1198 കർക്കടകം 25
രോഹിണി / ദശമി
2023 ആഗസ്റ്റ് 10, വ്യാഴം
ഇന്ന്;
ലോക സിംഹ ദിനം !
്്്്്്്്്്്്്്്്്്്്്്്്്്്്്
[ World Lion Day ; 2013 ലാണ് ലോക സിംഹ ദിനം ആരംഭിച്ചത്. ധൈര്യം, ബുദ്ധി, ശക്തി, മഹത്വം എന്നിവ കാരണം, സിംഹങ്ങൾ പലപ്പോഴും ദേശീയ പതാകകളിലും രാജകീയ ചിഹ്നങ്ങളിലും അടയാളങ്ങളിലും സംസ്കാരങ്ങളിലുടനീളം ആജ്ഞ, ശക്തി അല്ലെങ്കിൽ അധികാരത്തെ പ്രതിനിധീകരിക്കുന്നു. .]
Duran Duran Appreciation Day !
. ്്്്്്്്്്്്്്്്്്്്്്്്
[This Day celebrates 80’s rock icons, Duran Duran – a band who pushed the limits of acceptable music video content. Try listening to some Duran Duran at work, in the car, and at home; don’t worry, it’s officially ok for just one day ]
National S’mores Day !
്്്്്്്്്്്്്്്്്്്്്്്്്്്്്
Graham crackers, melted chocolate and sticky toasted marshmallows, all in one little sandwich, if that can’t get people licking their chops (and their fingers!), what can?
S’mores are the one of the most popular North American desserts and they are practically the quintessential campfire treat. In fact it is estimated that over 50 million pounds of marshmallows are toasted over a fire in North America each year!
. Vlogging Day !
. ്്്്്്്്്്്്്്്്
USA ;
Skyscraper Appreciation Day
National Lazy Day
National Spoil Your Dog Day
* അന്തഃരാഷ്ട്ര ജൈവഡീസൽ / അഥവാ ബയോഡീസൽ ദിനം !
* ഇക്വഡോറിന്റെ സ്വാതന്ത്യദിനം
* അർജന്റീന : വായുസേന ദിനം
* ഇർഡോനേഷ്യ: ദേശീയ വൃദ്ധസൈനിക ദിനം !
* മുൻ റവന്യൂ മന്ത്രിയും സി.പി.ഐ നേതാവുമായ കെ.ഇ ഇസ്മെയിലിന് ഇന്ന് ശതാഭിഷേകം !
്്്്്്്്്്്്്്്്്്്്്്്്്്്്്്്്
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്
''ചോദിക്കേണ്ടതു ചോദിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമുള്ള കാലത്തോളം, താൻ ചിന്തിക്കുന്നതു തുറന്നു പറയാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം, തന്റെ ഇച്ഛയ്ക്കനുസരിച്ചു ചിന്തിക്കാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം സ്വാതന്ത്ര്യം നഷ്ടപ്പെടാൻ പോകുന്നില്ല, ശാസ്ത്രം പിന്നോട്ടടിക്കാനും.''
. [ - മാർസൽ പ്രൂസ്ത് ]
**************************
പ്രശസ്തരുടെ ജന്മദിനങ്ങൾ !
Kylie Jenner's birthday (1997)
[The glitzy, glamorous reality star, girl boss, and internet sweetheart, Kylie Jenner is someone, indeed, to be celebrated. Her near-unprecedented journey from the youngest member of the Kardashian-Jenner clan to one of the youngest self-made billionaires is truly one for the books.]
Justin Theroux's birthday (1971)
[Justin Theroux is almost part of the furniture for fans of movies, TV shows, and celebrity gossip. This inimitable actor has starred in all sorts of productions throughout his long and varied career, including The Leftovers, Maniac, and The Girl on the Train. ]
Antonio Banderas' birthday (1960)
[A Rising Hispanic Star, has graced cinema screens for decades. With iconic roles such as El Mariachi, Armand the Vampire, and, of course, Puss in Boots, Banderas has cemented himself as a born entertainer and true star of Hollywood.]
. *******************
1956 ൽ എ.ഐ.എസ്.ഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച്, കെ.പി.എ.സി, കർഷകസംഘം, പ്രവാസി സംഘടന തുടങ്ങി നിരവധി സംഘടനകളുടെ ചുമതലക്കാരനായും 2006 മുതൽ 2012 വരെ രാജ്യസഭാംഗം, 1995 മുതൽ 2018 വരെ സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി, മൂന്ന് തവണ(1996, 1991, 1982) നിയമസഭാംഗം, 1996 മുതൽ 2001 വരെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന പാലക്കാട് ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.ഐ നേതാവ് കെ. ഇ ഇസ്മായിലിന്റേയും (1941),
നാടകം, കവിത, ലേഖനം തുടങ്ങി പല കൃതികളും രചിക്കുകയും നാടകത്തിലും, സിനിമയിലും, ടെലി ഫിലിമിലും, സീരിയലിലും അഭിനയിക്കുകയും ചെയ്യുന്ന പാലോട് ദിവാകരന്റെയും (1948),
ഝാർഖണ്ഡ് മുക്തിമോർച്ച (ജെ.എം.എം) നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി യുമായിരുന്ന ഹേമന്ത് സോറന്റെയും (1975),
ലോക സ്ക്വാഷ് റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ സ്ക്വാഷ് താരമായ സൗരവ് ഘോഷാലിന്റെയും ( 1986),
മുൻ മലേഷ്യൻ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അൻവർ ഇബ്രാഹിമിന്റെയും (1947),
രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ച് 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ലഭിച്ച മുൻ കൊളംബിയൻ പ്രസിഡന്റ് ഹുവാൻ കാർലോസ് സാന്റോസിന്റെയും (1951) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
************************
ജനറൽ അരുൺ വൈദ്യ മ. (1926-1986)
കെ.സി. ജോർജ്ജ് മ. (1903 -1986)
ടി.കെ. വർഗീസ് വൈദ്യൻ മ. (1914-1989)
കലാമണ്ഡലം തിരൂർ നമ്പീശൻ മ. (1942-1994)
പ്രേംജി മ. (1908-1998)
(എം.പി ഭട്ടതിരിപ്പാട്)
കെ.പി. ബ്രഹ്മാനന്ദൻ മ. (1946-2004)
തമ്പി കാക്കനാടൻ മ. (1941 -2011)
പി.സി. അലക്സാണ്ടർ മ. (1921- 2011)
പി. ഗംഗാധരൻ ജ. ( 1910-1985)
ബലദേവ് ഉപാദ്ധ്യായ മ. (1899 -1999)
റോബർട്ട് ഗൊദാർദ് മ. (1882-1945 )
ആഗാ മൊഹമ്മദ് യാഹ്യാ ഖാൻ മ. (1917-1980),
കാൾ വിൽഹേം ഓട്ടോ ലിലിയന്തൽ മ. (1848 -1896)
(വിശുദ്ധ ലോറൻസ് മ ( 225 - 258)
വി.വി.ഗിരി ജ. (1894-1980)
എന്‍. ഗോപാലപിള്ള ജ.(1901-1968)
പി.കെ. ചാത്തൻ ജ. (1923-1988)
പി. അയ്യനേത്ത് ജ. (1928-2008)
മയിലമ്മ ജ. (1937-2006 )
വിഷ്ണു നാരായണൻ ബാത്ഘണ്ടെ ജ. (1860-1936)
ഫൂലൻ ദേവി ജ. (1963-2001)
ആൽഫ്രെഡ് ഡോബ്ലിൻ ജ. (1878-1957)
ആർനേ ടെസാലിയസ് ജ. (1902-1971)
വാൾട്ടർ കോമറേക് ജ. (1930-1986)
ചരിത്രത്തിൽ ഇന്ന് …
***********************
1776 - അമേരിക്കൻ വിപ്ലവം: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാർത്ത ലണ്ടനിലെത്തുന്നു.
1792 - ഫ്രഞ്ച് വിപ്ലവം: ത്വിലെരിയെസ് കൊട്ടാര ആക്രമണം. ഫ്രാൻസിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്യുന്നു.
1809 - ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ സ്പെയിനിൽനിന്നു സ്വാതന്ത്ര്യ പ്രഖ്യാപിക്കുന്നു.
1821 - മിസ്സോറിയെ അമേരിക്കൻ ഐക്യനാടുകളിലെ 24ആമത്തെ സംസ്ഥാനമായി അംഗീകരിക്കുന്നു.
1913 - രണ്ടാം ബാൽക്കൻ യുദ്ധംഅവസാനിക്കുന്നു: ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബുക്കാറസ്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നു.
1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സേന ഗ്വാമിലുള്ള അവസാന ജാപ്പനീസ് സേനയെയും തുരത്തുന്നു.
1977 – വള്ളത്തോൾ വിദ്യാപീഠം (ശുകപുരം) ആരംഭം.
1990 - മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു.
2000 - www ibiblio org എന്ന സൈറ്റിലെ കൗണ്ടർ പ്രകാരം ലോകജനസംഖ്യ 6 ബില്യൺ കടക്കുന്നു.
2003 - റഷ്യൻ ബഹിരാകാശ ഗവേഷകനായ യുറി ഇവാനോവിച്ച് മലെൻ ചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
2012 - ദക്ഷിണാഫ്രിക്കയിലെ റസ്റ്റൻബർഗിന് സമീപം മരികാന കൂട്ടക്കൊല ആരംഭിച്ചു , അതിന്റെ ഫലമായി 47 പേർ മരിച്ചു.
2014 - സെപാഹാൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 5915 ടെഹ്‌റാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്ന് 40 പേർ മരിച്ചു .
2018 - ഹൊറൈസൺ എയർ ജീവനക്കാരൻ റിച്ചാർഡ് റസ്സൽ വാഷിംഗ്ടണിലെ സിയാറ്റിൽ-ടകോമ ഇന്റർനാഷണൽ എയർപോർട്ടിൽ ഹൊറൈസൺ എയർ ബൊംബാർഡിയർ ഡാഷ് 8 ക്യു 400 വിമാനം റാഞ്ചുകയും അനധികൃതമായി ടേക്ക്ഓഫ് ചെയ്യുകയും ചെയ്തു , ഒരു മണിക്കൂറിലേറെ അത് പറത്തി, വിമാനം തകർന്ന് കെട്രോൺ ദ്വീപിൽ സ്വയം മരിച്ചു. ശബ്ദം .
2018 - വിക്ടോറിയ കൊട്ടാരത്തിന് മുന്നിൽ പ്രതിഷേധിച്ച 100,000 പേരെ റൊമാനിയൻ ജെൻഡർമേരിയിലെ അംഗങ്ങൾ ആക്രമിക്കുമ്പോൾ ഒരു സർക്കാർ വിരുദ്ധ റാലി കലാപമായി മാറുകയും 452 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമപാലകരെ ആക്രമിക്കാൻ തുടങ്ങിയ ഗുണ്ടകളാണ് ജനക്കൂട്ടത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന് അധികൃതർ ആരോപിച്ചു.
2019 - ലെക്കിമ ചുഴലിക്കാറ്റ് ചൈനയിലെ സെജിയാങ്ങിൽ കരകയറിയതിനെത്തുടർന്ന് മുപ്പത്തിരണ്ട് പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു . നേരത്തെ ഇത് ഫിലിപ്പീൻസിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു .
2020 - യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇടിമിന്നൽ ദുരന്തമായി അയോവയിലെ ഡെറെച്ചോ മാറി .
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***സാധാരണക്കാർക്ക് ആരോഗ്യപരിരക്ഷ ഒരുക്കാനെന്ന പേരിൽ തുടങ്ങിയ പിഎംജെഎവൈ പദ്ധതിയിl വന്‍ തട്ടിപ്പ്; സിഎജി റിപ്പോർട്ട്
ആയുഷ്‌മാൻ ഭാരത്–പ്രധാനമന്ത്രി ജൻആരോഗ്യ യോജന (പിഎംജെഎവൈ) പദ്ധതിയിലെ ഗുരുതര ക്രമക്കേടുകൾ വെളിപ്പെടുത്തി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. പത്ത് ലക്ഷത്തിലധികം വ്യാജ ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാഗമായി. ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ, അർഹരായവരെ തീരുമാനിക്കൽ എന്നിവയിലും ഗുരുതര ക്രമക്കേടുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
***കൊച്ചിയിൽ 5200 കോടിയുടെ പോളി പ്രൊപ്പിലീൻ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ).
പെട്രോകെമിക്കൽ രംഗത്ത് കേരളത്തിൽവരുന്ന ഏറ്റവും വലിയ നിക്ഷേപമാകും ഇത്. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രി പി രാജീവുമായി ബിപിസിഎൽ ചെയർമാൻ ജി കൃഷ്ണകുമാർ പ്രാഥമിക ചർച്ച നടത്തി.
***ദുരിതാശ്വാസനിധി വിനിയോഗം: പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി
ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ തിരുവനന്തപുരം സ്വദേശിയായ കോൺഗ്രസ് നേതാവ് ആർ എസ് ശശികുമാർ നൽകിയ പരാതികളിൽ ഹൈക്കോടതിയിൽനിന്ന് വീണ്ടും തിരിച്ചടി. ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തന്നെ പരാതി ഫുൾബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ശശികുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
***ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണി ദിവ്യശ്രീ ഉമാദേവി അന്തർജനം (96) അന്തരിച്ചു.
മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24-ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് 'മണ്ണാറശാല അമ്മ' എന്ന പേരിൽ അറിയപ്പെടുന്നത്. കൂടുതൽ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തർജനത്തിനായിരുന്നു.
പ്രാദേശികം
***************
***കൊച്ചിയിലെ ഹോട്ടൽ റൂമില്‍ ചങ്ങനാശേരി സ്വദേശിനി രേഷ്മ (27)യെ കഴുത്തില്‍ കത്തികയറ്റി കൊന്നു.
ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) പോലീസ് പിടിയിലായി. രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറാണ്.
സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പറഞ്ഞതെന്നും ബുധനാഴ്ചയാണ് വന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ കൊച്ചി നഗരത്തിലുണ്ടാകുന്ന ഏഴാമത്തെ കൊലപാതകമാണിത്.
***കെഎസ്ഇബി വാഴവെട്ടിമാറ്റിയ സംഭവം; കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും
കോതമംഗലം വാരപ്പെട്ടിയിൽ കെഎസ്ഇബി ജീവനക്കാര്‍ വാഴകൾ വെട്ടിയ സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകാന്‍ തീരുമാനം. കർഷകൻ തോമസിന് മൂന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നൽകുക. മാനുഷിക പരിഗണന നൽകിയാണ് തീരുമാനമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കൃഷിമന്ത്രി പി. പ്രസാദുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം
*** മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു.
കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളാണ് ഉമാദേവി അന്തർജനം. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.
തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പൂജാകർമങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് മണ്ണാറശാല അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്.
***മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് ഒരു സ്വകാര്യ കമ്പനി പ്രത്യേക സേവനമൊന്നും നൽകാതെ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ നൽകിയതായി ആദായ നികുതി വകുപ്പ്.
ഈ പണം നൽകിയത് ‘പ്രമുഖ വ്യക്തി’യുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചു.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയാണ് ടി.വീണയ്ക്ക് ഈ പണം നൽകിയത്.
*** കൊച്ചിയിൽ ഗ്രീൻഫീൽഡ് ആക്സസ് കൺട്രോൾ ഹൈവേ, സ്ഥലമേറ്റെടുപ്പ് വൈകിയേക്കില്ല
പദ്ധതിച്ചെലവ് സംബന്ധിച്ച് കേന്ദ്രസർക്കാരും സംസ്ഥാനവും തമ്മിലുള്ള തർക്കം അവസാനിച്ചതോടെ കൊച്ചിയിലെ പുതിയ ഗ്രീൻഫീൽഡ് ബൈപ്പാസ് യാഥാർഥ്യമാകാനുള്ള സാധ്യതയേറി. തിരക്കേറിയ അങ്കമാലി - ഇടപ്പള്ളി - കുണ്ടന്നൂർ പാതയ്ക്ക് ബദലായി ആറുവരിപ്പാതയാണ് വിഭാവനം ചെയ്യുന്നത്. നഗരത്തിരക്കുകൾ പൂർണമായി ഒഴിവാക്കുന്ന ഹൈവേ എറണാകുളം ജില്ലയുടെ മധ്യത്തിലൂടെയാണ് കടന്നുപോകുക. സംസ്ഥാനം ഇളവുകൾ നൽകിയ സാഹചര്യത്തിൽ സ്ഥലമേറ്റെടുപ്പിനും നിർമാണത്തിനുമുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിച്ചേക്കും.
***കേരള അല്ല, സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം തിരുത്തണം; പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
സംസ്ഥാനത്തിന്‍റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് കേരള നിയമസഭ. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. ചട്ടം 118 പ്രകാരമുള്ള പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ പേര് മലയാള ഭാഷയില്‍ കേരളം എന്നാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
*** ചാന്ദ്രയാൻ ; 23നു വൈകിട്ട് സോഫ്‌റ്റ് ലാൻഡിങ്
സോഫ്‌റ്റ് ലാൻഡിങ്ങിന് രണ്ടാഴ്‌ച ബാക്കിനിൽക്കേ ചാന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ പ്രതലത്തോട് കൂടുതൽ അടുത്തു. ബുധനാഴ്‌ച ജ്വലനപ്രക്രിയയിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ പഥം താഴ്‌ത്താനായതായി ഐഎസ്‌ആർഒ അറിയിച്ചു. പകൽ ഒന്നിനും രണ്ടിനുമിടയിൽ നടത്തിയ ജ്വലനംവഴി പേടകത്തിന്റെ സഞ്ചാരം 174നും 1437 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലായി. ബംഗളൂരുവിലെ ഇസ്‌ട്രാക്കിൽനിന്നുള്ള കമാൻഡിനെത്തുടർന്ന് പേടകത്തിലെ ത്രസ്റ്ററുകൾ 17.91 മിനിറ്റ് ജ്വലിച്ചു. 158 കിലോ ഇന്ധനം ഇതിനായി ഉപയോഗപ്പെടുത്തി
ദേശീയം
***********
***പാർലമെന്റിൽ വനിതാ എംപിമാർക്ക് ഫ്ലൈയിങ് കിസ്സ് നൽകി; രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി
ഇതുസംബന്ധിച്ച് രാഹുലിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ പരാതി നൽകി. തനിക്കും മറ്റ് വനിതാ എംപിമാർക്കും രാഹുൽ ഫ്ലൈയിങ് കിസ്സ് നൽകിയെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. സ്ത്രീവിരുദ്ധനായ മനുഷ്യന് മാത്രമേ വനിതാ അംഗങ്ങൾ ഇരിക്കുന്ന പാർലമെന്റിനകത്ത് ഫ്ലൈയിങ് കിസ്സ് നൽകാനാകൂ. ഇതുപോലെ മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
***സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം: നിര്‍ദ്ദേശവുമായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമിതി
‘ജഡ്ജിമാര്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സ്വമേധയാ സാക്ഷ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. അതിനാല്‍ ഉന്നത നീതിന്യായ വ്യവസ്ഥയിലെ എല്ലാ ജഡ്ജിമാരും തങ്ങളുടെ സ്വത്തുവിവരം നിര്‍ബന്ധമായി സാക്ഷ്യപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നു,’ എന്നാണ് ബിജെപി എംപി സുശീല്‍ മോദി അധ്യക്ഷനായ പാനലിന്റെ നിർദേശം.
ആറ് വർഷം ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പിന്നീട് പീഡന ആരോപണം;
യുവതിയുടെ പരാതി രൂക്ഷ വിമർശനത്തോടെ കർണാടക ഹൈക്കോടതി ജസ്റ്റിസ് എം നാഗപ്രസന്ന പരാതി റദ്ദാക്കി. നിയമത്തിന്റെ ദുരുപയോഗമായി കോടതി പരാതിയെ വിലയിരുത്തുകയും ചെയ്തു. സോഷ്യൽ മീഡിയപ്ലാറ്റ്‌ഫോമിലൂടെ ആയിരുന്നു പരിചയം. ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ചാണ് ബെംഗളൂരു യുവാവിനെതിരെ യുവതി രണ്ട് ക്രിമിനൽ കേസുകൾ നൽകിയത്.
***ഹവാനാ സിന്‍ഡ്രോമിനെക്കുറിച്ച് അന്വേഷണം നടത്താമെന്ന് കേന്ദ്രം; 2016 മുതല്‍ യുഎസ് ഉദ്യോഗസ്ഥരെ പിന്തുടരുന്ന ദുരൂഹമായ അസുഖം ഇന്ത്യയിലും.
ഇന്ത്യയിലും ഹവാനാ സിന്‍ഡ്രോമിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ തിങ്കളാഴ്ച അറിയിച്ചു. ഈ ദുരൂഹമായ അസുഖത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള മൈക്രോവേവ് ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അന്വേഷണം നടത്താനും റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുമായി മൂന്ന് മാസത്തെ സമയമാണ് കേന്ദ്രത്തിന് കോടതി നല്‍കിയത്.
ഛര്‍ദ്ദി, തലകറക്കം, മൂക്കില്‍ നിന്ന് രക്തം വരിക, ഹ്രസ്വകാലത്തേക്ക് ഓര്‍മനഷ്ടമാകുക എന്നിവയാണ് ഹവാനാ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍. ഒരു കേസില്‍ കാഴ്ച നഷ്ടമായ റിപ്പോര്‍ട്ടുമുണ്ട്. ക്യൂബയിലെ ഹവാനയില്‍വെച്ച് 2016-ല്‍ യുഎസ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് വിവരിക്കാനാവാത്ത ലക്ഷണങ്ങളോടെ ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ ഈ രോഗം ഹവാനാ സിന്‍ഡ്രോം എന്ന് അറിയപ്പെടുന്നു.
***മണിപ്പൂരിൽ ഇന്ത്യയെ കൊന്നു; നിങ്ങൾ രാജ്യദ്രോഹികൾ': ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി.
പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനേയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്.
***'പ്രതിപക്ഷത്തിന്റെ അവിശ്വാസം ജനങ്ങളെ തെറ്റിധരിപ്പിക്കാനും ശ്രദ്ധ തിരിക്കാനുമുള്ള തന്ത്രപരമായ ശ്രമമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
ഏറ്റവും വിശ്വാസ്യതയുള്ള പ്രധാനമന്ത്രിയാണ് മോദി. രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിലും സർക്കാരിലും പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു ഷാ.
വളരെ കഠിനാധ്വാനിയായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ലോകത്തിലെ പല സർവ്വേകളും അത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഒരിക്കൽ പോലും അവധി എടുത്തിട്ടില്ല. 24 മണിക്കൂറിൽ 17 മണിക്കൂറും അദ്ദേഹം ജോലി ചെയ്യുന്നു
അന്തർദേശീയം
*******************
***സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കി: യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായി കൂടിക്കാഴ്ച നടത്തി.
പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
***ജർമനിയിൽ രണ്ടാം ലോക യുദ്ധകാലത്തെ ബോംബ് കണ്ടെത്തി
ജർമനിയിലെ ഡസൽഡോർഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഒരു ടൺ ഭാരമുള്ള ബോംബ് സിറ്റിയിലെ മൃഗശാലക്കുസമീപത്താണ് കണ്ടെത്തിയത്. തുടർന്ന് 500 മീറ്റർ ചുറ്റളവില്‍ 13,000 പേരെ താൽക്കാലികമായി ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കാൻ ശ്രമം തുടരുന്നു. രണ്ട് ലോകയുദ്ധങ്ങൾ അവശേഷിച്ച ആയിരക്കണക്കിന് ബോംബുകൾ ഇപ്പോഴും ജർമനിയിൽ കുഴിച്ചിട്ട നിലയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2017ൽ ഫ്രാങ്ക്ഫർട്ടിൽ 1.4 ടൺ ഭാരമുള്ള ബോംബ് കണ്ടെത്തി. 2021 ഡിസംബറിൽ, മ്യൂണിക് സ്റ്റേഷനുസമീപം രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റു
കായികം
************
***ലൈംഗിക താല്പര്യമില്ലാതെ സ്ത്രീയെ കെട്ടിപ്പിടിക്കുന്നത് കുറ്റകരമല്ല:
ലൈംഗിക പീഡന ആരോപണങ്ങൾക്കെതിരെ സ്വയം ന്യായീകരിച്ച് റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. കോടതിക്ക് മുൻപാകെയാണ് ബ്രിജ് ഭൂഷന്റെ ന്യായികരണം. ക്രിമിനൽ ശക്തിയോ ലൈംഗിക ഉദ്ദേശമോ ഇല്ലാതെ ഒരു സ്ത്രീയെ സ്പർശിക്കുന്നത് കുറ്റകരമല്ലെന്ന് ബ്രിജ്ഭൂഷൺ കോടതിയിൽ പറഞ്ഞു.
ഗുസ്‌തി താരങ്ങളുടെ ആരോപണങ്ങൾ സമയബന്ധിതമാണെന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ബ്രിജ് ഭൂഷൺ സിങ്ങിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് മോഹൻ വാദിച്ചു. ഡൽഹിയിലെ അശോക റോഡിലും സിരി ഫോർട്ട് ഓഡിറ്റോറിയത്തിലും വച്ച് ബ്രിജ് ഭൂഷൺ ആലിംഗനം ചെയ്‌തുവെന്ന പരാതിയിലാണ് അഭിഭാഷകന്റെ വാദം.“രണ്ട് കുറ്റകൃത്യങ്ങൾ, അശോക റോഡും സിരി ഫോർട്ടുമായി ബന്ധപ്പെട്ടതാണ്. സിരി ഫോർട്ടിലെ കുറ്റം ആലിംഗനം മാത്രമാണ്.
***വമ്പോടെ ഫ്രാൻസ് ; മൊറോക്കോയെ നാല് ഗോളിന് തകർത്ത് വനിതാ ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിൽ.
കാദിദിയാതു ഡിയാനിയുടെ ചിറകിൽ ഫ്രാൻസ് കുതിച്ചു. മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പ് അവസാനിപ്പിച്ച് ഫ്രാൻസ് വനിതാ ഫുട്‌ബോൾ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് മുന്നേറി (4-0). ആതിഥേയരായ ഓസ്‌ട്രേലിയയാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളി. കന്നി ലോകകപ്പിനെത്തി പ്രീക്വാർട്ടർ വരെ കുതിച്ച മൊറോക്കോയ്‌ക്ക് ഫ്രാൻസിനുമുന്നിൽ പിടിച്ചു നിൽക്കാനായില്ല. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽതന്നെ ആഫ്രിക്കൻ സംഘം തളർന്നു. ഡിയാനിയായിരുന്നു ഫ്രാൻസിന്റെ ഊർജം. ഒരു ഗോളിനെക്കൂടാതെ രണ്ടെണ്ണത്തിന് അവസരവുമൊരുക്കി. യൂജിൻ ലെ സൊമ്മെർ ഇരട്ടഗോൾ നേടി.
വാണിജ്യം
************
***വിപണി ആദ്യം വീണു, പിന്നീട് നേട്ടത്തിലേയ്ക്ക്
ഇന്നലെയും പതിഞ്ഞ തുടക്കത്തിന് ശേഷം ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണി യൂറോപ്യൻ വിപണിക്കൊപ്പം അവസാന മണിക്കൂറിൽ തിരിച്ചു വരവ് നടത്തി നേട്ടത്തിലവസാനിച്ചു
ആവേശത്തിലാക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 149.31 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,995.81-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 61.70 പോയിന്റ് നേട്ടത്തിൽ 19,632.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
***സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്,
ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില നിലവാരം 43,960 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,495 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍