ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 19

ചതയം  / തൃതീയ

2023  ആഗസ്റ്റ് 4,വെള്ളി


ഇന്ന്;


.   സ്ത്രീത്വത്തിന്റെ താൻ പോരിമ ദിനം !

.    *************

          [ Single Working Women’s Day]

.      

          അന്തഃദേശീയ മേഘപ്പുലി ദിനം !

.     *************

[ പുലിയോടും ജാഗ്വാറിനോടും സാദൃശ്യമുള്ള ഇടത്തരം വലിപ്പമുള്ള പൂച്ച;  The clouded leopard (Neofelis nebulosa), also called mainland clouded leopard, is a wild cat inhabiting dense forests from the foothills of the Himalayas through Northeast India and Bhutan to mainland Southeast Asia into South China.]


           ദേശീയ അസ്ഥി-സന്ധി ദിനം !

                 ********

                  [Bones & Joints Day ]


.                International Beer Day !

.               ********

.                  Assistance Dog Day !


* ബർക്കിനാ ഫാസോ : വിപ്ലവ ദിനം.!

[പഴയ നാമം: അപ്പർ വോൾട്ട, 

പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യം ]

* സ്ലോവാക്കിയ: മാറ്റിക സ്ലോവൻസ്  ഡേ!

* കുക്ക്സ് ഐലൻഡ്: ഭരണഘടന ദിനം !


* യു.എസ്‌ : കോസ്റ്റ് ഗാർഡ് ഡേ !

* U.S. Coast Guard Birthday

* National White Wine Day

* National Chocolate Chip Cookie Day

            ഇന്നത്തെ മൊഴിമുത്ത്

              ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

''അധികാരം ഒറ്റപ്പെടുത്തുന്ന പകർച്ചവ്യാധി പോലെയാണ്,

തൊടുന്നതൊക്കെയും 

ദുഷിപ്പിക്കുന്നു.''


.                 [ - ഷെല്ലി ]

           ********


ചലച്ചിത്രഗാനരചയിതാവും, കവിയും, സംഗീത സംവിധായകനും,   ഗായകനും,  നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേയും (1950),


മലയാളഭാഷയ്ക്കുള്ള സംഭാവനയ്ക്ക്‌ രാഷ്ട്രപതി നൽകുന്ന ആദ്യ ശ്രേഷ്ഠഭാഷാപുരസ്കാരം    (അഞ്ചുലക്ഷം രൂപയും ബഹുമതി സർട്ടിഫിക്കറ്റും), കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ എൻഡോസ്മെൻറ് (1982),

കോമൺവെൽത്ത് സ്കോളർഷിപ്പ്.

എം.കെ.കെ. നായർ അവാർഡ് തുടങ്ങിയവ നേടിയ മലയാള ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ വി.ആർ. പ്രബോധചന്ദ്രൻ നായരുടേയും (1938). 


ഹൗട്ടൺ എന്ന നോവലിനു 2016-ലെ സരസ്വതി സമ്മാൻനേടിയ  മറാഠി, കൊങ്കിണി ഭാഷകളിലെ പ്രമുഖ സാഹിത്യകാരനും അഖില ഭാരത കൊങ്കണി പരിഷദിന്റെ മുൻ അദ്ധ്യക്ഷനുമായ മഹാബലേശ്വർ സെയിൽ (1943)ന്റേയും,


ഹിന്ദി സിനിമ രംഗത്തെ ഒരു നടനും തിരകഥാകൃത്ത്  സലീം ഖാന്റെ മകനും, സൽമാൻ ഖാന്റെ അനിയനും ആയ അർബാസ് ഖാന്റെയും (1967),


ടെസ്റ്റ് ക്രിക്കറ്റു ഫാസ്റ്റ് ബൗളറായിരുന്ന എബി കുരുവിളയുടെയും (1968),


അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായി രണ്ടു തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട   ബറാക്ക് ഹുസൈൻ ഒബാമയുടെയും (1961) 


ഒരു അമേരിക്കൻ നടനും ഫോട്ടോഗ്രാഫറുമായ, ഡിസ്നി ചാനൽ പരമ്പരയായ ദി സ്യൂട്ട് ലൈഫ് ഓഫ് സാക്ക് & കോഡി (2005-2008), അതിന്റെ സ്പിൻ-ഓഫ് പരമ്പരയായ ദി സ്യൂട്ട് ലൈഫ് ഓൺ ഡെക്ക് ( 2008-2011) എന്നിവയിലെ കോഡി മാർട്ടിൻ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന കോൾ മിച്ചൽ സ്പ്രൂസിൻ്റെയും

(1992) ജന്മദിനം.!

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

   

*ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സ​ഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ്  ശബ്​ദ വോട്ടോടെ ബിൽ പാസായത്. 


ഉദ്യോ​ഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സർക്കാരിനു അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണ് ബിൽ അവതരിപ്പിച്ചത്. ബിൽ ജനാധിപത്യ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇറങ്ങി പോയിരുന്നു. ഇറങ്ങിപ്പോകുന്നതിനിടെ റിങ്കു ബിൽ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി കൊണ്ടുവന്ന സസ്പെൻഷൻ പ്രമേയം സഭ ശബ്ദ വോട്ടോടെ അം​ഗീകരിച്ചു.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. ജനത്തെ സേവിക്കുന്നതിനു പകരം പോരാടാൻ മാത്രമായി ഒരു സർക്കാർ 2015-ൽ ഡൽഹിയിൽ അധികാരത്തിലെത്തി.  ബം​ഗ്ലാവുകൾ പണിയുന്നതിൽ ഉൾപ്പെടെ അവർ നടത്തുന്ന അഴിമതികൾ മറയ്ക്കാൻ അവർ വിജിലൻസ് വകുപ്പിന്റെ നിയന്ത്രണം കയ്യിലെടുടക്കുകയാണെന്നു അമിത് ഷാ ബിൽ അവതരിപ്പിക്കവേ വിമർശിച്ചു.


*യാത്രയ്ക്കിടെ സാധനങ്ങള്‍ മോഷണം പോകുന്നത് റെയില്‍വേയുടെ വീഴ്ച്ചയല്ല: സുപ്രീംകോടതി


ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോയെന്ന് അറിയിച്ച് യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ റെയില്‍വേ ഒരുലക്ഷം നഷ്ടപരിഹാരം  നല്‍കണമെന്ന്  ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ശരിവെച്ചു. എന്നാല്‍, റെയില്‍വേയുടെ അപ്പീലില്‍ സുപ്രീംകോടതി ഈ വിധി റദ്ദാക്കി. സാധനങ്ങള്‍ മോഷണം പോകുന്നത് സേവനങ്ങളുടെ അപര്യാപ്തയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ അധികൃതര്‍ പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.


*ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗിക്കണം; മുഖ്യമന്ത്രി


മിത്ത് വിവാദം കത്തിനില്‍ക്കെ സ്പീക്കറുടെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെടുമ്പോൾ മുഖ്യമന്ത്രിയ്ക്ക്‌ മൗനം.. ശ്രിചിത്ര തിരുനാള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി സംഘടിപ്പിക്കുന്ന അന്തര്‍ ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനത്തിലാണ് വിവാദങ്ങള്‍ തൊടാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കാന്‍ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 


*ചലച്ചിത്ര അവാർഡ് നിർണയത്തിലെ ഇടപെടൽ: രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.


തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്നാണ്‌ വിനയന്റെ ആരോപഅം. അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി വിനയൻ നല്‍കിയിട്ടുണ്ട്.

പ്രാദേശികം

*****


*തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും  വെട്ടിക്കൊലപ്പെടുത്തി. മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 


കൃഷ്ണന്‍ കുട്ടിയും ശാരദയുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്. അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൈയില്‍ മാരാകായുധവുമായി അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ക്കും ഇടപെടനായില്ല. രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.


***239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ


 239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ  പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ അയക്കുന്നു. പോലിസ്‌ വകുപ്പിൽ 239 സബ്‌ ഇൻസ്‌പക്ടർമാരുടെ ഒഴിവിലേക്ക്‌ വരും ദിവസങ്ങളിൽ പിഎസ്‌സി നിയമന ശുപാർശ അയച്ചു തുടങ്ങും. വനിതാ പോലിസിലേക്ക്‌ (ഡബ്ലിയുപിസി)86 പേർക്കും നിയമന ശുപാർശ അയക്കും.


മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഒഴിവിലേക്ക്‌ 79 പേർക്കും ആരോഗ്യ വകുപ്പിൽ 57 അസിസ്‌റ്റന്റ്‌ സർജൻ ഒഴിവിലേക്കും  ഫയർ ആന്റ്‌ റസ്‌ക്യൂ സർവീസിൽ ഡ്രൈവർമാരുടെ  99 ഒഴിവിലേക്കും ഈ ആഴ്‌ച നിയമന ശുപാർശ അയക്കും. 


*ശബരിമല വിമാനത്താവളം: വിദഗ്‌ധസമിതി റിപ്പോർട്ട്‌ മൂന്നാഴ്‌ചക്കകം


എരുമേലി -ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് പരിശോധിക്കുന്ന വിദഗ്ധസമിതി മൂന്നാഴ്‌ച‌യ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ നിർദേശിച്ച സമയത്തിന് മുമ്പുതന്നെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നതായി സമിതി അംഗങ്ങൾ പറഞ്ഞു.


*ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി. 


മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്‌ണന്‍, എം ബിരാജേഷ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്


*ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി


തിരുവനന്തപുരം - ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി 10,545 പരിശോധന നടത്തി, മൂന്ന് ദിവസങ്ങളിലായാണിത്‌. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 2305 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്‌പിച്ചു


*അഞ്ച്‌ കെഎഎസുകാരെ കെഎസ്‌ആർടിസിക്ക്‌ വേണം: മന്ത്രി


 കെഎസ്‌ആർടിസിയിൽ അഞ്ച്‌ കെഎഎസ്‌ ഉദ്യോഗസ്ഥരെ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന്‌ മന്ത്രി ആന്റണി രാജു. സ്വിഫ്‌റ്റിനെയും മൂന്ന്‌ മേഖലാ ഓഫീസുകളെയും സ്വതന്ത്രമായ ഓഫീസുകളായി വിഭജിപ്പിച്ച്‌ പ്രവർത്തിപ്പിക്കാൻ കഴിവുറ്റ ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്‌.


ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്‌. അനുകൂലമായാണ്‌ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ മന്ത്രി മറുപടി നൽകി.


*പ്രതികളാക്കുമെന്ന് ഭീഷണി: കൊച്ചിയില്‍ 4 ലക്ഷം തട്ടിയെടുത്ത 4 കര്‍ണാടക പൊലീസുകാര്‍ക്കെതിരെ കേസ്


കൊച്ചി - ക്രിപ്റ്റോ സൈബര്‍ സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ കുമ്പളങ്ങി സ്വദേശികളായ സുഹൃത്തുക്കളില്‍നിന്ന് 3.95 ലക്ഷം രൂപ തട്ടിയെടുത്ത നാല് കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്.


ഭയപ്പെടുത്തി പണം അപഹരിക്കല്‍, പിടിച്ചുപറി, അന്യായമായി തടഞ്ഞുവയ്ക്കല്‍, സംഘം ചേര്‍ന്നുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി ബംഗളൂരു വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷന്‍ സിഐ ശിവപ്രകാശ്, പൊലീസുകാരായ വിജയകുമാര്‍, സന്ദേശ്, ശിവണ്ണ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.


*വിവാഹം ക്ഷണിക്കാൻ പോയ യുവാവ് ട്രെയിൻ തട്ടി മരിച്ചു


ചിറയിൻകീഴ് - അഞ്ചുതെങ്ങ് താഴംപള്ളി കശാലവീട്ടിൽ സിറിൽ-പുഷ്‌പമ്മ ദമ്പതികളുടെ മകൻ വിൻസന്റ് സിറിൽ (36) ആണ് മരിച്ചത്. ഈ മാസം പതിനേഴിന് അഞ്ചുതെങ്ങ് സ്വദേശിനിയുമായി വിൻസന്റിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.


*എഐ ക്യാമറ: എംപി, എംഎൽഎമാരുടെ ഉൾപ്പടെ 328 സര്‍ക്കാര്‍ വാഹനങ്ങൾക്ക് പിഴ ചുമത്തി; അടച്ചില്ലെങ്കിൽ വാഹന ഇൻഷുറൻസ്‌ പുതുക്കില്ല


തിരുവനന്തപുരം - എഐ ക്യാമറവഴിയുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനിമുതൽ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കില്ല. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.


ആഗസ്റ്റ് രണ്ടുവരെ 25. 81 കോടി രൂപയാണ് എഐ ക്യാമറ വഴിയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയിട്ടത്. പിരിഞ്ഞ് കിട്ടിയത് 3.37 കോടി രൂപയും. ചലാന്‍ ലഭിക്കുന്നവര്‍ പിഴയടയ്ക്കാന്‍ വിമുഖത കാട്ടുന്നതായി മൂന്നാം അവലോകന യോഗം വിലയിരുത്തി. ഇതോടെയാണ് പിഴ പിരിക്കാൻ പുതിയ നീക്കത്തിലേക്ക് കടക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്.


*ആർഎസ്‌എസ്‌ നേതാക്കൾ എൻഎസ്‌എസ്‌ ആസ്ഥാനത്ത്‌; സുകുമാരന്‍ നായരുമായി കൂടിക്കാഴ്‌ച നടത്തി


ചങ്ങനാശേരി - എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ആർഎസ്‌എസ്‌, വിശ്വഹിന്ദു പരിഷത്ത്‌ നേതാക്കൾ സന്ദർശിച്ചു. ആർഎസ്‌എസ്‌ സംസ്ഥാന പ്രചാരക്‌ എസ്‌ സേതുമാധവൻ, വിഎച്ച്‌പി സംസ്ഥാന പ്രസിഡന്റ്‌ വിജി തമ്പി, അയ്യപ്പസമാജം കോഓർഡിനേറ്റർ എസ്‌ ജെ ആർ കുമാർ എന്നിവരാണ്‌ വ്യാഴാഴ്‌ച പെരുന്നയിലെ ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടത്‌

ദേശീയം

*****


*സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.


വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇവിടം ഡൽഹി മലയാളികൾക്കായുള്ള  സാംസ്‌കാരിക കേന്ദ്രം കൂടിയായും മാറും. കേരള ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ  ഉദ്ഘാടനവും നടക്കും.


*രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി


ന്യൂഡല്‍ഹി -രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി, യുപി എന്നി  സംസ്ഥാനങ്ങളാണ് സര്‍വകലാശാല വ്യാജന്‍മാരില്‍ മുന്‍പന്തിയില്‍ നില്‍കുന്നത്. ഇവ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നത് .യുജിസി ആണ് പട്ടിക പുറത്തുവിട്ടത്.


ഈ സര്‍വകലാശാലകള്‍ക്ക്  വിദ്യാര്‍ഥികള്‍ക്കായി ഒരു തരത്തിലും ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും യോഗ്യതയില്ലെന്നും യുജിസി വ്യക്തമാക്കി. യുജിസി മാനദണ്ഡങ്ങളില്‍ നിന്നും വിരുദ്ധമായി ബിരുദങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയത്.


*സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം വെള്ളി ഉച്ചയ്‌ക്കുശേഷം ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ ചേരും. 


യോഗം ഞായർ വരെ തുടരും. യോഗത്തിനു മുന്നോടിയായി വെള്ളി രാവിലെ എകെജി ഭവനിൽ പൊളിറ്റ്‌ബ്യൂറോ യോഗം ചേരും. ദേശീയ രാഷ്‌ട്രീയ സ്ഥിതിഗതികളാണ്‌ അജണ്ട. മണിപ്പുർ കലാപം, ഹരിയാനയിലെ ആക്രമണങ്ങൾ അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യും.


* യു പി വരാണസിയിലെ ജ്ഞാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവെയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകി.  


നീതി നടപ്പിലാക്കാൻ സർവ്വേ അനിവാര്യമെന്ന നിരീക്ഷണത്തോടെയാണ്  ഹൈക്കോടതി സർവ്വെക്ക് അനുമതി നൽകിയത്. അന്‍ജുമന്‍ മസ്ജിദ് ഭരണസമിതി സർവ്വേ നടത്തുന്നതിനെതിരെ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി.


*ജമ്മു കശ്‌മീർ പ്രത്യേകപദവി റദ്ദാക്കൽ: ഭരണഘടനാബെഞ്ച്‌ വാദം കേട്ടുതുടങ്ങി


 ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്ക്‌ എതിരായ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ വാദംകേൾക്കൽ തുടങ്ങി. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതിയെ സമീപിച്ച വിവിധ കക്ഷികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.


*പട്ടികവിഭാഗങ്ങൾക്ക്‌ നേരെയുള്ള ആക്രമണങ്ങൾ പെരുകുന്നു


 രാജ്യത്ത്‌ നാലു വർഷത്തിനുള്ളിൽ പട്ടികജാതി വിഭാഗങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളിൽ 17.8 ശതമാനം വർദ്ധന. പട്ടികവർഗ വിഭാഗങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ 23 ശതമാനവും വർദ്ധിച്ചു. എ എ റഹിമിന്‌ രാജ്യസഭയിൽ സാമൂഹ്യനീതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഈ കണക്ക്‌.

അന്തർദേശീയം

*******


***2020ലെ തെരഞ്ഞെടുപ്പ്‌ പരാജയം അട്ടിമറിക്കാൻ ശ്രമിച്ചതിന്‌ മുൻ പ്രസിഡന്റ്‌ ട്രംപിനുമേൽ കുറ്റം ചുമത്തി.


 ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്‌ തടയാൻ ട്രംപ്‌ അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ്‌ ട്രംപിന് ക്രിമിനൽ കുറ്റം ചുമത്തുന്നത്‌. പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ ശ്രമിച്ച ട്രംപ്‌, 2020 നവംബറിൽ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതുമുതൽ നിരന്തരമായി നുണപ്രചാരണം നടത്തി. ഇതിന്റെ ഫലമാണ്‌ 2021 ജനുവരി ആറിനു നടന്ന ക്യാപിറ്റോൾ ആക്രമണം, കുറ്റപത്രത്തിൽ പറയുന്നു.


*ബീജിങ്ങിൽ പ്രളയം; 21 മരണം


 ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന്‌ കഴിഞ്ഞ വെള്ളി മുതലാണ്‌ ശക്തമായ മഴ തുടങ്ങിയത്‌. ജൂലൈയിൽ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂർകൊണ്ട്‌ പെയ്‌തു. ബീജിങ്ങിന്‌ ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയിൽ ഏകദേശം 850,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. 26 പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും കെട്ടിടങ്ങളും തകർന്നു.


*കൊടുംചൂട്‌ : ഇറാനിൽ 2 ദിവസം അടച്ചിടൽ


തെഹ്‌റാൻ; ചൂട്‌ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന്‌ ഇറാനിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി. ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിർന്നവർ വീടുകളിൽത്തന്നെ കഴിയണമെന്നും സർക്കാർ നിർദേശിച്ചു. ആശുപത്രികൾക്ക്‌ അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്‌. തെക്കൻ നഗരമായ അഹ്‌വസിൽ ഈയാഴ്ച 51 ഡിഗ്രി സെൽഷ്യസിലധികം താപനില രേഖപ്പെടുത്തിയിരുന്നു.

കായികം

****


*ബ്രസീൽ കരഞ്ഞു ജമൈക്ക പറന്നു ; ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്ത് ജമെെക്ക പ്രീ ക്വാർട്ടറിൽ


ജമൈക്കയുടെ പ്രതിരോധക്കോട്ടയിൽ ബ്രസീലിന്‌ ജീവൻ നഷ്ടമായി. വമ്പൻമാരുമായെത്തിയ ബ്രസീലിനെ ജമൈക്ക തളച്ചു (0–-0). വനിതാ ഫുട്‌ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ കടന്ന്‌ ജമൈക്ക ചരിത്രംകുറിച്ചപ്പോൾ ബ്രസീൽ ഗ്രൂപ്പുഘട്ടത്തിൽ അവസാനിച്ചു. 28 വർഷത്തിനിടെ ആദ്യമായാണ്‌ ബ്രസീൽ നോക്കൗട്ട്‌ കാണാതെ പുറത്താകുന്നത്‌. പ്രീ ക്വാർട്ടറിൽ കടക്കുന്ന ആദ്യ കരീബിയൻ രാജ്യമാണ്‌ ജമൈക്ക.

വാണിജ്യം

****


*സ്വര്‍ണം വേണ്ട, പഴയത് വില്‍ക്കുന്നു; ഇടപാടുകൾ കുത്തനെ ഇടിഞ്ഞു, രാജ്യത്തിന് രണ്ട് കാര്യങ്ങളില്‍ മെച്ചം


ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്ത കാലം വരെ ഇന്ത്യയില്‍ നിന്നുള്ള ആവശ്യക്കാര്‍ ഏറി വരികയായിരുന്നു. അതുകൊണ്ടുതന്നെ വില കുത്തനെ ഉയരാനും ഇത് കാരണമായി. അമിതമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇറക്കുമതി നികുതി ഉയര്‍ത്തുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റം സംഭവിച്ചിരിക്കുന്നു.


*കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു


കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന് 44000ത്തിന് താഴേക്ക് എത്തി. ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സാമ്പത്തിക രംഗത്ത് തളര്‍ച്ചയുടെ ലക്ഷണം കണ്ടതാണ് ഇതിന് കാരണം.

ഇന്നത്തെ സ്മരണ !!

********


വിശാഖം തിരുനാൾ രാമവർമ്മ മ. (1837-1885)

പൈലോ പോൾ മ. (1863-1936)

പോള്‍ ചിറക്കരോട് മ. (1938 -2008)

കൗമുദി ടീച്ചർ മ. (1917-2009)

ജി പ്രതാപവർമ്മ തമ്പാൻ മ.(1959-2022)

ജി.എസ്‌. പണിക്കർ മ. (1944-2022)

നന്ദിനി സത്പതി മ. (1931-2006)

ജോൺ  മരിയ വിയാനി മ. (1786-1859)

സി ആൻ‌ഡേഴ്സൻ മ. (1805-1875)

അൻവർപാഷ മ. (1881-1922 )

എഡ്‌ഗർ ഡഗ്ളസ് മ. (1889-1977)


കിഷോർ കുമാർ ജ. (1929-1987)

ശശികല ഓം പ്രകാശ് സൈഗാൾ ജ. 1932-2021)

ഉദ്ദം സിംങ്ങ് കുലർ ജ.(1928-2000)

ഉർബൻ ഏഴാമൻ ജ.(1521-1590)

ഷെല്ലി ജ. (1792-1822).

ന്യൂട്ട് ഹാംസൺ ജ. (1859 -1952 )

ചരിത്രത്തിൽ ഇന്ന്…

*******


70 - ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാർ നശിപ്പിക്കുന്നു.


1693 - പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം ഡോം പെരിഗ്നൻ  ഷാം‌പെയിൻ  കണ്ടുപിടിച്ചു.


1904 -  സ്പാനിഷ് പിന്തുടർച്ചാവകാശ യുദ്ധത്തിൽ ആംഗ്ലോ - ഡച്ചു സേന ജിബ്രാൾട്ടർ കീഴടക്കി. 


1914 - ഒന്നാം ലോകമഹായുദ്ധം:  ജർമനി ബെൽജിയത്തെ ആക്രമിക്കുന്നു,  ബ്രിട്ടൺ ജർമനിയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു. അമേരിക്ക നിഷ്പക്ഷത പ്രഖ്യാപിക്കുന്നു.


1938 - കൊച്ചി രാജ്യത്ത് ദ്വിഭരണം ഏർപ്പെടുത്തി കൊണ്ട് മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു. 


1944 -  ഹിറ്റ്ലറുടെ നാസി പട്ടാളം ആൻഫ്രാങ്കിനെ തടവിലാക്കി. 


1945 - ഷേഖ് അബ്ദുള്ളയെ ജവഹർലാൽ നെഹ്റു 'ഷേർ-ഇ-കാഷ്മീർ' (കാശ്മീർ സിംഹം) എന്ന് വിശേഷിപ്പിച്ചു.


1956 - ഏഷ്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ആയ അപ്സര ട്രോംബെയിൽ  പ്രവർത്തനക്ഷമമായി. 


1967 -  ഹൈദരാബാദിലെ നാഗാർജുനസാഗർ അണക്കെട്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. 


1971 - അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശ വാഹനത്തിൽ നിന്ന് ചന്ദ്രഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.


1975 -  കേരള കർഷക തൊഴിലാളി ക്ഷേമനിധി ബിൽ  കേരള നിയമസഭ പാസാക്കി. 


1994 -  ശിവാജി ഗണേശന് ഫ്രഞ്ച് ഗവൺമെൻറ് ഷെവലിയാർ പദവി നൽകി. 


2007 - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ദ്രവ എൻജിൻ റോക്കറ്റ് മഹേന്ദ്രഗിരിയിൽ  പരീക്ഷിച്ചു. 


2007 - ചെങ്ങറ  പ്ലാൻറഷനിൽ  സാധുജന വിമോചന സംയുക്ത വേദി പ്രവർത്തകർ കയ്യേറ്റ സമരം തുടങ്ങി.


2018 - സിറിയൻ ആഭ്യന്തരയുദ്ധം : സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) ഇറാഖ്-സിറിയ അതിർത്തിയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിനെ (ഐഎസ്‌ഐഎൽ) പുറത്താക്കി , ദേർ എസ്-സോർ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു . 


2019 - ഒഹായോയിലെ ഡേട്ടണിൽ നടന്ന വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 23 പേർ കൊല്ലപ്പെട്ട ടെക്‌സാസിലെ എൽ പാസോയിൽ നടന്ന മറ്റൊരു കൂട്ട വെടിവയ്പ്പിന് 13 മണിക്കൂറിന് ശേഷമാണ് ഇത് . 


2020 - ലെബനനിലെ ബെയ്റൂട്ടിൽ 2,700 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 220 പേർ കൊല്ലപ്പെടുകയും 5,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍