യ ദിനം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[Quit India Movement Day, ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ച ദിനം. ]
(also known as August Kranti Diwas (August Revolution Day), is an annual commemoration in India that marks the anniversary of the Quit India Movement.)
* സിംഗപ്പൂർ: ദേശീയ ദിനം !
* ദക്ഷിണ ആഫ്രിക്ക: വനിതാ ദിനം !
* കാനഡ: ദേശീയ സമാധാന പാലന ദിനം !
* അമേരിക്ക: ദേശീയ പുസ്തകപ്രേമീ ദിനം !
USA ;
Melon Day
National Book Lovers Day
National Women’s Day
National Rice Pudding Day
* ഇന്നത്തെ മൊഴിമുത്ത് *
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''അക്ഷരങ്ങൾ ഉപയോഗിക്കുന്ന
കലയും അക്കങ്ങൾ
ഉപയോഗിക്കുന്ന ശാസ്ത്രവുമാണ്
ജീവിക്കുന്ന മനുഷ്യരുടെ രണ്ട് കണ്ണുകൾ''
[ - തിരുവള്ളുവർ ]
***********
കേരള സർക്കാരിന്റെ നിലവിലെ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രിയും രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിലെ എംഎൽഎ കൂടിയായ
വി എൻ വാസവൻ്റെയും (1954),
പത്മഭൂഷൺ, സ്വാതി സംഗീത പുരസ്കാരം, കലൈമാമണി, കേരള സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ അവാർഡ്, സംഗീത കലാനിധി തുടങ്ങി പലേ പുരസ്കാരങ്ങളും നേടിയ കർണാടക സംഗീതജ്ഞൻ തൃശ്ശൂർ വി. രാമചന്ദ്രന്റെയും (1940),
കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം, മുദ്രാരാക്ഷസം, ലീല എന്നിങനെ ശ്രദ്ധിക്കപ്പെട്ട കഥകളുടെ രചയിതാവും, ബിഗ് ബി, കേരള കഫേ, ചാപ്പാ കുരിശ്, ബാച്ചിലര്‍ പാര്‍ട്ടി, മുന്നറിയിപ്പ്, കുള്ളന്റെ ഭാര്യ, ചാര്‍ലി, ലീല തുടങ്ങി പത്തോളം ചിത്രങ്ങളുടെ തിരക്കഥാകൃത്തും മുൻ മാധ്യമ പ്രവർത്തകനും (പത്തൊൻപത് വർഷം ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്നു) ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാ കൃത്തുമായ ഉണ്ണി. ആർ.(1971) ന്റേയും,
2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളിലും 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയുമായിരുന്ന പ്രശസ്ത മോഡലും ചലച്ചിത്ര നടിയുമായ അഞ്ജു കുര്യന്റേയും(1993),
പ്രമുഖ തെലുങ്ക് നടനായ കൃഷ്ണയുടെ മകനും എറ്റവും കൂടുതൽ ആരാധകരുള്ള പ്രമുഖ നടൻ പ്രിൻസ് എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബുവിന്റെയും ( 1974),
തെലുഗു ഹിന്ദി സിനിമ നടി ഹൻസിക മോട്‌വാനിയുടെയും (1991),
8 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ, WW2-ന് ശേഷമുള്ള ബെസ്റ്റ് സെല്ലറാകുകയും രണ്ട് തവണ ടെലിവിഷൻ പരമ്പരയായി രൂപാന്തരപ്പെടുത്തുകയും ചെയ്ത,
തന്റെ ബാല്യകാലം ചിത്രീകരിക്കുന്ന ആത്മകഥാപരമായ പുസ്തകം, 'ടോട്ടോ-ചാൻ: ദി ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ ' എന്ന രചനയുടെ ഗ്രന്ഥകർത്താവും ജാപ്പനീസ് നടിയും ടെലിവിഷൻ വ്യക്തിത്വവും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ അഡ്വൈസറും യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറുമായ ടെറ്റ്‌സുക്കോ കുറോയാനഗിയുടേയും 1933),
ദി തിയറി ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ, ഗെയിം തിയറി തുടങ്ങിയ പുസ്തകങ്ങൾ രചിച്ച നോബൽ സമ്മാന ജേതാവും പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഷോൺ മാർസെൽ ടീറോളിന്റെയും (1953),
ഒരു അമേരിക്കൻ നടിയായ അന്ന കുക്ക് കെൻഡ്രിക്കിൻ്റേയും(1985) ,
സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡും നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ഒരു അമേരിക്കൻ നടനായ സാമുവൽ പാക്ക് എലിയട്ടിൻ്റെയും(1944),
1970 കളിൽ തന്റെ കരിയർ ആരംഭിച്ച്, 1980 കളുടെ മധ്യത്തിൽ മുഖ്യധാരാ വിജയം കൈവരിക്കുന്നതിന് മുമ്പ് നിരവധി സ്വതന്ത്ര ത്രില്ലർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അമേരിക്കൻ അഭിനേത്രി മെലാനി റിച്ചാർഡ്സ് ഗ്രിഫിത്തിനേയും (1957) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
********
കെ. സുരേന്ദ്രൻ മ. (1922-997)
കയ്യാർ കിഞ്ഞണ്ണ റേ മ. (1915 -2015)
ഹെർമൻ ഹെസ്സെ മ. (1877-1962)
എഡ്വേർഡ് തോൺഡൈക് മ. (1874-1949)
പൌലോസ് മാർ ഗ്രിഗറിയോസ് ജ. (1922-1996)
എം എം ജേക്കബ് ജ. (1928-2018)
വി കെ ഗൊകാക് ജ. (1909-1992)
തോമസ് ടെൽഫെഡ് ജ. (1757-1834)
എലിസബത്ത് ഹാമിൽട്ടൺ ജ. (1757-1854)
ഷോൺ പിയാഷേ ജ. ( 1896-1980)
കെൻ നോർട്ടൻ ജ. (1943-2013)
വിറ്റ്നി ഹ്യൂസ്റ്റൺ ജ.(1977-2012)
ചരിത്രത്തിൽ ഇന്ന്…
********
1173 - പിസാ ഗോപുരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ കൊണ്ടാണ് ഇതിന്റെ പണി പൂർത്തിയായത്.
1322 - കൊല്ലം ഇന്ത്യയിലെ പ്രഥമ രുപതയായി മാർപാപ്പജോൺ 28-മൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1815 - നെപ്പോളിയനെ സെന്റ് ഹെലേനയിലേക്ക് നാടുകടത്തി
1875 - ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
1877 - വിംബിൾഡൺ ടെന്നിസിന്റ ഒന്നാം പതിപ്പ് ലണ്ടനിൽ തുടങ്ങി
1898 - റുഡോൾഫ് ഡീസൽ ഡീസൽ എൻജിൻ കണ്ടു പിടിച്ചു.
1907 - ലോകത്തിലെ ആദ്യ ബോയസ് സ്കൗട്ട് ക്യാമ്പ് ഇംഗ്ലണ്ടിലെ പേൾ ഹാർബറിൽ തുടങ്ങി
1936 - ജെസ്സി ഓവൻസിന് ബെർലിൻ ഒളിമ്പിക്സിൽ 4ാം സ്വർണം
1942 - ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പേരിൽ മഹാത്മാഗാന്ധി അറസ്റ്റിലായി.
1945 - സ്വദേശി വൽക്കരണത്തിന് പ്രാധാന്യം ഓതുന്ന അന്താരാഷ്ട്ര ദിനം.
1945 - രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സേനയുടെ യുദ്ധക്കൊതി ആഗസ്ത് 6 ലെ ഹിരോഷിമക്കു പിന്നാലെ ജപ്പാനിലെ നാഗസാക്കിയിലും അണു ബോംബ് വർഷിച്ചു. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ജീവിക്കുന്ന രക്തസാക്ഷികൾ എണ്ണമറ്റത്. രണ്ടാം ലോക മഹായുദ്ധത്തിൽ നിന്ന് ജപ്പാൻ പിൻമാറാൻ തീരുമാനിച്ചപ്പോഴായിരുന്നു ഈ ആക്രമണം.
1965 - മലേഷ്യയിൽ നിന്നും വേർപിരിഞ്ഞ് സിംഗപ്പൂർ സ്വതന്ത്രരാജ്യമായി.
1974 - വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചു. വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേറ്റു.
1991 - 21 വർഷത്തെ വിലക്കിന് ശേഷം ദക്ഷിണ ആഫ്രിക്കക്ക് ഒളിമ്പിക്സിൽ പ്രവേശനം നൽകി.
1995 - സംസ്ഥാനത്തെ ആദ്യത്തെ ദുർഗുണ പരിഹാര പാoശാല (ഏക ) കാക്കനാട്ട് തുറന്നു.
2011 - സൗത്ത് സുഡാൻ നിലവിലുള്ള രാജ്യങ്ങളിൽ ഏറ്റവുമവസാനം സ്വാതന്ത്ര്യം നേടുന്ന രാജ്യം
2012 - ഉസൈൻ ബോൾട്ട് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും 100 മീറ്റർ 200 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ താരമായി
2021 - ടാംപെരെ ലൈറ്റ് റെയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*സംവിധായകൻ സിദ്ദിഖ് ഇനി ഓർമ്മ ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
മലയാളത്തിന് മനസ്സുതുറന്ന ചിരി സമ്മാനിച്ച സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു-. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വ രാത്രി 9.10നായിരുന്നു അന്ത്യം. ഒരു മാസമായി കരൾരോഗത്തിന് ചികിത്സയിലായിരുന്നു. ന്യുമോണിയകൂടി ബാധിച്ച് നില മോശമായെങ്കിലും പിന്നീട് മെച്ചപ്പെട്ടു. ഞായറാഴ്‌ച ഹൃദയാഘാതത്തോടെ അതീവ ഗുരുതരമായി.
ബുധൻ രാവിലെ ഒമ്പതുമുതൽ 12 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനം. തുടർന്ന് കാക്കനാട് നവോദയ മനയ്‌ക്കക്കടവിലെ വീട്ടിലെത്തിക്കും. ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ ഖബറടക്കം.
*പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ യുഡിഫ് സ്ഥാനാർത്ഥിയാവും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ്റെ പേര് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത്. നിലവിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനും കെപിസിസി അംഗവുമാണ് ചാണ്ടി ഉമ്മൻ.
*പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
11 ന്. ബിജെപി സാധ്യത പരിഗണനയില്‍ 3 പേരുകള്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെന്ന വൈകാരികതക്ക് അപ്പുറം ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങി സിപിഎം. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എന്‍ വാസവനെ ഏല്‍പ്പിച്ചു. പുതുപ്പള്ളി അങ്ങനെ എഴുതിത്തള്ളാവുന്ന മണ്ഡലമാണെന്ന് സിപിഎം കരുതുന്നില്ല. പാര്‍ട്ടി സംഘടനാ സംവിധാനവും സര്‍ക്കാര്‍ മെഷിനറിയും പൂര്‍ണ്ണമായും ഇനി പുതുപ്പള്ളിയിൽ കേന്ദ്രീകരിക്കുകയാണ്.
എന്‍ ഹരി, ജോര്‍ജ് കുര്യന്‍, ലിജിന്‍ ലാല്‍ എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ളത്.
*ജമ്മു കശ്‌മീരില്‍ 2 ഭീകരരെകൂടി വധിച്ചു
ശ്രീനഗര്‍; ജമ്മുകശ്മീരിലെ പൂഞ്ചില്‍ രണ്ടുഭീകരരെ കൂടി സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. തിങ്കള്‍ പുലര്‍ച്ചെയാണ് നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കുപ്-വാരയിലെ തങ്ധാര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഞായറാഴ്ച ഒരു ഭീകരനെ വധിച്ചിരുന്നു. സൈന്യവും കുപ്-വാര പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
പ്രാദേശികം
*****
*സിദ്ദിഖിന്റെ വിയോഗം നികത്താനാകാത്തത്: മുഖ്യമന്ത്രി
സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായത് അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തി. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു
*പുതുപ്പള്ളി തെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന്
നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും ഇന്നുതന്നെ നിലവിൽ വന്നു.
പുതുപ്പള്ളിക്ക് പുറമെ ജാർഖണ്ഡ്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ആറ് നിമയസഭാ മണ്ഡലങ്ങളിലും സെപ്റ്റംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
*ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യം
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
*സ്കൂളിലെ പരാതിപ്പെട്ടിയില്‍ 16 പീഡന പരാതികള്‍; മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്
മലപ്പുറം കരുളായില്‍ അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ഥികള്‍. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന്‍ നൗഷാര്‍ ഖാനെതിരെയാണ് കുട്ടികളുടെ കൂട്ടപരാതി. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും അധ്യാപകനായ നൗഷാര്‍ ഖാനെതിരെയായിരുന്നു.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ പൂക്കോട്ടുപാടം പോലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നിലവില്‍ ഒരു വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ 20ന് അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി.
*ശബരിമല വിമാനത്താവളം: അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി
2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണം. റൺവേക്കായി 307 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരും. ഇതിനായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
*നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരളമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ശാസ്ത്രചിന്തയും സഹജാവബോധവും പൗരബോധവും വളർത്തുന്നതും ജനാധിപത്യമൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുന്നതുമായ ഇടമായാണ് നവകേരളത്തെ വിഭാവനം ചെയ്യുന്നത്. അത് യാഥാർഥ്യമാക്കുന്നതിൽ വരുംതലമുറയ്‌ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.
*മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിനുള്ള നിര്‍ദ്ദേശം. അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാനാണ് അനുമതിയെന്നും, ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയം
*****
* റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിൻ്റെ പേരിൽ യാത്രാനിരക്കിൽ വർദ്ധന വരുത്തില്ല.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 25,000 കോടി രൂപ അനുവദിക്കും.
ലോകോത്തര നിലവാരമുള്ള റെയിൽവേ സ്‌റ്റേഷനുകൾ ജനങ്ങൾക്കായി നൽകുകയാണ് ഉദ്ദേശം. ഇതിൻ്റെ പേരിൽ ജനങ്ങൾക്ക് ഒരു ഭാരവും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. നിരക്ക് വർദ്ധനയോ പ്രത്യേക ഫീസ് നിശ്ചയിക്കുകയോ ചെയ്തിട്ടില്ലെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 1,300 പ്രധാന റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ റെയിൽവേ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് നിരക്ക് വർധനയുണ്ടാകുമോ എന്നതിൽ മന്ത്രി വിവരങ്ങൾ പങ്കുവച്ചത്
*രാഹുലിന് വീണ്ടും ഔദ്യോഗിക വസതി
ലോക്‌സഭാ അംഗത്വം തിരിച്ചുകിട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും ഔദ്യോഗിക വസതിയിലേക്ക്. രാഹുല്‍ മുമ്പ് താമസിച്ചിരുന്ന ഡല്‍ഹി 12 തുഗ്ലക്ക് ലെയ്‌നിലെ ബംഗ്ലാവ് തിരിച്ചുനല്‍കി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം ഈ ബംഗ്ലാവ് ഒഴിഞ്ഞിരുന്നു. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടത് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ എംപി പദവി തിരികെ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഔദ്യോഗിക വസതി അനുവദിച്ചത്.
*ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏഴ് പുതിയ തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അതിര്‍ത്തി മേഖലയിലെ റോഡ് കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ നീക്കം. 'കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, അഞ്ച് തുരങ്കങ്ങള്‍ പൂര്‍ത്തിയായി. പത്ത് എണ്ണം നിലവില്‍ പുരോഗമിക്കുന്നു. ഏഴ് ആസൂത്രണ ഘട്ടത്തിലാണ്. ഈ റോഡ് വേകള്‍ അതിര്‍ത്തിയിലെ അതിവേഗ കണക്റ്റിവിറ്റി കൂട്ടും', മന്ത്രി പറഞ്ഞു.
* കേരളത്തിലെ കെ -ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്.
തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍ പദ്ധതിയുടെ സാദ്ധ്യതകളെ കുറിച്ചും പുരോഗതിയെ കുറിച്ചും
ചോദിച്ചറിഞ്ഞു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ്‌വർക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്‍റെ മാതൃക നടപ്പിലാക്കുന്നത്.
***90 വയസ്, വീൽചെയറിൽ രാജ്യസഭയിലെത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്;
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുമ്പോഴും വീൽ ചെയറിൽ രാജ്യസഭയിലെത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഡല്‍ഹി സര്‍വ്വീസസ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുന്നതിനാണ് മൻമോഹൻ സിംഗ് സഭയിൽ എത്തിയത്. ഈ സാഹചര്യത്തിലും സഭയിലെത്താനുള്ള മൻമോഹൻ സിംഗിന്‍റെ തീരുമാനമത്തെ പ്രതിപക്ഷം പ്രശംസിച്ചപ്പോള്‍ അങ്ങേയറ്റം ലജ്ജാകരമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. രാജ്യസഭയിലെത്തിയതിന് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ മൻമോഹൻ സിംഗിന് നന്ദി പറഞ്ഞു.
അന്തർദേശീയം
*******
* ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ മുങ്ങി നോര്‍വേയും സ്വീഡനും.
പതിവില്ലാത്ത രീതിയിലുള്ള തോരാമഴയില്‍ നോര്‍വേയും സ്വീഡനും രൂക്ഷമായ കെടുതികളിലൂടെയാണ് കടന്നുപോകുന്നത്. ഈ ആഴ്ച കൂടിയും മഴ ശക്തമായി തുടരുമെന്നാണ് സ്വീഡന്റെയും നോര്‍വേയുടേയും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. മിക്കയിടങ്ങളിലും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
*ഇമ്രാൻ ഖാന്റെ ജയിൽ മാറ്റണം’ ; പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് കോടതിയിൽ
സുരക്ഷ മുൻനിർത്തി അദ്ദേഹത്തെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. പഞ്ചാബിലെ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ പാർപ്പിച്ചിരിക്കുന്നത്.
കായികം
****
* കേരള ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ഇന്ത്യയുടെ മുൻ താരം എം വെങ്കട്ടരമണയെ നിയമിച്ചു.
2023- 24 ആഭ്യന്തര സീസണിലേക്കാണ് കരാർ. ടിനു യോഹന്നാന് പകരമാണ് നിയമനം. രണ്ട് വർഷമായി തമിഴ്നാട് പരിശീലകനാണ് വെങ്കട്ടരമണ.
ടിനു യോഹന്നാനെ കെസിഎ ഹൈ പെർഫോമൻസ് സെന്‍റർ ഡയറക്ടറായി നിയമിച്ചു. കരിയറില്‍ ഓഫ് സ്‌പിന്നറായിരുന്ന എം വെങ്കട്ടരമണയ്‌ക്ക് പരിശീലകന്‍റെ റോളില്‍ വലിയ പരിചയസമ്പത്തുണ്ട്.
വാണിജ്യം
****
*ഇന്നും നേട്ടത്തോടെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി നേരിയ നഷ്ടം കുറിച്ചു.
അമേരിക്കൻ ഫ്യൂച്ചറുകളുടെ വീഴ്ചയും യൂറോപ്യൻ വിപണികളുടെ നഷ്ടതുടക്കവും അവസാന മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയെയും സ്വധീനിച്ചു. ഡോളർ വീണ്ടും ശക്തമാകുന്നത് ആഗോള ഓഹരി വിപണിക്ക് ക്ഷീണമാണ്. ഇന്നും 19640 പോയിന്റിലെ കടമ്പ കടക്കാനാകാതിരുന്ന നിഫ്റ്റി 26 പോയിന്റ് നഷ്ടത്തിൽ 19570 പോയിന്റിൽ വ്യപാരമവസാനിപ്പിച്ചു. ഇന്ന് വീണ്ടും 45096 പോയിന്റ് വരെ മുന്നേറിയ ശേഷം ബാങ്ക് നിഫ്റ്റി വീണ്ടും 45000 പോയിന്റിന് തൊട്ട് താഴെ വ്യാപാരമവസാനിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍