1198 കർക്കടകം 31
ആയില്യം / അമാവാസി
2023 ആഗസ്റ്റ് 16, ബുധൻ
ആടിയറുതി /അയ്യാ ഗുരുപൂജ
ഇന്ന്;
രാമായണമാസം അവസാന ദിവസം !
്്്്്്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
. കൈയെഴുത്തുശാസ്‌ത്ര ദിനം !
********
. [World Calligraphy Day !
World Bratwurst Day !
*********
[Bratwurst sausage, a high-quality type of German sausage made of pork, beef, or veal.]
* Parsi New Year day !
. *********
[ 'നവ് റോസ്' എന്നാണ് പാഴ്‌സി പുതുവർഷം അറിയപ്പെടുന്നത്. ‘നവ്’ എന്നാൽ ‘പുതിയത്’, ‘റോസ്’ എന്നാൽ ‘ദിവസം’ എന്നാണ് പേർഷ്യൻ ഭാഷയിലെ അർത്ഥം. വസന്ത വിഷുവിന്റെ ആരംഭത്തിൽ സൂര്യൻ ഭൂമധ്യരേഖ കടന്നുപോകുമ്പോഴാണ് പാഴ്‌സി പുതുവർഷത്തിന്റെ തുടക്കം
* Surveillance Day !
*******
[Surveillance cameras are all around us, especially in cities. See this first-hand by spending the day looking for them, and giving a wave to any you see.]
* പരാഗ്വെ : ശിശു ദിനം!
* ക്യോറ്റൊ, ജപ്പാൻ: ഗോസൻ നൊ
ഒകുറുബി !
* ഗാബൊൺ: സ്വാതന്ത്ര്യ ദിനം !
* ഡൊമിനിക്കൻ റിപ്പബ്ലിക്:
പുനസ്ഥാപന ദിനം
* National Tell A Joke Day !
. *********
[ The perfect idea to share some laughs with all of your loved ones! After all, laughter is good for the soul. It is good for your health. ]
USA ;
* ദേശീയ വ്യോമാക്രമണ ദിനം
* [ National Airborne Day]
* National Roller Coaster Day !
* National Rum Day
*National Finance Brokers Day
* മാർ ഇവാനിയോസ് ഹിദായത്തുള്ള ഓർമ്മദിനം (മുളന്തുരുത്തി 1684)
***********
🌷ഇന്നത്തെ മൊഴിമുത്ത് 🌷
്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
"നീറുമോര്‍മ്മയിലെന്നും നേടിയില്ലൊന്നും താങ്കള്‍
നാടിനായെരിച്ചുതന്‍ നാഴികയറുപതും
ചരിത്രത്തിലെയേട്ടില്‍ തന്‍റെ പേര്‍ പതിക്കുവാന്‍
ഭരിക്കുവാന്‍ ഇച്ഛിച്ചീല ഭരിക്കപ്പെടുവാനും
ശരമായി തന്നെത്തന്നെ തൊടുത്തു കെടുനീതി-
ക്കെതിരായി കുലവില്ലില്‍, വീണുപോയി പരിശ്രാന്തന്‍ "
- വിഷ്ണു നാരായണന്‍ നമ്പൂതിരി
[ സി. അച്യുതമേനോൻ സ്മരണയിൽ ]
***********
.
തുടക്കത്തിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും പ്രയത്നിക്കുകയും ഭാരതീയർ വളരെ ആശയോടെ പ്രതീക്ഷയോടെയും ഉറ്റുനോക്കിയ AAP പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഡെൽഹിയുടെ മുഖ്യമന്ത്രിയും ആയ അരവിന്ദ് കേജരിവാളിന്റെയും (1968),
ദ ടെർമിനേറ്റർ , ഏലിയൻസ് , ദി അബിസ് , ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ , ട്രൂ ലൈസ് , ടൈറ്റാനിക് , അവതാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ജെയിംസ് ഫ്രാൻസിസ് കാമറൂണിന്റെയും (1954 )
ബോളിവുഡ് ചലച്ചിത്ര രംഗത്ത് പ്രധാനമായും അഭിനയിക്കുന്ന നേപ്പാളി ചലച്ചിത്ര അഭിനേത്രിയും സാമൂഹൃ പ്രവർത്തകയുമായ മനീഷ കൊയ്‌രാളയുടെയും (1970),
മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റേയും മകനും ചലചിത്ര അഭിനേതാവുമായ സൈഫ് അലി ഖാന്റെയും (1970),
ഗാനരചയിതാവ് സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എന്നീ നിലകളിലും ശ്രദ്ധ നേടിയ അമേരിക്കൻ പോപ്പ് ഗായിക മഡോണ ലൂയിസ് ചിക്കോനെ റിച്ചീ അഥവാ മഡോണയുടെയും (1958),
അമേരിക്കൻ നടനും ഹാസ്യനടനുമായ
ലൈഫ് മാസിക "അമേരിക്കയിലെ ഏറ്റവും രസകരമായ മനുഷ്യൻ" ആയി അംഗീകരിച്ച സ്റ്റീവൻ ജോൺ കാരെലിൻ്റെയും (1962) ,
വെസ്റ്റ് ഇൻഡീസിനു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന ഇപ്പോഴത്തെ അവസ്ഥ അമേരിക്കൻ വനിതാ ക്രിക്കറ്റ് ടീമിന്റെയും അണ്ടർ ശിവനരൈൻ ചന്ദർ പോളിന്റെയും (1974) ജന്മദിനം!!!
ഇന്നത്തെ സ്മരണ !!!
********
സി അച്യുതമേനോൻ മ. (1913 -1991)
വി എം കുട്ടികൃഷ്ണമേനോൻ മ.(1907-1995)
നുസ്രത്ത് ഫത്തേ അലിഖാൻ മ.(1948-1997)
ശ്രീരാമകൃഷ്ണ പരമഹംസൻ മ.(1836-1886)
അടൽ ബിഹാരി വാജ്പേയി മ.(1924-2018)
മസനൊബു ഫുകുവൊക മ. (1913-2008)
എൽവിസ് പ്രെസ്‌ലി മ. (1935-1977)
ഇദി അമീൻ മ. (1925- 2003 )
സിസ്ററർ മരിയ സെലെസ്റ്റ് ജ.(1600-1634)
വിൽഹെം വൂണ്ഡ് ജ. (1832-1920)
ഉമറു യാർ അദുവ ജ. (1951-2010)
ചരിത്രത്തിൽ ഇന്ന് …
********
1858 - വാർത്താവിനിമയ ആവശ്യങ്ങൾക്കായി അറ്റ്ലാൻറിക് സമുദ്രത്തിനടിയിലൂടെ ടെലിഗ്രാഫ് കേബിളുകൾ സ്ഥാപിക്കപ്പെട്ടു.
1892 - ഒ ചന്തുമേനോൻ രചിച്ച ശാരദയുടെ പ്രസിദ്ധീകരണം നടത്തി.
1904 - മുഹമ്മദ് ഇക്ബാൽ രചിച്ച ' 'സാരെ ജഹാം സേ അച്ഛാ' എന്ന ഗാനം ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.
1932 - സമസ്ത കേരള സാഹിത്യ പരിഷത്ത് ത്രൈമാസികം ആരംഭിച്ചു.
1960 - സൈപ്രസ് യു.കെയിൽനിന്നും സ്വതന്ത്രമായി
2012 - റസ്റ്റൻബർഗിനടുത്തുള്ള മരികാനയിൽ വ്യാവസായിക തർക്കത്തിനിടെ ദക്ഷിണാഫ്രിക്കൻ പോലീസ് 34 ഖനിത്തൊഴിലാളികളെ വെടിവച്ചു കൊല്ലുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2013 - സെന്റ് തോമസ് അക്വിനാസ് എന്ന കടത്തുവള്ളം ഒരു ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് ഫിലിപ്പീൻസിലെ സെബുവിൽ മുങ്ങി 61 പേർ കൊല്ലപ്പെടുകയും 59 പേരെ കാണാതാവുകയും ചെയ്തു.
2015 - വിമതരുടെ നിയന്ത്രണത്തിലുള്ള ഡൗമയിലെ മാർക്കറ്റ് ടൗണിൽ സിറിയൻ അറബ് വ്യോമസേന നടത്തിയ വ്യോമാക്രമണ പരമ്പരയെ തുടർന്ന് 96-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2015 - ട്രിഗാന എയർ ഫ്ലൈറ്റ് 267 , എടിആർ 42 , ബിൻതാങ് മൗണ്ടൻസ് റീജൻസിയിലെ ഒക്സിബ്ലിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 54 പേരും മരിച്ചു .
2020 - കാലിഫോർണിയയിലെ ഓഗസ്റ്റ് കോംപ്ലക്സ് തീപിടിത്തത്തിൽ ഒരു ദശലക്ഷത്തിലധികം ഏക്കർ ഭൂമി കത്തിനശിച്ചു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*'സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്'; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി
സ്വാതന്ത്ര്യത്തിന്റെ 77ആം ആഘോഷ നിറവിൽ കേരളവും. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. തുടർന്ന് മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ
സ്വീകരിച്ചു. സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്നും സ്വാതന്ത്ര്യ ദിനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഒരുമയെ പുറകോട്ടടിക്കാനുള്ള നീക്കങ്ങളെ മുളയിലെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും ഉപകരിച്ചുവെന്നും 7 വർഷം കൊണ്ട് 84 ശതമാനം വർദ്ധനവ് ഉണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി.
*ചിന്നക്കനാലില്‍ ഭൂമിയും വീടുമുണ്ട്, നികുതി വെട്ടിച്ചിട്ടില്ല; സിപിഎമ്മിന് മറുപടി ബുധനാഴ്ച
താന്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മാത്യു പറഞ്ഞു. ചിന്നക്കനാലില്‍ തനിക്കു ഭൂമിയും വീടുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
മാത്യു കുഴല്‍നാടനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനാണു ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വര്‍ഷം മാത്രമായ കുഴല്‍നാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണു സിപിഎം ആവശ്യം.
*പാര്‍ട്ടിനേതാക്കളുടെ മക്കളുടെ കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വെക്കുന്നത് അംഗീകരിക്കാനാകില്ല സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
നേതാക്കളുടെ മക്കളെല്ലാം സജീവപാര്‍ട്ടിക്കാര്‍ ആകണമെന്നില്ല. വ്യവസായരംഗത്തടക്കം പ്രവര്‍ത്തിക്കുന്നവരും പലവിധ സ്ഥാപനങ്ങള്‍ നടത്തുന്നവരുമുണ്ട്. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടിക്ക് അവ്യക്തതയില്ല. സി.പി.എം. നേതാക്കളുടെ മക്കള്‍ക്കുനേരെ ആക്ഷേപംവന്നാല്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുണ്ട്. നേരത്തേ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം വന്നപ്പോഴും ആ നിലപാടാണ് എടുത്തത്. അതാണ് ഇപ്പോഴത്തെയും നിലപാട് -മുണ്ടയാട് ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനംചെയ്യവേ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
*ചന്ദ്രയാന്‍ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് രാവിലെ 8.30ന്.
ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും.
വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. നിലവില്‍ ചന്ദ്രയാന്‍ -3 ചന്ദ്രനില്‍ നിന്ന് 177 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിര്‍ണായകമായ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ പ്രക്രിയ മറ്റന്നാളാണ്.
പ്രാദേശികം
*****
* കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചെന്ന പരാതിയിൽ മഹാരാജാസ് കോളജ് കെ.എസ്. യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ.
അധ്യാപകനായ ഡോ. സി. യു. പ്രിയേഷിന്റെയടക്കമുള്ള പരാതിയിലാണ് നടപടി.
അതേസമയം അധ്യാപകനെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഫാസിൽ വിശദീകരിച്ചു. കുട്ടികളുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അധ്യാപകൻ ഡോക്ടർ പ്രിയേഷ് പറഞ്ഞു.
*അധ്യാപകനോടുള്ള അനാദരം വിദ്യാർഥികളുടെ അവബോധമില്ലായ്‌മ: അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു
കാഴ്‌ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്‌കൃത വിദ്യാർഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്‌ത വിദ്യാർഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
*സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തില്‍ കയ്യാങ്കളി.
കാസര്‍ഗോഡ് വിദ്യാനഗര്‍ എരുതും കടവ് ജമാഅത്ത് അങ്കണത്തിലായിരുന്നു സംഭവം. നേതാക്കള്‍ തമ്മില്‍ അധികാര തര്‍ക്കം നില നില്‍ക്കുന്ന ജമാഅത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ ഇത്തമൊരു സംഭവം നടന്നത്. മദ്രസാ വിദ്യാര്‍ഥികളും അധ്യാപകരും നോക്കി നില്‍ക്കെയാണ് ജമാഅത്ത് നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
*അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി
വളർന്നുവരുന്ന തലമുറയാണ് മാലിന്യ നിർമ്മാർജ്ജനത്തെപ്പറ്റി കൂടുതൽ ബോധവാന്മാരാകേണ്ടത് എന്നതിനാലാണ് ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിക്കുന്ന പരിപാടി എസ്എംവി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
*ഡാമുകളില്‍ വെള്ളമില്ല, മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും ; മന്ത്രി കെ. കൃഷ്ണന്‍കുട്ടി
കേരളത്തിലെ ഡാമുകളില്‍ നിലവില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ലെന്നും നാളെ നടക്കുന്ന വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയം
*****
*യുവാക്കൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും; അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: പ്രധാനമന്ത്രി
ഇന്ത്യയിലെ നൂറ്റിനാൽപ്പത് കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്വാതന്ത്യദിനപ്രസംഗത്തിൽ മണിപ്പുരിനെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കേന്ദ്രത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് പറഞ്ഞ മോദി, രാജ്യം ഭരിക്കേണ്ടത് സ്ഥിരതയും ഭൂരിപക്ഷവുമുള്ള സർക്കാർ ആവണമെന്നും പറഞ്ഞു. ചില കുടുംബവാഴ്ച രാജ്യത്തിന് ആപത്താണെന്നും ചിലർ കുടുംബവാഴ്ചയിൽ മാത്രം കേന്ദ്രീകരിക്കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി നിരവധി പ്രഖ്യാപനങ്ങളും നടത്തി. വീടില്ലാത്തവർക്ക് നിർമാണത്തിന് വായ്പയും കരകൗശല തൊഴിലാളികൾക്ക് 15,000 കോടി സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. 25000 ജന്‍ ഔഷധി കേന്ദ്രങ്ങൾ തുടങ്ങും. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
*ത്രിപുരയിൽ അന്തരിച്ച സിപിഎം എംഎൽഎയുടെ മകൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി
ത്രിപുരയിലെ ബക്സനഗറിൽ സെപ്തംബർ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അന്തരിച്ച എംഎൽഎ സാംസുൽ ഹഖിന്റെ മകൻ മിജാൻ ഹുസൈൻ ബോക്‌സാനഗറിൽ മത്സരിക്കുമെന്ന് ത്രിപുര ഇടതുമുന്നണി കൺവീനർ നാരായൺ കർ പത്രസമ്മേളനത്തിൽ അറിയിച്ചു. ധൻപൂർ അസംബ്ലി മണ്ഡലത്തിൽ, കൗശിക് ചന്ദ സ്ഥാനാർത്ഥിയാകും, മുമ്പ് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ നിന്ന് കേന്ദ്ര സഹമന്ത്രി പ്രതിമ ഭൂമികിനെതിരെ മത്സരിച്ചിരുന്നു.
* ബിഹാറിൽ കന്നുകാലിക്കടത്ത് സംഘം നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
ബിഹാറിലെ മോഹൻപുർ ഔട്ട്പോസ്റ്റിൻ്റെ ചുമതലയുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ നന്ദകിഷോർ യാദവ് ആണ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. ചൊവ്വാഴ്ച ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ വെച്ചാണ് യാദവിന് വെടിയേറ്റത്. പശുക്കടത്തുകാരെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേർ കസ്റ്റഡിയിലാണെന്നും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു
*മണിപ്പുർ കലാപത്തിന് പിന്നിൽ വിദേശ ഗൂഢാലോചന; മുഖ്യമന്ത്രി ബിരേൻ സിംഗ്
തെറ്റിദ്ധാരണകളും നിഷിപ്‌ത താൽപ്പര്യക്കാരുടെ ഇടപെടലുകളും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഗൂഢാലോചനയുമാണ് മണിപ്പുർ കലാപത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. തെറ്റുകൾ പറ്റുക മനുഷ്യസഹജമാണെന്നും മറക്കാനും പൊറുക്കാനും പഠിക്കണമെന്നും ഇംഫാൽ പരേഡ് ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം ബിരേൻ സിങ് പറഞ്ഞു. എല്ലാവരും അക്രമം വെടിഞ്ഞ് വേഗത്തിലുള്ള പുരോഗതിയിലേക്ക് സംസ്ഥാനത്തെ തിരിച്ചെത്തിക്കണമെന്ന് ബിരേൻ സിങ് ആഹ്വാനം ചെയ്‌തു.
അന്തർദേശീയം
*******
*ഡോളറിന് പകരം ദേശീയ കറന്‍സികളില്‍ എണ്ണ വ്യാപാരം നടത്തി യുഎഇയും ഇന്ത്യയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രൂപ-ദിർഹം കരാർ ഒപ്പുവെച്ച് കൃത്യം ഒരുമാസത്തിന് ശേഷമാണ് കരാർ അടിസ്ഥാനത്തിലുള്ള ആദ്യ വ്യാപാരം നടക്കുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങള്‍ക്കും ഒട്ടേറെ നീക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം തിരിച്ചടി ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
* മാധ്യമഭീമൻ റൂപർട്ട് മർഡോക് പുതിയ ഡേറ്റിങ്ങിലെന്ന് റിപ്പോർട്ട്. 66 കാരിയായ മുൻ ശാസ്ത്രജ്ഞ എലീന സുക്കോവയുമായിട്ടാണ് 92 കാരനായ മർഡോക്ക് ഡേറ്റിങ്ങിലായതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
വാർത്താ വെബ്‌സൈറ്റായ ഡ്രഡ്ജ് റിപ്പോർട്ട് അനുസരിച്ച്, ദമ്പതികൾ ഒരു യാച്ചിൽ അവധിക്കാലം ആസ്വദിക്കുന്ന ചിത്രം പുറത്തുവന്നപ്പോഴാണ് ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹം പ്രചരിച്ചത്. ആൻ ലെസ്‌ലി സ്മിത്തുമായുള്ള ബന്ധം അവസാനിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് മർഡോക് പുതിയ ബന്ധത്തിലായത്.
കായികം
****
*ഇന്ത്യക്കെതിരെ എറിഞ്ഞു പൊളിക്കാന്‍ കമ്മിന്‍സ് എത്തും! തിരിച്ചുവരവിനെ കുറിച്ച് ഓസീസ് ക്യാപ്റ്റന്
മെല്‍ബണ്‍: ആഷസ് പരമ്പരയ്ക്കിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ഓസ്‌ട്രേലിന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. അദ്ദേത്തിന്റെ കൈത്തണ്ടയിലായിരുന്നു പരിക്കേറ്റത്. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ടീമില്‍ നിന്നും കമ്മിന്‍സ് പിന്മാറിയിരുന്നു. ടി-20 പരമ്പരയ്ക്കുള്ള മിച്ചല്‍ മാര്‍ഷാണ് നയിക്കുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് പൂര്‍ണമായും ഭേദമാകുന്നതിനായിട്ടാണ് അദ്ദേഹം വിശ്രമമെടുത്തത്.
*ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ മുഹമ്മദ് ഹബീബ് അന്തരിച്ചു
ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. മറവിരോഗം പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്‍റെ അന്ത്യം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യൻ ഗെയിംസിൽ സയ്യിദ് നയീമുദ്ദീന്‍റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു
വാണിജ്യം
****
*ഒരേ കുടക്കീഴിൽ അനേകം നെയ്ത്തുകാർ; അഞ്ജലി യാത്ര തുടരുന്നു, ഇംപ്രസയും
സോഷ്യൽ മീഡിയയിൽ സംരംഭകർ ചുവടുറപ്പിക്കാത്ത കാലം, വിരലിലെണ്ണവുന്നവർ മാത്രം വ്യവസായത്തിന് ഓൺലൈൻ സാധ്യതകൾ തേടി. അവരിൽ ഒരാളായിരുന്നു കോഴിക്കോട്ടുകാരി അഞ്ജലി ചന്ദ്രൻ. ഇംപ്രസ എന്ന പേര് മലയാളികൾക്ക് പരിചിതമാകുന്നത് അങ്ങനെയാണ്. രാജ്യത്തെ വിവിധയിടങ്ങളിലെ നെയ്ത്ത് ഉത്പന്നങ്ങൾ അഞ്ജലി ഇംപ്രസയിലൂടെ വിപണിയിലെത്തിച്ചു
*സ്വാതന്ത്ര്യദിനത്തിൽ സ്വർണവില ഇടിഞ്ഞു; മാറ്റമില്ലാതെ വെള്ളിയുടെ വില
ശനിയാഴ്ച പവന് 80 രൂപ ഉയർന്നിരുന്നു. ഇന്നലെ 80 രൂപ തന്നെയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച 480 രൂപ കുറഞ്ഞതോടെ സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43640 രൂപയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍