ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 21

രേവതി / പഞ്ചമി

2023  ആഗസ്റ്റ് 6, ഞായർ


ഇന്ന് ;

.              ഹിരോഷിമ ദിനം !

.             ്്്്്്്്്്്്്്്

[1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 70,000 ത്തോളം പേരെ നിമിഷങൾക്കകം അമേരിക്ക കൊന്നൊടുക്കിയ ദുരന്തദിനം (1945)!

ഈ ദിനം ജപ്പാൻകാർ ഹിരോഷിമയിൽ ഒത്തുകൂടി ലോക ശാന്തിക്കായി പ്രാർത്ഥിക്കുന്നു.]


             ദേശീയ സൗഹൃദ ദിനം !

        ******************************

[ National Friendship Day ; ലോകത്ത് നിരവധി രാജ്യങ്ങള്‍ ജൂലൈ 30 നാണ് ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്. ഇന്ത്യ, മലേഷ്യ, യുഎഇ, അമേരിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ സൗഹൃദദിന സന്ദേശം, ' 'സൗഹൃദത്തിലൂടെ ജീവചൈതന്യം പങ്കിടുക' എന്നതാണ്‌ ]


               ദേശീയ സഹോദരി ദിനം !

               *************************

[ National Sisters Day ; സഹോദരിമാർ തമ്മിലുള്ള അതുല്യമായ ബന്ധത്തെ ആഘോഷിക്കുന്നു.]


.            International Sailor Moon Day !

[ celebrates one of the most popular manga and anime series, Sailor Moon.]


* Farmworker Appreciation Day !

* Cycle to Work Day


* ബൊളീവിയ : സ്വാതന്ത്രൃ ദിനം !

* ജമൈക്ക: സ്വാതന്ത്ര്യ ദിനം !

* റഷ്യ : റെയിൽവെ ട്രെയ്ൻ ട്രൂപ് ദിനം !

* USA;

*National Fresh Breath Day

*National Root Beer Float Day

*National Wiggle Your Toes Day

*Balloons to Heaven Day

*Psychic Day

*American Family Day


സപ്തതി നിറവിൽ 

കെ. ജയകുമാർ ഐ.എ.എസ്‌

്്്്്്്്്്്്്്്്്്്്്്്്്


       *ഇന്നത്തെ മൊഴിമുത്തുകൾ*

        ്്്്്്്്്്്്്്്്്്്്്്്്്


 ‘‘മർത്ത്യനു മർത്ത്യനെപ്പോലെയിത്ര

നിർദ്ദയനായൊരു ശത്രുവില്ലാ-

മർദ്ദനവൈദവമിത്തരത്തിൽ

ക്രുദ്ധമൃഗങ്ങൾക്കു പോലുമില്ല’’


''ജീവിതം വിചിത്രമായൊരു തെരുവീഥിയാണ്. ഒത്തുചേരലിനേക്കാൾ ഒഴിഞ്ഞുകൊടുക്കലുകളുടേയും അകന്നുമാറലുകളുടേയും തെറ്റിപ്പിരിയലുകളുടേയും തിക്കും തിരക്കുമാണാ തെരുവീഥിയിൽ നടക്കുന്നത്...!!''


''അതിരാണിപ്പാടത്തെ പുതിയ

തലമുറയുടെ കാവല്‍ക്കാരാ,

അതിക്രമിച്ചു കടന്നത്‌ പൊറുക്കൂ -

പഴയ കൌതുകവസ്തുക്കള്‍

തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാന്‍''

.           [ - എസ്​.കെ പൊറ്റക്കാട്  

           ****************************


കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ചിട്ടുള്ള

കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത്, കൂടാതെ മുൻ കേരള ചീഫ്‌ സെക്രട്ടറി, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്‌പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍, സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ എന്നിങ്ങനെ വിവിധ ചുമതലകളും  വഹിച്ചിരുന്ന മികച്ച ഭരണാധികാരി,

എന്നീ നിലകളിലും പ്രശസ്തനായ കെ. ജയകുമാറിനേയും (1952 ),


ബൈബിളും മലയാളവും,

സ്‌ത്രൈണതയുടെ ആത്മഭാഷണങ്ങള്‍,

സ്‌ത്രൈണത ആത്മീയത,

മരങ്ങള്‍ ദൈവത്തിന്റെ പ്രതിച്ഛായകള്‍, റബ്ബോനി, പറയാന്‍ ബാക്കിവെച്ചത് തുടങ്ങി നിരവധി  കൃതികളുടെ രചയിതാവും ലേഖനം, കവിത, യാത്രാവിവരണം എന്നിവ എഴുതുകയും തത്വം, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുളള പഠനങ്ങളിൽ ശ്രദ്ധാലുവും പരിഭാഷകയും 2019ലെ

വൈജ്ഞാനിക സാഹിത്യത്തിനുള്ള ഡോ. എം. വി. പൈലി അവാര്‍ഡ് ജേതാവും അദ്ധ്യാപികയുമായ ഡോ. റോസി തമ്പിയുടേയും (1965),


പ്രശസ്തനായ  ഇന്ത്യൻ - അമേരിക്കൻ   ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മനോജ് നെല്ലിയാട്ടു ശ്യാമളന്റെയും (1970),


ഗുല്‍സാര്‍ സംവിധാനം ചെയ്ത് മാച്ചിസ് എന്ന ചിത്രത്തിലൂടെ  സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം നേടുകയും ചെയ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജിന്റേയും (1965),


നെതർലന്റ്സ് ദേശീയ ടീം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡച്ച് ഫുട്ട്ബാൾ കളിക്കാരൻ   റോബിൻ വാൻ പേഴ്സിയുടെയും (1983),


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയും മുൻ നിയമസഭ അംഗവും സി പി ഐ എം നേതാവുമായ  ജെ അരുന്ധതിയുടെയും (1945),


പ്രശസ്തയായ ഒരു അമേരിക്കൻ നടിയും സംവിധായകയും ,1998-ൽ റിട്ടേൺ ടു പാരഡൈസ് എന്ന നാടക ത്രില്ലറിലൂടെ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയ വെരാ ആൻ ഫാർമിഗയുടേയും (1973), ജന്മദിനം !


ഇന്നത്തെ സ്മരണ !!

***********************


എസ്.കെ. പൊറ്റെക്കാട്ട് മ. (1913-1982)

ഭരത്‌ മുരളി മ. (1954 -2009)

കെ. മോഹൻദാസ് മ. (1990-2013)

സുരേന്ദ്രനാഥ് ബാനർജി മ. (1848-1925)

പ്രാൺകുമാർ ശർമ്മ മ. (1938 - 2014)

സ്മിത തൽവാൽക്കർ മ.  (1954-2014).

ബെൻ ജോൺസൺ മ. (1572 -1637)

ഡിയെഗോ വെലാസ്ക്വെസ് മ. (1599-1660)

ഫുൾജെൻസിയോ ബാറ്റിസ്റ്റ മ. (1901-1973)


തായാട്ട് ശങ്കരൻ ജ. (1926-1985 )

അലക്സാണ്ടർ ഫ്ലെമിങ്ങ് ജ. (1881-1955)

ആൻഡി വോഹോൾ ജ. (1928-1987)

ആബി ലിങ്കൺ ജ. (1930-2010) 

ജോർജ്ജ് ജേക്കബ് ജംഗ് ജ. (1942-2021)


ചരിത്രത്തിൽ ഇന്ന്…

***********************


1538 - ഗോൺസാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരൻ കൊളംബിയ എന്ന യൂറോപ്യൻ ഭൂവിഭാഗം കണ്ടുപിടിച്ചു.


1806 - റോമാ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമൻ റോമാസാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.


1825 - ബൊളീവിയ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.


1945 - രണ്ടാം ലോകമഹായുദ്ധം: ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടു. 70,000 പേർ തൽക്ഷണം മരണമടഞ്ഞു.


1962 - ജമൈക്ക ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടി.


1991 - ടിം ബർണേയ്സ് ലീ വേൾഡ് വൈഡ് വെബ് എന്ന ആശയം അവതരിപ്പിച്ചു. ഇത് ഇന്റർനെറ്റിലെ ഒരു സേവനമായി ലഭ്യമാകാൻ തുടങ്ങി.


2001 - ഏർവാടി തീപിടിത്ത സംഭവം : തമിഴ്‌നാട്ടിലെ ഏർവാടിയിലുള്ള ഒരു വിശ്വാസാധിഷ്ഠിത സ്ഥാപനത്തിൽ ഇരുപത്തിയെട്ട് മാനസികരോഗികളെ ചങ്ങലയിൽ ബന്ധിച്ച് ചുട്ടുകൊന്നു . 


2008 - മൌറീഷ്യൻ പ്രസിഡന്റ് സിദി മുഹമ്മദ് ഓൾഡ് ചെക്ക് അബ്ദല്ലാഹി ഒരുകൂട്ടം ജനറൽമാരാൽ നിഷ്കാസിതനായി


2010 - ഇന്ത്യയിലെ ജമ്മു കാശ്മീരിന്റെ വലിയൊരു ഭാഗത്ത് വെള്ളപ്പൊക്കത്തിൽ 71 പട്ടണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും 255 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു.


2011 - അഫ്ഗാനിസ്ഥാനിലെ യുദ്ധം : ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്തി 30 അമേരിക്കൻ പ്രത്യേക സേനാംഗങ്ങളും ഒരു ജോലി ചെയ്യുന്ന നായയും ഏഴ് അഫ്ഗാൻ സൈനികരും ഒരു അഫ്ഗാൻ സിവിലിയനും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ അമേരിക്കയുടെ ഏറ്റവും മാരകമായ ഒറ്റ സംഭവമായിരുന്നു അത്.


2012 - നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി


2015 - സൗദി നഗരമായ അബഹയിലെ ഒരു പള്ളിയിൽ ചാവേർ ബോംബ് ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു . 


.                  ****************


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***പരുമല ആശുപത്രിയിലെ കൊലപാതക ശ്രമം ആസൂത്രിതം; ലക്ഷ്യം യുവതിയുടെ ഭർത്താവിനെ സ്വന്തമാക്കുക


പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ ഭർത്താവിന്റെ സുഹൃത്തായ യുവതി നേഴ്സിന്റെ വേഷത്തിലെത്തി വായു കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് ആസൂത്രിതമെന്ന് പൊലിസ്. കായംകുളം സ്വദേശിനി സ്നേഹയെ കൊലപ്പെടുത്തിയ ശേഷം സ്നേഹയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു കായംകുളം സ്വദേശിനിയായ പ്രതി അനുഷയുടെ (30) ലക്ഷ്യമെന്നും പൊലീസ്  പറഞ്ഞു.


***പതിനേഴുകാരി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി മരിച്ച കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും. 


കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശേരി സിബി (23)യെയാണ്‌ എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്.


***ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 


 സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണ്. സന്ദീപിന്റെ യാതൊരു ന്യായീകരണവും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കാരണം കാണിക്കൽ നോട്ടീൽ സന്ദീപ് നൽകിയ മറുപടി തൃപ്‌തികരമല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


***ചാന്ദ്രയാൻ 3 ചന്ദ്രന്റെ വലയത്തിൽ; ഭ്രമണപഥ പ്രവേശം വിജയകരമെന്ന് ഐ.എസ്.ആർ.ഒ 


ബംഗളൂരു | ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.  ഭ്രമണപഥം കുറയ്ക്കലാണ് അടുത്ത ഓപ്പറേഷൻ. ഇന്ന് (ഓഗസ്റ്റ് 6 ന്) ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഇത് ഷെഡ്യൂൾ ചെയ്തതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. 



പ്രാദേശികം

***************


***ഹിന്ദുക്കള്‍ വഴിയിലെ ചെണ്ടയല്ല, ഗണപതി ‘മിത്ത്’ വിവാദത്തില്‍ ഷംസീര്‍ പൊതുമാപ്പു പറയണം; വെള്ളാപ്പള്ളി നടേശന്‍


***ആർസി ബുക്ക്‌ സ്‌മാർട്ട് കാർഡ് രൂപത്തിലാക്കും: മന്ത്രി ആന്റണി രാജു


എടപ്പാൾ (മലപ്പുറം)- വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക്‌ മാറ്റിയതുപോലെ ആർസി ബുക്കും സ്മാർട്ട് കാർഡ് രൂപത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 


*** പൊലീസ്‌ ചമഞ്ഞ്‌ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്ന്  കാല്‍ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. 


പെരിന്തല്‍മണ്ണയില്‍ ഓണ്‍ലൈന്‍ ചാനലായ മലയാളം ടെലിവിഷൻ തിരൂര്‍ ബ്യൂറോ ചീഫ്‌ പാലക്കാനത്ത് മുഹമ്മദ് റാഫി (39), തിരൂര്‍ തെക്കന്‍ കുറ്റൂര്‍ തോട്ടുംപുറത്ത് അബ്ദുള്‍ ദില്‍ഷാദ് (40), ഇവരുടെ സഹായി അസം സ്വദേശി റതിബുര്‍ റഹ്മാന്‍ (23) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.


***ഇടുക്കി മാങ്കുളത്ത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് എൻഫോഴ്‍‍സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി.


 മൂന്നാർ വില്ല വിസ്‌ത എന്ന റിസോർട്ടിലെ നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത്. ആകെ 2.53 കോടിയുടെ വസ്‌തുവാണിതെന്ന് ഇഡി അധികൃതർ പറഞ്ഞു. വില്ലകൾ ഇഡി അധികൃതർ പൂട്ടി സീൽ ചെയ്‌തു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ വില്ലകൾ പ്രവർത്തിച്ചതെന്ന്‌ ആരോപിച്ചാണ്‌ ഇഡി നടപടി.


***ഓണത്തോടനുബന്ധിച്ച് ക്ഷേമപെൻഷൻ വിതരണത്തിനായി 1,762 കോടി രൂപ 


 ഓണക്കാലം സമൃദ്ധമാക്കാൻ 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണെന്നും  ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്കായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.


***ദേവസ്വം ബോർഡ്‌ വരുമാനത്തെ പരിഹസിക്കുന്നത്‌ ശരിയല്ലെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ. 


ദേവസ്വം വരുമാനത്തെ ‘മിത്ത്‌ മണി’യെന്ന്‌ പറയണമെന്ന നടൻ സലിം കുമാറിന്റെ പരാമർശം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചതിനോട്‌ പ്രതികരിക്കയായിരുന്നു മന്ത്രി. ഭക്തരുടെ സംഭാവനയും വഴിപാടും ഒക്കെയാണ്‌ ദേവസ്വം വരുമാനം. ഇതിൽനിന്ന്‌ സർക്കാർ ഒന്നും എടുക്കുന്നില്ല. മറിച്ച്‌ ക്ഷേത്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പണം ചെലവിടുകയാണ്‌. 


***റബർ വിലയിൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടിയുണ്ടായില്ല. 


കർഷകർ സമരത്തിലേക്ക് കടക്കുമെന്ന് താമരശേരി രൂപത ബിഷപ്പ്‌ 

റെമിജിയോസ് ഇഞ്ചനാനിയിൽ. കാർഷിക പ്രശ്നങ്ങളിൽ കർഷക സംഘടനകളെ ഒരുമിച്ച് നിർത്തുമെന്നും കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക യാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു


***ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളിൽ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികൾക്ക് അടിയന്തര ശസ്‌ത്രക്രിയ നടത്തുന്നതിനുള്ള അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 


സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ഏകോപനത്തോടെ ഇവർക്കുള്ള ശസ്‌ത്രക്രിയ ഉടൻ നടത്തുന്നതാണ്. 


***പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ മുകളിലൂടെ ഹെലികോപ്‌ടർ അനുമതിയില്ലാതെ പറന്നെന്ന വാദം  അടിസ്ഥാന രഹിതം. 


പറക്കലിന്‌ അനുമതി ഉണ്ടായിരുന്നുവെന്ന്‌ എടിസി (എയർ ട്രാഫിക്‌ കൺട്രോളർ) അറിയിച്ചതായി പൊലീസ്‌ റിപ്പോർട്ട്‌ നൽകി.  


***തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ  ആനപ്പാറ തച്ചരുകാല തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണി(54)ക്ക് പരിക്ക്.


കൂലിപ്പണിക്കാരനായ ശിവദാസൻ  കാണി ശനിയാഴ്ച രാവിലെ

പെരിങ്ങമ്മലയിലേക്ക് ജോലിക്കു പോകാനിറങ്ങവെയായിരുന്നു ആക്രമണം.


***അക്ഷയകേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; വ്യാപകക്രമക്കേടുകള്‍ കണ്ടെത്തി


അക്ഷയ സെന്ററുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ മെച്ചപ്പെട്ട സേവനം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ടി വരും ദിവസങ്ങളിലും പരിശോധന തുടരും. 


ദേശീയം

***********


***ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാടുമായിരുന്ന അരവിന്ദ് ശേഖർ (30) മരിച്ചു. 


ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ് ടിവി താരം ശ്രുതി ഷണ്‍മുഖ പ്രിയയുടെ ഭര്‍ത്താവ് കൂടിയാണ്.  അരവിന്ദ് മരിച്ചത് ഹൃദയാഘാതം വന്നാണെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു.


***വിധവയുടെയും മക്കളുടേയും ക്ഷേത്ര പ്രവേശനം തടഞ്ഞ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. 


സ്‌ത്രീക്ക് സ്വന്തമായി ഒരു പദവിയും വ്യക്തിത്വവും ഉണ്ടെന്നുംവിവാഹവുമായി അതിനു ബന്ധമില്ലെന്നും ഇത്തരം പുരാതന വിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് നിർഭാഗ്യകരമാണെന്നും ഹൈക്കോടതി  ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ്‌ വ്യക്തമാക്കി.


***വിവിധ ഹൈക്കോടതികളിലെ 24 ജഡ്‌ജിമാരെ സ്ഥലംമാറ്റാമെന്ന ശുപാർശയുമായി സുപ്രീംകോടതി കൊളീജിയം. 


നീതിന്യായനിർവഹണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്ഥലംമാറ്റം എന്നാണ്‌ കൊളീജിയം പ്രമേയത്തിൽ പറയുന്നത്‌.


***ജമ്മു-കശ്‌മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ഉടൻ നിയമസഭ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും രണ്ട്‌ ദിവസമായി നടന്നുവരുന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 


***മണിപ്പൂരില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല ; ആയുധങ്ങള്‍ കവര്‍ന്നു , പൊലീസുകാരൻ കൊല്ലപ്പെട്ടു


സമാധാനനീക്കത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ കൂട്ടസംസ്‌കാരം മാറ്റിവച്ചിട്ടുപോലും സംഘര്‍ഷത്തിന് അയവില്ല.  കോത്രുക്‌, ഹരാവോതെൽ എന്നിവിടങ്ങളിലും സുരക്ഷാസേനയും ആയുധധാരികളുമായി വെടിവയ്‌പുണ്ടായി. ബിഷ്‌ണുപ്പുർ- ചുരാചന്ദ്‌പ്പുർ അതിർത്തിയിൽ തടിച്ചുകൂടിയ അറുനൂറോളം പേരെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. 25 പേർക്ക്‌ പരിക്കുണ്ട്‌. 

വെള്ളിയാഴ്‌ച രണ്ട്‌ പൊലീസ്‌ ഔട്ട്‌പോസ്റ്റിലേക്ക്‌ ഒരു സംഘം ഇരച്ചുകയറി ആയുധങ്ങൾ തട്ടിയെടുത്തു.


അന്തർദേശീയം

*******************


***ആദ്യമായി പ്രസവാനന്തര വിഷാദരോഗത്തിനുള്ള ഗുളിക അംഗീകരിച്ച്‌ അമേരിക്ക. 


സുർസുവേ എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന സുറാൻഅലോൺ ഗുളിക രണ്ടാഴ്‌ചയിൽ ഒരിക്കൽ കഴിക്കാമെന്ന്‌ അംഗീകരിച്ചതായി ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌‌ട്രേഷൻ അറിയിച്ചു.


***തോഷഖാന അഴിമതി കേസ്‌; ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ


 കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാക്കിസ്ഥാന്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കി. ഒരു ലക്ഷം  പാകിസ്‌താനി രൂപ പിഴയും ചുമത്തി. 


***പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ കോടതിയിൽ ഹാജരായ അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ അറസ്‌റ്റ്‌ ചെയ്ത്‌ വിട്ടയച്ചു. 


***പ്രതിഫലത്തെച്ചൊല്ലിയും സിനിമാ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) കടന്നുകയറ്റത്തെ എതിർത്തും ഹോളിവുഡ് എഴുത്തുകാരും അഭിനേതാക്കളും നടത്തുന്ന സമരം 100-ാം ദിവസത്തിലേക്ക്.


 തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക (ഡബ്ല്യുജിഎ) സമരം ശക്തമാക്കിയതോടെ പ്രമുഖ സ്റ്റുഡിയോകളുടെ പ്രതിനിധികൾ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്താമെന്ന്‌ അറിയിച്ചു. മെയ്‌ രണ്ടിന്‌ തുടങ്ങിയ സമരത്തിനിടെ ആദ്യമായാണ്‌ കരാർ പുനരാരംഭിക്കുന്നതിൽ ചർച്ച നടക്കുന്നത്‌.  ബുധനാഴ്‌ച സമരം 100 ദിവസം തികയും. ഇതോടെ നിരവധി ജനപ്രിയ ടിവി ഷോകളുടെയും സിനിമകളുടെയും നിർമാണം നിലച്ചു


കായികം

************


***ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ് ; ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വർണം


ഇന്ത്യയുടെ അമ്പ്‌ തറച്ചത്‌ സ്വർണക്കിരീടത്തിൽ. വനിതകളുടെ കോമ്പൗണ്ട്‌ ടീം ഇനത്തിലാണ്‌ നേട്ടം. ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ്‌ സാമി, പർണീത്‌ കൗർ എന്നിവരാണ്‌ ലക്ഷ്യത്തിലേക്ക്‌ അമ്പ്‌ പായിച്ചത്‌. ലോക ചാമ്പ്യൻഷിപ്പിൽ ഇതിനുമുമ്പ്‌ ഇന്ത്യ നേടിയത്‌ ഒമ്പത്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌.


***ഏഷ്യൻ ആധിപത്യത്തിനായുള്ള ഹോക്കി പോരിൽ ജപ്പാൻ ഇന്ത്യയെ തളച്ചു. 


ചാമ്പ്യൻസ്‌ ട്രോഫിയിലെ രണ്ടാംമത്സരത്തിൽ മത്സരം 1-1 സമനിലയായി. നാല്‌ പോയിന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്താണ്‌. രണ്ട്‌ കളിയും ജയിച്ച മലേഷ്യ ആറ്‌ പോയിന്റോടെ ഒന്നാമതുണ്ട്‌. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണ കൊറിയക്കും നാല്‌ പോയിന്റാണ്‌.


വാണിജ്യം

************


***കെ-ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. 


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും. ഓഗസ്റ്റ് 9 ന് രാവിലെ 10 ന് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് പരിപാടി. നേരിട്ടെത്തി പരിപാടി ദിവസവും രജിസ്റ്റർ ചെയ്യാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍