ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 29

പുണർതം  / ത്രയോദശി

2023  ആഗസ്റ്റ് 14, തിങ്കൾ

[ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ ]


ഇന്ന്;


ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓര്‍മ്മ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

         ******************************

        പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം !

          [ Pakistan Independence Day]


* ട്രൈസ്റ്റാൻ ഡെക്കുണ: വാർഷിക

  ദിനം !

* ഡോമിനിക്കൻ റിപ്പബ്ലിക്ക്:

  എഞ്ചിനീയേഴ്സ്‌ ഡേ !

* ഇന്തോനേഷ്യ : പ്രമുഖ ഡേ !

* ഫാൽക് ലാൻഡ് : ഫാൽക് ലാൻഡ്

   ഡേ !


In USA ;

*********

National Creamsicle Day !

National Tattoo Removal Day !

National Social Security Day !

National Peach Month !


            *ഇന്നത്തെ മൊഴിമുത്ത്*

              ്്്്്്്്്്്്്്്്്്്്്

''ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകമാണ്. വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും''


.               [ - ഗൗതമബുദ്ധൻ ]


             ****************************


ചലച്ചിത്രസംഘടനായ ഫെഫ്കയുടെ മുൻ ജെനറൽ സെക്രട്ടറിയും   ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ   ബി. ഉണ്ണികൃഷ്ണന്റെയും (1970),


2000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള   പിന്നണിഗായിക സുനിതി ചൗഹാന്റെയും (1983),


ബ്ലാക്ക് സ്നോ, വുമൺ സെസാമെ ഓയിൽ മേക്കർ, എ മംഗോളിയൻ ടെയ്ൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രമുഖ   ചൈനീസ് ചലച്ചിത്ര സംവിധായകൻ   ഷീ ഫെയ് (Xie Fei) യുടെയും (1942),


മൂന്ന് സ്പേസ് വാക്കുകൾ  പൂർത്തിയാക്കുകയും, 22 മണിക്കൂറിൽ കൂടുതൽ സ്പേസ് വാഹനത്തിന് പുറത്തിറങ്ങി (എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി) തകരാറിലായ തണുപ്പിക്കൽ പമ്പ് മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്ത അമേരിക്കൻ രസതന്ത്രജ്ഞയും നാസ ബഹിരാകാശ സഞ്ചാരിയുമായ ട്രേസി കാൾവെൽ ഡയസണിന്റെയും (1969),


അമേരിക്കൻ ബെയ്സ് ബോൾ കളിക്കാരൻ ടീം ടീബോയുടെയും (1987)


2008 ലെ റൊമാന്റിക് കോമഡി ഫോർഗെറ്റിംഗ് സാറാ മാർഷലിൽ അഭിനയിച്ച അമേരിക്കൻ അഭിനേത്രിമിലേന മാർക്കോവ്ന എന്ന  "മില" കുണിസിന്റെയും (1983),


നായികയായിട്ട് അഭിനയിച്ചതിനു 2002 ഓസ്കാർ അവാർഡ്‌ നേടിയ ആദ്യത്തെതും ഇന്നേവരെ അവസാനത്തേതും ആയ പ്രസിദ്ധ ആഫ്രോ അമേരിക്കൻ നടി ഹാലി മാരിയ ബെറിയുടെയും  (1966), 


ഇൻഡ്യൻ ഹോക്കി ടീമിന്റെ മുന്നേറ്റനിരകളിക്കാരനായിരുന്ന. പ്രബ്ജ്യോത് സിംഗിന്റേയും (1980)ജന്മദിനം !!!


ഇന്നത്തെ സ്മരണ !

***********************


വള്ളംകുളം പി.ജി പിള്ള മ. (1926-1998)

ശൈഖ് മുഹമ്മദ് നിസാർ മ. (1910- 1963)

ശ്രീ വേതാതിരി മഹാഋഷി ജ. (1911-2006)

ഷമ്മി കപൂർ മ. (1931-2011)

വിലാസ്റാവ് ദേശ്മുഖ് മ. (1945 -2012 )

ഖസബ ദാദാസഹേബ് ജാദവ് മ. (1926-1984)

കിദ്ദിനു മ. (330 ബി.സി)

എറിക് അകാറിയസ് മ. (1757-1819)

മാക്സിമില്യൻ കോൾബെ .മ(1894-1941)

ജോൺ ബോയ്ട്ടൺ പ്രിസ്റ്റ്ലി മ. (1894-1984)

ബെർടോൾഡ് ബ്രെഹ്ത് മ. (1898-1956)

സ്വീറ്റോസർ ഗ്ലിഗോറിച്ചിൻ മ. (1923-2012) 

ആബി ലിങ്കൻ മ. (1930-2010) 


എ.വി  ശ്രീകണ്ഠപ്പൊതുവാൾ ജ. (1910-1999)

എം കമലം ജ. (1926 - 2020)

ഏകലവ്യൻ (കെ.എം മാത്യു) ജ. (1934-2012)

മുട്ടാണിശ്ശേരിൽ എം.കോയാക്കുട്ടി ജ.

(1926-2013)

കുൽദിപ് നയ്യാർ ജ. (1923-2018)

ലിയാഖത്ത് അലി ഖാൻ ജ. (1895-1951)

ജോൺ ഗാൾസ്‌വർത്തി ജ. (1867-1933)

ആർതർ ജെഫ്റിഡെം‌പ്‌സ്റ്റെ ജ. (1886-1950)


ചരിത്രത്തിൽ ഇന്ന് …

***********************


1880 - ജർമ്മനിയിലെ കൊളോണിലെ പ്രശസ്തമായ കൊളോൺ കത്തീഡ്രലിന്റെനിർമ്മാണം പൂർത്തിയായി.


1893 - ഫ്രാൻസിൽ മോട്ടോർ വാഹന രജിസ്ട്രേഷൻ ആരംഭിച്ചു.


1904 - Battle of Japan Sea എന്നറിയപ്പെടുന്ന റഷ്യ-ജപ്പാൻ യുദ്ധം തുടങ്ങി.


1908 - ചരിത്രത്തിലെ ആദ്യ സൗന്ദര്യമൽസരം ഇംഗ്ലണ്ടിലെ ഫോക്സ്റ്റോണിൽ നടന്നു.


1941 - രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിലും ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റും യുദ്ധാനന്തരലക്ഷ്യങ്ങൾ പരാമർശിക്കുന്ന അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പു വച്ചു.


1945 - വിയറ്റ്നാമിൽ ഹോചിമിന്റ നേതൃത്വത്തിൽ ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭം.


1945 - രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചു. ( ടൈം സോണിലെ വ്യത്യാസം കാരണം പലയിടത്തും ഇത് ആഗസ്ത് 15 ആണ് ) 'പോട് സാഡം കരാർ' ജപ്പാൻ അംഗീകരിച്ചു.


1947 - ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി ദിവാൻമാർ രാജിവച്ചു.


1947 - ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും പാകിസ്താൻ സ്വാതന്ത്ര്യം നേടി ബ്രിട്ടീഷ് കോമൺ‌വെൽത്തിൽ അംഗമായി.


1956 - ONGC (oil & natural gas Commission) നിലവിൽ വന്നു.


1975 - ബംഗ്ലദേശിൽ ഷെയ്ഖ് മുജിബുർ റഹ്‌മാൻ സർക്കാരിനെതിരെ സൈനിക അട്ടിമറി.


1979 - ഉത്തര വെയിൽസിൽ ശാസ്ത്രത്തിന് അത്ഭുതമായി 3 മണിക്കൂറിലേറെ നീണ്ട മഴവില്ല് പ്രത്യക്ഷമായി.


1980 - പോളണ്ടിൽ ലെക് വലേസയുടെ സോളിഡാരിറ്റി പ്രവർത്തനം ആരംഭിച്ചു.


1981 - കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടന പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) സ്ഥാപിതമായി.


1995 - ഇന്ത്യയിൽ ആദ്യ ഇന്റർനെറ്റ് സർവീസ് VSNL തുടങ്ങി.


2006 - ലെബനൻ യുദ്ധത്തിന്റെ   വെടി നിർത്തൽ പ്രാബല്യത്തിൽ വന്നു.


2010 - ആദ്യ സമ്മർ യൂത്ത് ഒളിമ്പിക്സ് സിംഗപ്പൂരിൽ തുടങ്ങി.


2015 - ക്യൂബ -യുണൈറ്റഡ് സ്റ്റേറ്റ്സ് ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ അടച്ചുപൂട്ടിയ  ക്യൂബയിലെ ഹവാനയിൽ 54 വർഷത്തിനു ശേഷം

യു.എസ് എംബസി വീണ്ടും തുറന്നു .


2021 - തെക്കുപടിഞ്ഞാറൻ ഹെയ്തിയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം , കുറഞ്ഞത് 2,248 പേർ കൊല്ലപ്പെടുകയും മാനുഷിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തു .


2022 - അർമേനിയയിലെ ഒരു മാർക്കറ്റ് പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു .


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***അടുത്ത നിര്‍ണായക ചുവടുവെപ്പ് ; ചന്ദ്രയാന്‍ 3-ന്റെ ഭ്രമണപഥം താഴ്‌ത്തല്‍ ഇന്ന്


 ഇന്ന് രാവിലെ11.30-നും 12.30-നും മധ്യേയാകും ഭ്രമണപഥം താഴ്‌ത്തുകയെന്ന് ഇസ്രോ അറിയിച്ചു. ഇതോടെ പേടകവും ചന്ദ്രനുമായുള്ള കുറഞ്ഞ അകലം 174 കിലോമീറ്ററാകും. 1,437 കിലോമീറ്ററാണ് കൂടിയ അകലം.

ഇന്നത്തെ നിര്‍ണായകമായ ഭ്രമണപഥം താഴ്‌ത്തല്‍ പ്രകിയയ്‌ക്ക് ശേഷം പേടകം ചന്ദ്രന് അടുത്ത് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് 17-നാണ് ലാൻഡറും റോവറും ഉള്‍പ്പെടുന്ന ലാൻഡിംഗ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെടുക.


***ബിഹാറില്‍ നഴ്‌സിനെ ഡോക്‌ടറും സംഘവും കൂട്ടബലാത്സം​ഗം ചെയ്‌ത് കൊന്നു


പട്‌ന -ബിഹാറിലെ ഈസ്‌റ്റ് ചമ്പാരന്‍ ജില്ലയില്‍ നഴ്‌സിനെ ഡോക്‌ടറും സംഘവും ചേര്‍ന്ന് കൂട്ടബലാത്സം​ഗം ചെയ്‌ത് കൊലപ്പെടുത്തി. നാലു വയസ്സുള്ള കുട്ടിയുടെ അമ്മയായ മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് യുവതി ജോലി ചെയ്‌ത ജാന്‍ കി സേവ സദന്‍ നഴ്സിങ് ഹോമിലെ ഡോക്ടറും അഞ്ച് ജീവനക്കാരും ഒളിവിലാണ്. നഴ്‌സിങ് ഹോം പൊലീസ് അടച്ചുപൂട്ടുകയും ഒരു അറ്റന്‍ഡറെ പിടികൂടുകയും ചെയ്‌തിട്ടുണ്ട്.


*** ഡല്‍ഹിയില്‍ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 


പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് മൂലം സുരക്ഷ കര്‍ശനമാക്കി. മണിപ്പുരിലെ കുക്കി, മെയ്‌തി സംഘടനകളില്‍ നിന്നും പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി.


***വ്യക്തിവിവര ബില്ലും ഡല്‍ഹി ബില്ലും നിയമമായി.


വിവാദമായ വ്യക്തിവിവര സംരക്ഷണ ബില്ലും ഡൽഹി സർവീസസ്‌ ബില്ലും അടക്കം നാല്‌ ബില്ലുകളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബിൽ എന്നിവയാണ്‌  മറ്റ്‌ ബില്ലുകൾ. നാല്‌ ബില്ലിനും നിയമപ്രാബല്യമായി.


പ്രാദേശികം

***************


***വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ പുറത്തുവന്ന കണ്ടെത്തലുകള്‍ ഗൗരവത്തോടെ കാണും; ഗവര്‍ണര്‍


ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. മാധ്യമങ്ങളില്‍ വന്നത് ആരോപണങ്ങള്‍ മാത്രമല്ല, ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ തന്നെ കാണും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നിയമോപദശം തേടുമെന്നും അദ്ദേഹം പറഞ്ഞു.


***പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ  എൻഎസ്എസ് നിലപാട്‌ സമദൂരം.


ഗണപതി വിഷയത്തില്‍ ഭരണപക്ഷവും എൻഎസ്എസും തമ്മിൽ അകൽച്ചയിൽ തുടരുന്നതിനിടെ ഇന്നലെ രാവിലെ 9.30ന് മന്ത്രി വി എൻ വാസനമൊപ്പം ജെയ്ക്ക് പെരുന്നയിലെത്തി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ  പിന്തുണ തേടി.

സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച 9.45വരെ നീണ്ടു,  എന്നാൽ സമദൂരമാണ് എൻഎസ്എസ് നിലപാടെന്ന് സുകുമാരൻ നായർ അറിയിച്ചു.


*** കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വൈപ്പിൻ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു.


 കത്തിച്ച് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നും തെളിഞ്ഞു. വൈപ്പിൻ സ്വദേശി രാജീവൻ എന്നയാളാണ് കൊല്ലപ്പെട്ടത്.


ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് നാട്ടുകാരാണ്  കത്തിക്കരിഞ്ഞ രണ്ട് കാലുകൾ ആദ്യം കണ്ടെത്തിയത്. സമീപത്തു നിന്നും ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മറ്റ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. 


***19മുതൽ സപ്ലൈകോയിൽ എല്ലാ സാധനങ്ങളുമെത്തും; സാമ്പത്തിക പ്രതിസന്ധി തടസമല്ലെന്ന് മന്ത്രി


 ഓഗസ്റ്റ് 19നകം സംസ്ഥാനത്തെ സപ്ലൈകോയിൽ എല്ലാ സാധനങ്ങളും ഉണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. പൊതുമേഖല സ്ഥാപനത്തേയും സ്വകാര്യ സ്ഥാപനത്തേയും ഒരുപോലെ കാണരുത്. പൊതുമേഖല സ്ഥാപനങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ടെൻഡർ നടപടിയനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.


*** ഇത്തവണ സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാകും. മഞ്ഞക്കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികൾക്കാണ് കിറ്റ് നൽകുക


***തിരുവല്ലയിൽ കണ്ടെത്തിയ മൃതദേഹം ആറുമാസം പ്രായമായ പെൺകുട്ടിയുടേത്‌


തിരുവല്ല പുളിക്കിഴ് ജങ്‌‌ഷന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച കുഞ്ഞിന്റെ മൃതദേഹം പെൺകുട്ടിയുടേതെന്ന് തിരിച്ചറിഞ്ഞു. ഞായർ രാത്രി 12 മണിയോടെ ഫോറൻസിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. 


 ***കൊച്ചി- വിയറ്റ്‌നാം : ആദ്യവിമാനം സർവീസ് തുടങ്ങി; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്


കേരളത്തിൽ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചു. വിയറ്റ്നാമിലെ  ഹോ ചിമിൻ സിറ്റിയിലേക്ക് ആഴ്‌ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45  പ്രതിവാര വിമാന സർവീസുകളായെന്ന് മന്ത്രി പി രാജീവ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


***ബന്ധുക്കളുമായി തർക്കം; തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അടിയേറ്റ്‌ മരിച്ചു


കുടുംബ തർക്കത്തിനിടെ അടിയേറ്റ കോൺഗ്രസ്‌ നേതാവ്‌ മരിച്ചു. തൂങ്ങാംപാറ മാവുവിള സീയോൺ മന്ദിരത്തിൽ സാം ജെ വൽസലനാണ്‌ മരിച്ചത്‌. കർഷക കോൺഗ്രസ്‌ മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.


***പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.


 കെ സുധാകരന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശം നല്‍കി. അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യും.


ദേശീയം

***********


***മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ; അന്വേഷണത്തിന് സർക്കാർ


 കൽവ ഛത്രപതി ശിവാജി ആശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം ഉണ്ടായത്. ഇതിൽ ആഗസ്റ്റ് 10 ന് തന്നെ അഞ്ച് രോഗികൾ മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ച 17 പേരിൽ 13 പേരും ഐസിയുവിലെ രോഗികളായിരുന്നെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു


*** സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പിഎം-കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 1,800 ഓളം വിശിഷ്ടാതിഥികളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. 


ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ വിവിധ ഗ്രാമങ്ങളിലെ സര്‍പഞ്ചുമാര്‍, സെന്‍ട്രല്‍ വിസ്ത പദ്ധതി, ഹര്‍ ഘര്‍ ജല്‍ യോജന പ്രോജക്ടുകള്‍, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ നിരവധി പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്


***പിഎഫ്‌ഐ ​ഗൂഢാലോചനാ കേസ്: 5 സംസ്ഥാനത്ത്‌ എന്‍ഐഎ റെയ്‌ഡ്


പിഎഫ്ഐ ​ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനത്ത്‌ എന്‍ഐഎ റെയ്ഡ് നടത്തി. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമബം​ഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ 14 സ്ഥലത്താണ് ഞായറാഴ്ച റെയ്ഡ് നടന്നത്. കണ്ണൂര്‍, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപുര്‍, മുര്‍ഷിദാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഉദ്യോ​ഗസ്ഥരുടെ പരിശോധന. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തതായി ഫെഡറല്‍ ഏജന്‍സി വക്താവ് പറഞ്ഞു.


***ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; ബിജെപി നേതാവിനെ പുറത്താക്കി ​


ഗുവാഹത്തി -അസമില്‍  ബിജെപി വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നേതാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു


***മുഴുവൻ കിട്ടാക്കടങ്ങളും തിരിച്ച് പിടിക്കുക: ബെഫി ദേശീയ സമ്മേളനം


മനപൂർവം വായ്‌പ തിരിച്ചടക്കാത്ത വൻകിട കുത്തകകളെ സഹായിക്കുന്ന നയം തിരുത്തണമെന്നും മുഴുവൻ കിട്ടാക്കടങ്ങളും തിരിച്ച് പിടിക്കണമെന്നും കുത്തകകൾക്ക് എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ചെന്നൈയിൽ നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) യുടെ പതിനൊന്നാം ദേശീയ സമ്മേളനം കേന്ദ്രസർക്കാറിനോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടു. പൊതുസമ്പത്തായ ബാങ്കുകളിലെ നിക്ഷേപങ്ങൾ ഇത്തരത്തിൽ കൊള്ളയടിക്കുന്ന കുത്തകകൾക്ക് നേരെയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോകുവാനും സമ്മേളനം തീരുമാനിച്ചു.


അന്തർദേശീയം

*******************

***ജോലി ആവശ്യങ്ങൾക്ക് ആപ്പിൾ ഉപകരണങ്ങള്‍ വേണ്ട; വിലക്കുമായി റഷ്യ


ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്യ. വ്യക്തിഗത ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയം.  ഐഫോൺ ഉപകരണങ്ങളിൽ നിന്ന് ഡേറ്റ ചോരുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് തീരുമാനം.


 കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു


***ഇന്ത്യക്ക്‌ തക്കാളി തരാമെന്ന് നേപ്പാൾ


കാഠ്‌മണ്ഡു -കുതിച്ചുയരുന്ന വില പിടിച്ചുനിർത്താൻ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് തക്കാളി മൊത്തമായി കയറ്റുമതി ചെയ്യാൻ തയ്യാറാണെന്ന്‌ നേപ്പാൾ. തക്കാളിവില കിലോയ്ക്ക് 242 രൂപവരെ എത്തിയതോടെയാണ് നേപ്പാളില്‍ നിന്നും തക്കാളി ഇറക്കുമതിക്ക് ഇന്ത്യ നീക്കം തുടങ്ങിയത്.


 ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പച്ചക്കറികൾ കയറ്റുമതി ചെയ്യാൻ നേപ്പാൾ ആഗ്രഹിക്കുന്നുവെന്ന് കൃഷി മന്ത്രാലയ വക്താവ് ഷബ്നം ശിവകോട്ടി പറഞ്ഞു. നേപ്പാളില്‍ തക്കാളികര്‍ഷര്‍ക്ക് മതിയായ വില ലഭിക്കാത്ത സാഹചര്യമുണ്ട്. ന്യായമായ വില ലഭിക്കാത്തതുകൊണ്ട് ഒന്നര മാസം മുമ്പ് കാഠ്മണ്ഡുവില്‍ കര്‍ഷകര്‍ 70,000 കിലോ തക്കാളി തെരുവില്‍ ഉപേക്ഷിച്ചിരുന്നു.


***അൻവർ ഉൾ ഹഖ് കാക്കർ പാക്‌ കാവൽ പ്രധാനമന്ത്രി


ഇസ്ലാമാബാദ്‌- പൊതു തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന പാകിസ്ഥാന്റെ കാവൽ പ്രധാനമന്ത്രിയായി സെനറ്റർ അൻവർ ഉൾ ഹഖ് അധികാരമേറ്റെടുത്തു.  ബലൂചിസ്ഥാൻ അവാമി പാർടി (ബിഎപി) അംഗമായ കക്കർ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാവൽ സർക്കാരിനെ നയിക്കും


കായികം

************


***ഗോകുലം കേരളയ്ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അടിതെറ്റി! ഡ്യൂറന്റ് കപ്പില്‍ മിന്നുന്ന ജയം


കൊല്‍ക്കത്ത:   മൂന്നിനെതിരെ നാല് ഗോളിന് ഗോകുലം കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഏഴ് ഗോള്‍ പിറന്ന മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ഗോകുലംതാരം ബൗബയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പിന്നിട് ഗോകുലത്തിന്റെ ആധിപത്യമായിരുന്നു.


***നെയ്‌മർ സൗദിയിലേക്ക്; അൽ ഹിലാലുമായി കരാറെന്ന് റിപ്പോർട്ട്


പാരിസ്‌> പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി ​പ്രോ ലീഗിലേക്കെന്ന് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, സൗദി ക്ലബോ നെയ്‌മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


അൽ ഹിലാലും അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്ബുകളും മുൻ ക്ലബ് ബാഴ്‌സലോണയുമാണ് താരത്തിനായി രം​ഗത്തുള്ളത്. 2017ൽ ലോക ഫുട്‌ബോളിലെ സർവകാല റെക്കോഡ്‌ തുകയ്‌ക്കാണ്‌ ബ്രസീലുകാരൻ ബാഴ്‌‌സയിൽനിന്ന്‌ പിഎസ്‌ജിയിലേക്ക്‌ എത്തിയത്‌. 2021 കോടി രൂപയായിരുന്നു പ്രതിഫലം. ഫ്രഞ്ച്‌ ക്ലബ്ബിനായി 173 മത്സരത്തിൽനിന്ന്‌ 118 ഗോളും 77 അവസരങ്ങളും ഒരുക്കി.


എന്നാൽ, പരിക്ക്‌ ഇടയ്‌ക്കിടെ തളർത്തി. പാരിസ്‌ ആരാധകരുടെ പരസ്യമായ പ്രതിഷേധത്തിനും പലപ്പോഴായി പാത്രമായി. ഇതും ടീം വിടാനുള്ള കാരണത്തിന്‌ പിറകിലുണ്ട്‌. 2025 വരെ കരാർ ബാക്കിയുണ്ട്‌.


വാണിജ്യം

************


***മുകേഷ് അംബാനിയുടെ  റിലയൻസിനെ പിന്നിലാക്കി SBI


ഒരു ദശാബ്ദത്തിലേറെയായി  ഒന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനെ (ആർഐഎൽ) പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 2023-24  ഏപ്രിൽ-ജൂൺ പാദത്തിൽ ഏറ്റവും ലാഭകരമായ കമ്പനിയായി എസ്‌ബി‌ഐ മാറി. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ജൂൺ പാദത്തിലെ അറ്റാദായം 18,736 കോടി രൂപയാണ്.  റിലയൻസ് ഇൻഡസ്ട്രീസി-ന്റെ  അറ്റാദായം 18,258 കോടി രൂപയുമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ ടിടിഎം അടിസ്ഥാനത്തിൽ ഉയർന്ന അറ്റാദായം റിപ്പോർട്ട് ചെയ്യുന്നത്


***ഓപ്പൺഎഐ പാപ്പരായേക്കുമെന്ന് റിപ്പോർട്ട്; ചാറ്റ്ജിപിടിക്കുള്ള പ്രതിദിന ചിലവ് 5.80 കോടി രൂപ


ഓപ്പൺഎഐ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. എഐ ടൂളായ ചാറ്റ് ജിപിടിയുടെ ഓപ്പൺ എഐ 2024 അവസാനത്തോടെ ബിസിനസ്സ് പാപ്പരത്തത്തിനായി ഫയൽ ചെയ്തേക്കാമെന്നാണ്  അനലിറ്റിക്സ് ഇന്ത്യ മാഗസിന്റെ റിപ്പോർട്ട്. 2023  മെയ്-ജൂൺ മാസങ്ങളിൽ ചാറ്റ് ജിപിടി വെബ്‌സൈറ്റിലെ ഉപയോക്താക്കളുടെ എണ്ണത്തിലും കുറവുണ്ടായതായാണ് റിപ്പോർട്ടിലെ സ്ഥിതിവിവര കണക്കുകളും സൂചിപ്പിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍