1198 കർക്കടകം 22
അശ്വതി / ഷഷ്ഠി
2023 ആഗസ്റ്റ് 7, തിങ്കൾ
ഇന്ന്;
ദേശീയ കൈത്തറി ദിനം !
************************
[ National Handloom Day; നെയ്ത്തു- കാരുടെയും കൈത്തറി ഉൽപന്നങ്ങളുടെയും പ്രാധാന്യം ഓർമ്മപ്പെടുത്തുവാനായി 2015 മുതൽ എല്ലാ വർഷവും ആചരിക്കുന്നു. ]
* കിരിബാട്ടി: യുവത ദിനം !
* ഐവറി കോസ്റ്റ്: റിപ്പബ്ലിക് ദിനം !
* സെന്റ് കിറ്റ്സ് , നെവിസ്: വിമോചന
ദിനം!
* അസ്സീരിയ : രക്ത സാക്ഷി ദിനം !
[ Aടടyrian Martyrട day, അസിറിയൻ വംശത്തിലെ 3000 പേരെ കൂട്ടക്കൊല ചെയ്ത ഇറാഖിന്റെ ക്രുരതക്ക് എതിരെ മനഃസാക്ഷി ഉയർത്താനാണ് ഈ ദിനം ]
* Particularly Preposterous Packaging Day
* Aged Care Employee Day
* Professional Speakers Day
* National Lighthouse Day
* Afternoon Tea Week ***
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്്്്്്
“എങ്ങനെ പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
എന്തിന് പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
ആര്‍ക്കുവേണ്ടി പോരാടണമെന്ന് നിങ്ങള്‍ മറന്നോ?
അതോ, പോരാട്ടമെന്ന വാക്കുപോലും നിങ്ങള്‍ മറന്നോ?
എങ്കിലറിയുക, നിങ്ങള്‍ വെറും അടിമകള്‍ മാത്രമാണെന്ന്.”
, [ - ഗദ്ദർ ]
**********************
പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ് സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്റെയും (1925),
അന്തഃരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകന്‍, ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍, ക്രൈസ്റ്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ പഠിച്ചു, റേഡിയേഷന്‍ തെറാപ്പിയിലും ജനറല്‍ മെഡിസിനിലും എം.ഡി., മെഡിക്കല്‍ ഓങ്കോളജിയില്‍ ഡി.എം., വാഷിങ്ടണ്‍ ഡീസിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫെല്ലോഷിപ്പ്, ലണ്ടനിലെ റോയല്‍ മാഴ്‌സ്ഡണ്‍ ഹോസ്പിറ്റലില്‍നിന്ന് ലോക ആരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ് എന്നിങ്ങനെ ബിരുദങ്ങൾ നേടി ലോകം അറിയപ്പെടുന്ന ഭിഷഗ്വരനായ ഡോ. വി.പി. ഗംഗാധരന്റേയും (1954),
2001 ൽ ലാറി സാങ്ങറിനൊത്ത് തുടക്കമിട്ട സ്വതന്ത്ര സർവ വിജ്ഞാന കോശമായ വിക്കിപ്പീഡിയയും മറ്റു പല വിക്കി സംരംഭങ്ങളും നടത്തുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കോർപ്പറേഷനായ വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്ഥാപകനും, വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലെ അംഗവും, ഫോർ-പ്രോഫിറ്റ് കമ്പനിയായ വിക്കിയയുടേയും സ്ഥാപകനും ആയ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയിൽ ജനിച്ച ജിമ്മി ഡൊണാൾ "ജിംബോ" വെയിൽസിന്റെയും (1966)ജന്മദിനം !
ഇന്നത്തെ സ്മരണ !!!
************************
രബീന്ദ്രനാഥ ടാഗോർ മ. (1861-1941)
ശ്രീമൂലം തിരുനാൾ രാമവർമ്മ മ. (1857-1924)
കവി കുട്ടമത്ത് മ. (1880-1943)
* (കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്)
ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ മ. (1918-2011)
അഞ്ചലച്ചൻ (യൗനാൻ കത്തനാർ) മ. (1772-1842)
എം. കരുണാനിധി മ. (1924-2018)
പോൾ "റെഡ് " അഡെയ്ർമ. 1915-2004)
ടി ആര്‍ നായർ ജ. (1907-1990)
സുത്തിവേലു ജ. (1947-2012)
മാത ഹാരി ജ. (1876-1917)
ആബെബെ ബിക്കില ജ. (1932-1973 )
മോറിസ് ഹോൾടിൻ ജ. (1937-2013)
ചരിത്രത്തിൽ ഇന്ന്…
************************
1543 - ഫ്രഞ്ചു പട ലക്സംബർഗിൽ കടന്നു.
1606 - ഷേക്സ് പിയർ നാടകമായ മക് ബെത്തിന്റെ ആദ്യ പരസ്യ പ്രദർശനം
1668 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഐസക് ന്യൂട്ടൺ എം.എ. ബിരുദം നേടി.
1782 - ജോർജ് വാഷിംഗ്ടൺ സൈനിക കമാൻറർ മാർക്ക് പർപ്പിൾ ഹാർട്ട് മെഡൽ സ്ഥാപിച്ചു.
1802 - നെപ്പോളിയൻ ഹെയ്തിയിൽ അടിമത്തം പുനസ്ഥാപിച്ചു.
1915 - ഒന്നാം ലോകമഹായുദ്ധം: ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ അവസാനം.
1917 - റഷ്യൻ വിപ്ലവം: സാർ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോർജി യെവ്ഗെനിവിച് വോവ് രാജകുമാരൻ താൽക്കാലിക സർക്കാരിന് രൂപം കൊടുത്തു.
1937 - ചൈന-ജപ്പാൻ യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാൻ സേന ബെയ്ജിങിലെത്തി.
1941 - രണ്ടാം ലോകമഹായുദ്ധം: ജർമനിയുടെ അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം ഐസ്‌ലന്റിലെത്തി.
1960- ഐവറി കോസ്റ്റ് (ഫാൻസിൽ നിന്ന് സ്വതന്ത്ര്യ നേടി
1967 - ബയാഫ്രയിൽ ആഭ്യന്തര കലാപത്തിനു തുടക്കം.
1974- വേൾഡ് ട്രെയിഡ് സെൻററിലെ ഇരട്ട ടവറിനു മേലെ Dare devil walk നടത്തി ഫിലിപ്പ് പെറ്റിന്റെ അത്ഭുതം.’
1974 - പശ്ചിമജർമ്മനി ഫിഫ ഫുട്ബോൾ ലോകകപ്പ് നേടി.
1978 - സോളമൻ ദ്വീപുകൾ ബ്രിട്ടണിൽനിന്ന് സ്വതന്ത്രമായി.
1980 - ഇറാനിൽ ശരി അത്തിന്റെ സ്ഥാപനം.
1985 - വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ആ സമയത്തെ), ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർതനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി.
1991 - യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയ യുഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.
1994 - യെമന്റെ പുനരേകികരണത്തിന്റെ അവസാനം.
1996 - operation desert shield- ഇറാഖിനെതിരെ സംയുക്ത സൈനിക നീക്കം
1999 - ടാൻസാനിയ, നൈറോബി, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ അൽ - ഖ്വയ്ദ ഭീകരാക്രമണം’
2005 - ലണ്ടനിൽ നാലിടങ്ങളിൽ തീവ്രവാദികളുടെആത്മഹത്യ ബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു.
2008 - South Ossetia, Akhbansia പ്രദേശങ്ങളുടെ പേരിൽ റഷ്യ- ജോർജിയ യുദ്ധം. റഷ്യ വിജയം നേടി വിവാദ പ്രദേശം സ്വന്തമാക്കി.
2020 - എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 1344, ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ മറികടന്ന് തകർന്ന് വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 21 പേർ മരിച്ചു .
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** മുൻ നക്‌സലൈറ്റും, വിപ്ലവഗായകനും ആക്‌റ്റിവിസ്റ്റുമായ ഗദ്ദർ (77) അന്തരിച്ചു.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2010 വരെ നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ശസ്‌തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്‌ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്.
***ട്രെയിൻ വൈകി; പ്രവേശന പരീക്ഷ എഴുതാനാകാതെ മടങ്ങി വിദ്യാർഥികൾ
പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് എൻട്രൻസ് പരീക്ഷയ്‌ക്കായി കാസർകോട് നിന്ന് കോഴിക്കോടെത്തിയ 13 വിദ്യാർഥികൾക്കാണ് അവസരം നഷ്‌ടമായത്. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു പരീക്ഷ.
***പ്രത്യക്ഷസമരത്തിനില്ലെന്ന് എൻഎസ്‌എസ്; നിയമപരമായ മാർഗങ്ങൾ സ്വീകരിക്കും
മിത്ത് വിവാദത്തിലും നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത വിഷയത്തിലും നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകുമെന്ന് എൻഎസ്‌എസ്. പെരുന്നയിലെ ആസ്ഥാനത്ത് ചേർന്ന ഡയറക്‌ടർ ബോർഡ് യോഗത്തിന് ശേഷം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്
***ചന്ദ്രനെ കണ്ട് ചന്ദ്രയാന്‍-3'; ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രം പകര്‍ത്തി ചന്ദ്രയാന്‍ 3. ഇപ്പോള്‍ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐ എസ് ആര്‍ ഒ പുറത്തുവിട്ടിരിക്കുന്നത്. പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണിത്.
***സൗദിയില്‍ പള്ളിയിലെ വാങ്ക് വിളി പുറത്തുകേട്ടാല്‍ വിവരമറിയും; പബ്ലിക് ന്യൂയിസെന്‍സ് പാടില്ല, അതാണവിടുത്തെ നിയമം; മന്ത്രി സജി ചെറിയാന്‍
സൗദിയിലേക്ക് യാത്രപോയപ്പോള്‍ ഒരിടത്തുനിന്നും വാങ്ക് വിളികേള്‍ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
കൂടെയുണ്ടായിരുന്ന ആളിനോട് ചോദിച്ചപ്പോള്‍ അവിടെ പ്രാര്‍ത്ഥനകളെല്ലാം അകത്താണ് നടക്കുന്നതെന്ന് അറിഞ്ഞു. അവരുടെ വിശ്വാസത്തിന് വാങ്ക് വിളിക്കാന്‍ അവിടെ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ പുറത്തുകേട്ടാല്‍ അത് പബ്ലിക് ന്യൂയിസെന്‍സാണ്. അതാണവിടുത്തെ നിയമമെന്ന് മന്ത്രി പറഞ്ഞു.
പ്രാദേശികം
***************
*** മുങ്ങിമരണങ്ങൾ തുടർക്കഥ ജാഗ്രത വേണം…
1) മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. വെള്ളൂർ ചെറുകരയിൽ കുളിക്കാനിറങ്ങിയ ആറുപേരിൽ അരയൻകാവ് സ്വദേശികളായ ജിസ്മോൾ (15), അലോഷി (16), ജോൺസൺ (52) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം.
2) പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ധനലക്ഷ്മി ശ്രീനിവാസൻ കോളേജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർത്ഥികളായ ഷൺമുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്.
3) ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിൽ നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി, പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല സ്വദേശി അനില എന്നിവരെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അനില കല്ലാർ ഗവൺമെന്റെ ഹയർ സെക്കൻണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയും ആണ്. കാൽവഴുതി വീണാകാം അപകടമെന്നാണ് നിഗമനം.
***ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിച്ച് സ്പീക്കർ എ എൻ ഷംസീർ
സ്‌പീക്കർ എ എൻ ഷംസീർ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനെയും മകൾ മറിയ ഉമ്മനെയും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പുതുപ്പള്ളിപള്ളിയിലെത്തി നേരിട്ട്കണ്ട ശേഷമാണ് നിയമസഭാ സമ്മേളനത്തിന് ക്ഷണിച്ചത്.
***ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വിഡി സതീശൻ
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പലരും ഇങ്ങിനെ ഒരു ആവശ്യം തന്നോട് ഉന്നയിച്ചെന്നും അതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല എന്നും വി.ഡി സതീശൻ പറഞ്ഞു.
***മത്സരയോട്ടത്തിന് പിന്നാലെ സംഘർഷം; കൊടുങ്ങല്ലൂരിൽ കാർ തകർത്തു
മത്സരയോട്ടം നടത്തിയ കാർ യാത്രികർ തമ്മിൽ സംഘർഷം. ഒരു കാർ തകർത്തു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂരിലെ ചന്തപ്പുരയിൽ ദേശീയ പാതയിലാണ് കാർ തകർത്തത്. വടക്കു നിന്നാണ് രണ്ടു കാറുകൾ മത്സരയോട്ടം നടത്തി കൊടുങ്ങല്ലൂരിലെത്തിയത്.
***കേരളത്തെ ഇടതുപക്ഷത്ത് നിർത്തുന്നതിൽ വൈക്കം സത്യഗ്രഹ ആശയങ്ങൾക്ക് വലിയ പങ്ക്: എം എ ബേബി
രാജ്യത്തെ ത്രസിപ്പിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്‌ത പോരാട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന്റെ 100–-ാം വാർഷികത്തോടനുബന്ധിച്ച് ജനസംസ്‌കൃതി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
***കോർപറേറ്റുകളുടെ കീഴിലുള്ള മാധ്യമ പ്രവർത്തന കാലഘട്ടത്തിൽ വാർത്തകൾ കേവലം വാണിജ്യ ഉൽപ്പന്നമായി മാറുകയാണെന്ന് മന്ത്രി വീണാ ജോർജ്.
സ്വതന്ത്ര മാധ്യമ പ്രവർത്തനം നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് നാം തിരിച്ചറിയണം. തൃശൂർ പ്രസ് ക്ലബ്ബിൽ ടി വി അച്യുതവാര്യർ പുരസ്‌കാര സമർപ്പണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
***പെരുമ്പാവൂരിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ആറ് ഇതരസംസ്ഥാനക്കാരെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 6.32 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.
***തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന വ്ലോഗറുടെ പരാതിയിൽ നടൻ ബാലയുടെ മൊഴിയെടുത്തു. സമൂഹ മാധ്യമങ്ങളിൽ ചെകുത്താൻ എന്ന പേരിൽ വീഡിയോ ചെയ്യുന്ന വ്ലോഗർഅജു അലക്‌സാണ് ബാല ഫ്‌ളാറ്റിൽ കയറി തോക്കുചൂണ്ടി ഭീഷണി മുഴക്കിയെന്ന് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്.
***താമരശ്ശേരിയില്‍ 19 വയസുകാരിയുടെ ഇരുകാലുകളും കയ്യും ഭര്‍ത്താവ് തല്ലിയൊടിച്ചു.
ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭര്‍ത്താവ്
തൃശൂര്‍ സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ദേശീയം
***********
***സുപ്രീം കോടതി വിളിപ്പിച്ചു, ഡിജിപി ഹാജരാകും;
മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് സുപ്രീം കോടതി വിഷയം പരിഗണിക്കും. നേരത്തെ മണിപ്പൂര്‍ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. ഇതിനായി ഇരുവരും ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
*** കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.
ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐ റ്റി എല്‍ എഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്.
***പ്രതിപക്ഷ ഐക്യമുന്നണി ‘ഇന്ത്യ’യുടെ ഏകോപന സമിതിയുടെ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തിയേക്കുമെന്ന് സൂചന.
ഇന്ത്യ സഖ്യത്തിന്റെ പതിനൊന്നംഗ ഏകോപന സമിതിയുടെ ചെയര്‍പേഴ്സണായി സോണിയയേയും കണ്‍വീനറായി നിതീഷിനേയും തിരഞ്ഞെടുത്തേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
***ചാന്ദ്രയാന്‍ 3 ചാന്ദ്രവലയത്തിൽ
ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി ഒരു നിർണായക കടമ്പകൂടി കടന്ന് ചാന്ദ്രയാൻ 3. സങ്കീർണ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് സുഗമമായി കടന്നു. ഭൂമിയിൽനിന്ന് 22 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ശനി വൈകിട്ടായിരുന്നു ചാന്ദ്രപ്രവേശം. പേടകം സുരക്ഷിതമെന്ന് ഐഎസ്‌ആർഒ അറിയിച്ചു. ഇനി പതിനെട്ടാംനാൾ, 23 ന് വൈകിട്ട് 5.45ന് ദക്ഷിണ ധ്രുവത്തിൽ പേടകം സോഫ്‌റ്റ് ലാൻഡ് ചെയ്യും.
***ഹരിയാനയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആസൂത്രിതമായ ആക്രമണം: രാഹുലിന് ലോക്‌സഭാംഗത്വം ഉടൻ തിരികെ നൽകണം: യെച്ചൂരി
***മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന; ബിജെപിയുടേത് ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ സമ്മേളനത്തിനില്ല
10 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരിലേക്ക് അയക്കും. ബിഷ്‌ണുപൂര്‍ -ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേഖലയില്‍ 24 മണിക്കൂറിനിടെ 6 പേരാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ആധുധ ശാലകൾ കൊള്ളയടിച്ച് കൈക്കലാക്കിയ ആധുധങ്ങൾ ഉപയോഗിച്ചാണ് പുതിയ ആക്രമണങ്ങൾ എന്ന സംശയവും ബലപ്പെട്ടു.
***ഉത്തര്‍പ്രദേശില്‍ മോഷണം ആരോപിച്ച് കുട്ടികള്‍ക്ക് ക്രൂര പീഡനം: മൂത്രം കുടിപ്പിച്ചു, മലദ്വാരത്തില്‍ പച്ചമുളക് തേച്ചു
ഉത്തര്‍പ്രദേശില്‍ പത്തും പതിനഞ്ചും വയസുള്ള ആണ്‍കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. സിദ്ധാര്‍ഥ് നഗര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
***ഗുജറാത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി രാജിവച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ശേഷിക്കെ ഗുജറാത്തില്‍ ബിജെപിയുടെ പ്രമുഖനേതാവ് പ്രദീപ് സിങ് വഘേല ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ചു. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് രാജിക്ക് പിന്നില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീലിനെതിരെ കലാപം ശക്തമാണ്. പാട്ടീലിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സൗത്ത് ഗുജറാത്തില്‍നിന്നുള്ള മൂന്ന് ബിജെപി പ്രവര്‍ത്തകരെ അടുത്തിടെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
അന്തർദേശീയം
*******************
***പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 22 പേർ മരിച്ചു; 80 പേർക്ക് പരിക്ക്
കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോയ ഹസാരാ എക്സ്പ്രസിന്റെ 10 ബോഗികൾ പാളം തെറ്റിയാണ് അപകടമുണ്ടായത്.
***പത്ത് വയസിന് മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകേണ്ടതില്ല; താലിബാന്‍
കാബൂള്‍ -അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നത് താലിബാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്. നേരത്തെ, കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി താലിബാന്‍ ഉത്തരവിറക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.
***പാക് പ്രധാനമന്ത്രിമാര്‍ക്ക് ജയില്‍ പുത്തരിയല്ല
ഭരണഘടനയെ മാനിക്കാത്ത സൈനിക സ്വേച്ഛാധിപതികൾക്ക് കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ലെങ്കിലും മുൻ പ്രധാനമന്ത്രിമാര്‍ അഴിക്കുള്ളിലാകുന്നത് പാകിസ്ഥാനില്‍ പുത്തരിയല്ല. ഒറ്റ പാക് പ്രധാനമന്ത്രിയും ഇതുവരെ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയിട്ടില്ല.
സാംസ്കാരികം
************************
***സാഹിത്യ പ്രതിഭാ പുരസ്‌കാരം കഥാകൃത്ത് ശിഹാബ്‌ദ്ദീൻ പൊയ്‌ത്തുംകടവിന്, കെ ആർ അജയന് സഞ്ചാര സാഹിത്യ പുരസ്‌കാരം
തിരുവനന്തപുരം പന്തലക്കോട് ആസ്ഥാനമായുള്ള എസ് കെ പൊറ്റെക്കാട് സ്‌മാരക സമിതിയുടെ എസ് കെ പൊറ്റെക്കാട് സ്‌മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സഞ്ചാര സാഹിത്യ വിഭാഗത്തിൽ 25000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന സാഹിത്യ പ്രതിഭാ പുരസ്‌കാരം കഥാകൃത്ത് ശിഹാബ്‌ദ്ദീൻ പൊയ്‌ത്തുംകടവിന് ലഭിച്ചു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ അസിസ്‌റ്റന്റ് എഡിറ്റർ കെ ആർ അജയനാണ് സഞ്ചാര സാഹിത്യ പുരസ്‌കാരം. 10000 രൂപയും പ്രശസ്‌തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.
കായികം
************
***ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്‌മിന്റൺ: ഫൈനലിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി
ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്‌മിന്റൺ ഫൈനലിൽ മലയാളിതാരം എച്ച് എസ് പ്രണോയ്ക്ക് തോൽവി. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് തോറ്റത്. സ്കോർ: 21-9, 21-23, 22-20.
***ഉദിച്ചുയർന്ന് ജപ്പാൻ
വെല്ലിങ്‌ടൺ-ജപ്പാൻ കൊടുങ്കാറ്റിൽ നോർവെയും കടപുഴകി. യൂറോപ്യൻ വമ്പുമായി എത്തിയ നോർവെയെ 3-1ന് തകർത്തുവിട്ട് ജപ്പാൻ വനിതാ ഫുട്‌ബോൾ ലോകകപ്പ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്‌തു. എതിർ പ്രതിരോധക്കാരി ഇൻഗ്രിദ് ഏൻജെന്റെ പിഴവു ഗോളിലൂടെയാണ് ഏഷ്യൻ ശക്തികൾ മുന്നിലെത്തിയത്. റിസ ഷിമിസുവും സൂപ്പർതാരം ഹിനാറ്റ മിയസാവയും ലക്ഷ്യംകണ്ടു. ഗുറോ റെയ്‌ട്ടെനാണ് നോർവെയ്‌ക്കായി ഗോളടിച്ചത്. ക്വാർട്ടറിൽ അമേരിക്ക-സ്വീഡൻ വിജയികളാണ് മുൻ ചാമ്പ്യൻമാരായ ജപ്പാന്റെ എതിരാളി.
വാണിജ്യം
************
***ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ: 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 5 സ്മാർട്ട്ഫോണുകൾ
ആമസോണിൽ ഗ്രേറ്റ് ഫ്രീഡം സെയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡ്സുകൾ തുടങ്ങി നിരവധി സാധനങ്ങൾ ഡിസ്കൗണ്ട് വിലയിൽ ഓഫറുകൾ സഹിതം വിലക്കുറവിൽ വാങ്ങാൻ ആമസോൺ ഈ ഓഫർ സെയിലിൽ അവസരം ഒരുക്കിയിരിക്കുന്നു. ഓഗസ്റ്റ് 8 വരെയാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ ഓഫറുകൾ ലഭ്യമാകുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍