ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 30

പൂയ്യം  / ചതുർദ്ദശി

2023  ആഗസ്റ്റ് 15, ചൊവ്വ

അമാവാസി ഒരിക്കൽ


*"ശൂനോയോ പെരുന്നാൾ" വി. ദൈവ മാതാവിന്റെ സ്വർഗ്ഗാരോഹണ പെരുന്നാൾ (Assumption of Mary ), പതിനഞ്ചു നോമ്പു വീടൽ !


ഇന്ന്;

               സ്വാതന്ത്ര്യദിനം (ഇന്ത്യ) !             

        ്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

[ Indian Independence Day ; ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ട്‌ ഇന്നേക്ക് 76 വർഷം. രാജ്യത്തുടനീളം  ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നു.]

.       

ബഗ്ലാദേശിൽ ദേശീയ ദുഃഖാചരണ ദിനം!

         ********************************

[ 1975-ൽ ബംഗ്ളാദേശിൽ പട്ടാള അട്ടിമറി. പ്രധാനമന്ത്രി ഷേയ്‌ക്ക്‌ മുജീബ്‌ റഹ്‌മാനെയും  കുടുംബത്തെയും വധിച്ച്‌ സിയ -ഉൾ റഹ്‌മാൻ  അധികാരം പിടിച്ചെടുത്ത ദിവസം ]


.         V J Day  -Victory over Japan Day !

.         ്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

[ Also known as  Victory in the Pacific Day, or V-P Day ; ബ്രിട്ടൻ, ന്യൂസ് ലാൻഡ്, ആസ്ട്രേലിയ, നെതർലാൻഡ്, നോർത്ത് കൊറിയ, സൌത്ത് കൊറിയ: ജപ്പാന്റെ മേൽ വിജയം കൈവരിച്ച ദിനം]


* ജപ്പാൻ: യുദ്ധത്തിൽ മരിച്ചവരുടെ ഓർമ്മയ്‌ക്കായും സമാധാനത്തിനായും പ്രാർത്ഥിക്കുന്ന ദിനം !


* കോങ്കൊയിലും ദക്ഷിണ

   കൊറിയയിലും സ്വാതന്ത്ര്യ ദിനം !

* പോളണ്ടിൽ സശസ്ത്ര സേന ദിനം !

* ലിക്റ്റൻസ്റ്റൈനിൽ ദേശീയ ദിനം !

* ഇക്വറ്റോറിയൽ ഗിനിയിൽ ഭരണഘടന

  ദിനം !


         National Relaxation Day !

          *************************

[Take a deep breath and feel your muscles loosen as your mind drifts away to a peaceful oasis of tranquility and calm.]


             National Acadian Day !

            ************************

[The French-Canadian colony of Acadia has its own rich culture and history, which many don’t know. Dig into these interesting people on National Acadian Day.]


USA; 

National Lemon Meringue Pie Day

National Check The Chip Day


       *ഇന്നത്തെ മൊഴിമുത്തുകൾ*

        ്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

''ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം''


''തെറ്റുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വാതന്ത്യത്തിന് വിലയില്ല''


''ഏറ്റവും മാന്യമായ രീതിയില്‍ ലോകത്തെ വിറപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും''


''സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത''


.              [  - മഹാത്മാ ഗാന്ധി ]

             *************************


 1990-ൽ  ആദ്യമായി സംവിധാനം ചെയ്തു പുറത്തിറങ്ങിയ 'ന്യൂസ്' എന്നചിത്രത്തിൽ തുടങ്ങി, കമ്മീഷണർ, ഏകലവ്യൻ, നരസിം‌ഹം, ആറാം തമ്പുരാൻ, എഫ് ഐ ആർ,  മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം നിർമ്മിച്ച  ദി കിം‌ഗ്, വല്യേട്ടൻ, ആറാം തമ്പുരാൻ  എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങളുടെ  സംവിധായകനുമായ മലയാളചലച്ചിത്ര രംഗത്തെ സൂപ്പർ ഹിറ്റ്‌ സംവിധായകനായി മാറിയ ഷാജി കൈലാസിന്റേയും(1965),


 തമിഴ് , തെലുങ്ക്, കന്നട, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും അഭിനയിക്കുന്ന ഒരു പ്രശസ്ത അഭിനേത്രിയും സംവിധായകയും തിരക്കഥാകൃത്തും കമലാഹാസന്റെ ചേട്ടൻ ചാരുഹാസന്റെ മകളും പ്രസിദ്ധ സംവിധായകൻ മണി രത്നത്തിന്റെ ഭാര്യയും  ആയ സുഹാസിനിയുടെയും (1961),


കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രിയും   മുസ്‌ലിം ലീഗ്  നേതാവുമായ നാലകത്ത് സൂപ്പിയുടെയും (1946),


പി.ടി ഉഷക്കും, ഷൈനി വിൽസണും  ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ കായിക താരം   കലയത്തും കുഴി മാത്യൂസ് ബീനമോൾ  എന്ന   കെ.എം. ബീനമോളിന്റെയും (1975),


150ഓളം കന്നട, തെലുങ്ക്, മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള   കന്നട ചലച്ചിത്ര അഭിനേത്രി ഭാരതി വിഷ്ണുവർദ്ധന്റേയും (1950),


ബോളിവുഡ് ചലച്ചിത്ര രംഗത്തെ നടിയും ഗുൽസാറിന്റെ ഭാര്യയുമായ രാഖി ഗുൽ‌സാറിന്റെയും (1947)


സാഹിത്യകാരന്മാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിലും ദാദ്രി കൊലയിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകിയ ബംഗാളി കവയിത്രി മന്ദാക്രാന്ത സെന്നിന്റെയും (1972),


ബ്രിട്ടണിൽ ജനിച്ച പാകിസ്താൻ വംശജനായ പ്രശസ്ത ഗായകനും പെയ്ന്ററും സംഗീത രചയിതാവും നടനുമായ അദ്നാൻ സമി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന   അദ്നാൻ സമി ഖാന്റെയും(1973),


മാൾ റാറ്റ്സ്, ചേസിംഗ് ഏയ്മി, ഡോഗ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ   അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ ബെൻ ആഫ്ലെക്കിന്റെയും( 1972),


ബിൽ ഗെയ്റ്റ്സിന്റെ ഭാര്യയും   അമേരിക്കൻ ബിസിനസ്സുകാരിയും, സാമൂഹിക പ്രവർത്തകയുമായ മിലിന്ദ ഫ്രഞ്ച് ഗേറ്റ്സിന്റെയും(1964),  


ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അംഗീകാരം ലഭിച്ച ഐമ റോസ്മി   സെബാസ്റ്റിയന്റെയും(1994)


ജനപ്രീതിയാർജ്ജിച്ച എക്സ്-മെൻ, ഹംഗർ ഗെയിംസ് ചലച്ചിത്ര പരമ്പരകളിലൂടെ നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും മികച്ച ആക്ഷൻ നായിക എന്ന ബഹുമതി നേടിയ ജെനിഫർ ലോറൻസിന്റെയും ( 1994),


ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ  ജോസഫ് ആദം ജോനാസിന്റെയും (1989 ) ജന്മദിനം !!!


ന്നത്തെ സ്മരണ !!!

************************

ചെമ്മനം ചാക്കോ മ. (1926-2018)

കലാമണ്ഡലം കൃഷ്ണൻനായർ മ.(1914-1990)

എം.പി മന്മഥൻ മ. (1915 -1994)

എം. കുഞ്ഞുകൃഷ്ണൻ നാടാർ മ.(1911-1978)

ജോസഫ് വെണ്ണൂർ മ. ( - 2016)

ടി.എ. റസാക്ക് മ. (1958 -2016)

മഹാദേവ് ദേശായ് മ. (1892-1942 )

ഷേയ്ഖ് മുജീബുർ റഹ്മാൻ മ. 1920-1975)

റോളണ്ട് മ. ( - 778)

ജോൺ കിർബി അല്ലെൻ മ. (1810-1838)

ഗ്രേസിയ ദേലേദ മ. (1871-1936 )

ജൂലിയൻ ബോണ്ട് മ. (1940 -2015)


ശിവലിംഗദാസ സ്വാമികൾ ജ. (1859-1919)

ശ്രീ അരൊബിന്ദോ ജ. (1872 -1950 )

പി.കെ. നാരായണപ്പണിക്കർ ജ. (1930-2012)

എ.എൻ. ഗണേഷ്‌ ജ. (2940-2009)

കെ.ടി. തോമസ് ജ. (1914 -1995)

പി എ മുഹമ്മദ്‌ കോയ ജ. (1922 -1990)

മനോജ് ആലപ്പുഴ ജ. (1969-2011)

ഇസ്മത് ചുഗ്തായ് ജ. (1915  - 1991)

രാജസുലോചന ജ. (1935 - 2013)

പ്രാൺകുമാർ ശർമ്മ ജ. (1938-2014)

നെപ്പോളിയൻ ബോണപ്പാർട്ട് ജ. (1769-1821)

തോമസ് ക്വിൻസി ജ. (1785 -1859)

ലൂയിസ് ഡി ബ്രോഗ്ലി ജ. (1892-1987)

ഗെർട്ടി  കോറി ജ. (1896-1957)

സ്റ്റെയ്ഗ് ലാർസൺ ജ. (1954-2004)

റിച്ചാർഡ് എഫ്. ഹെക്  ജ. (1931-2015 )


ചരിത്രത്തിൽ ഇന്ന്…

************************


1040 - മാക്ബെത്ത് രാജാവായി, 1057 ൽ വധിക്കപ്പെട്ടു.


1772 - ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയിലെ കോടതികളെ സിവിലായും ക്രിമിനലായും വേർതിരിച്ചു.


1854 - കൽക്കട്ടാ ഹൂബ്ലി പൂർവ റെയിൽവേ നിലവിൽ വന്നു


1877 - തോമസ് ആൽവാ എഡിസൺതാൻ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, "മേരിക്കുണ്ടൊരു കുഞ്ഞാട് ..(മലയാള വിവർത്തനം)" എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനംനടത്തി.


1914 - പനാമ കനാൽ ഗതാഗതത്തിന് തുറന്ന് കൊടുത്തു.


1944 - രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ കീഴടങ്ങിയതിനെ തുടർന്ന് കൊറിയ മോചിപ്പിക്കപ്പെടുന്നു.


1947 - ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി.


1948 - ഗാന്ധിജിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കി.


1949 - ന്യുഡൽഹിയിലെ നാഷനൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു.


1960 - കോംഗോ റിപ്പബ്ലിക്ക് ,  ഫ്രാൻസിൽനിന്നും സ്വാതന്ത്ര്യം നേടുന്നു.


1963 - ചിന്ത വാരിക തുടക്കം


1965 - കുങ്കുമം വാരിക തുടക്കം


1969 - ISRO സ്ഥാപിച്ചു.


1972 - Postal Index Number (PlN) സമ്പ്രദായം ഇന്ത്യയിൽ നിലവിൽ വന്നു.


1973 - വിയറ്റ്നാമിലെ യു എസ് അധിനിവേശം അവസാനിപ്പിച്ചു.


1973 - കമ്പോഡിയയിലെ ബോംബിങ്ങ് ‌ ആക്രമണം അമേരിക്ക നിർത്തിവയ്ക്കുന്നു.


1975 - ബംഗ്ളാദേശിൽ പട്ടാള അട്ടിമറി.  ഷേക്ക്‌ മുജീബ്‌ റഹ്‌മാനെയും  കുടുംബത്തെയും വധിച്ച്‌ സിയ ഉൾ റഹ്‌മാൻ  അധികാരം പിടിച്ചെടുത്തു.


1975 - ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ബോക്സോഫിസ് ഹിറ്റായ 'ഷോലെ' റിലീസ് ചെയ്തു. രമേശ് സിപ്പി സംവിധാനം. അമിതാഭ്‌ ബച്ചൻ, ധർമേന്ദ്ര, അംജദ്‌ ഖാൻ, ഹേമമാലിനി പ്രധാന റോളിൽ.


1979 - TRYSEM (ഗ്രാമീണ സ്വയം തൊഴിൽ പദ്ധതി ) ആരംഭിച്ചു.


1982 - ഇന്ത്യയിൽ കളർ ടെലിവിഷൻ’ സംപ്രഷണം ആരംഭിച്ചു.


1990 - ഭൂമിയിൽ നിന്നുമുള്ള ആകാശത്തേക്കുള്ള ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.


1993 - PM RY പദ്ധതി സമാരംഭിച്ചു.


1995 - ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നു.


1997 - ബാലിക സമൃദ്ധയോജന പദ്ധതി ആരംഭിച്ചു.


2001 - സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന പദ്ധതി ആരംഭിച്ചു.


2015 - ജപ്പാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 70 മത് വാർഷികത്തിൽ ഉത്തര കൊറിയ പ്രത്യേക ടൈം സോൺ തുടങ്ങി. (ഗ്രീൻവിച്ച് +9 എന്നത് 8.30 എന്നാക്കി ചുരുക്കി)


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***ഹിമാചൽ പ്രദേശിലെ സോളനിൽ ഉരുൾ പൊട്ടൽ,മിന്നൽപ്രളയം, 51 മരണം


ഷിംലയിലെ സമ്മർഹില്ലിൽ ശിവക്ഷേത്രം തകർന്നാണ് 9 പേർ മരിച്ചത്. വിശേഷദിവസമായതിനാൽ ക്ഷേത്രത്തിൽ തിരക്കായിരുന്നു.  ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു സ്ഥലത്തു ക്യാംപ് ചെയ്യുകയാണ്. 


 മണ്ണിടിഞ്ഞ് സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിലച്ചു. ഷിംല-ചണ്ഡിഗഡ് പാത ഉൾപ്പെടെ 621 റോഡുകളിൽ ഗതാഗതം നിർത്തിവച്ചു. യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ഷിംല-കൽക്ക റെയിൽപാതയ്ക്കും നാശമുണ്ടായി. സമ്മർഹിൽ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 50 മീറ്റർ റെയിൽപാലം ഒഴുകിപ്പോയി. 


*** സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.


 സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പോലീസ് സൂപ്രണ്ട് ആര്‍ മഹേshin~  വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും മറ്റുള്ളവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുമാണ് ലഭിക്കുക.


***എഐ കാമറ: കേരളത്തെ മാതൃകയാക്കാൻ മഹാരാഷ്‌ട്രയും


 മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച സംസ്ഥാനത്ത് എത്തി. കെൽട്രോൺ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂർത്തി, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രമോജ് ശങ്കർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് തിരുവനന്തപുരത്തുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിൽ സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ച് പദ്ധതിയുടെ സാങ്കേതികവശങ്ങൾ മനസ്സിലാക്കി


പ്രാദേശികം

***************


***നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം അപമാനകരം; യഥാർഥ കേരളത്തെ ‘കേരളീയം’ ഉയർത്തി കാട്ടും: മുഖ്യമന്ത്രി പിണറായി വിജയൻ


മതനിരപേക്ഷമായി നിലനിൽക്കുന്ന , നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടി, അവിടേക്ക്‌ വർഗീയതയുടെ വിഷം കുത്തിവയ്‌ക്കാനാണ്‌ ചില ശക്തികൾ ശ്രമിക്കുന്നത്‌. ഈ പ്രചരണങ്ങളെ തടയാനുള്ള ഏറ്റവും നല്ലമാർഗം യഥാർഥ കേരളത്തെ അവതരിപ്പിക്കലാണ്‌. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കുന്ന 'കേരളീയം 2023' ന്റെ സംഘാടകസമിതി രൂപീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

***പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി.


 ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ്. ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു.


*** കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നംഗങ്ങള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ബിജെപി പിന്തുണയോടെ ഭരണം പിടിച്ചു. 


കേരള കോണ്‍ഗ്രസ് (ജോസഫ്) അംഗം തോമസ് മാളിയേക്കലാണ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫായിരുന്നു ഇതുവരെ അധികാരത്തില്‍.കിടങ്ങൂർ പഞ്ചായത്തിൽ കോൺഗ്രസിന് ഒരു അംഗം പോലുമില്ല. നിലവിലെ സീറ്റ് നില: ബിജെപി-5, കേരള കോണ്‍ഗ്രസ് എം- 4, കേരള കോൺഗ്രസ് ജോസഫ്- 3, സിപിഎം-1, സ്വത-2


***' ജവാനെ പ്രത്യേകം പരിഗണിക്കണം';  ഓണക്കാലത്ത് മദ്യ വിൽപ്പനയിൽ ഒരു തരത്തിലുമുള്ള വീഴ്ച വരുത്താൻ പാടില്ലെന്ന കർശന നിർദേശവുമായി ബെവ്കോ. 


ആളുകൾ കൂടുതലായി ആവശ്യപ്പെടുന്ന ബ്രാൻഡുകൾ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ബ്രാൻഡിൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ജവാൻ നൽകണമെന്നുമാണ് നിർദേശം. വെയർഹൗസ് - ഔട്ട് ലെറ്റ് ജീവനക്കാർക്ക് ബെവ്കോ എംഡിയാണ് നിർദേശം നൽകിയത്.


***  ശബരിമലയിൽ കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐയും,    


 ഭണ്ഡാരങ്ങളിൽ എത്തുന്ന നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ശബരിമലയിൽ എഐ കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിക്കാനാണ് ദേവസ്വം ബോർഡിന്റെ പുതിയ നീക്കം. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ  നാണയം എണ്ണുന്നത് വളരെ എളുപ്പമാകും. മിനിറ്റിൽ 300 നാണയങ്ങൾ വരെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുമെന്നതാണ് എഐ കൗണ്ടിംഗ് മെഷീനുകളുടെ പ്രത്യേകത. കൂടാതെ, യന്ത്രം തന്നെ നാണയങ്ങൾ പ്രത്യേക പായ്ക്കറ്റുകളായി  വേർതിരിക്കും.


***കുർബാന തർക്കം: പോപ്പിൻറെ പ്രതിനിധിയെ തടഞ്ഞു, ആർച്ച് ബിഷപ്പിന് നേരെ കുപ്പിയെറിഞ്ഞു; കൊച്ചിയിൽ സംഘർഷം


 മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടഞ്ഞു.ആർച്ച് ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു.  സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.


***സപ്ലൈകോ ഓണം ഫെയർ: സംസ്ഥാനതല ഉദ്‌ഘാടനം വെള്ളിയാഴ്‌ച


ഓണം പ്രമാണിച്ച്‌ റേഷൻ കടകൾവഴി  വെള്ളകാർഡ് ഉടമകൾക്കും നീല കാ‍ർഡ് ഉടമകൾക്കും 5 കിലോ അരിവീതം വിതരണം ചെയ്‌തു തുടങ്ങി. നിലവിലുള്ളതിനുപുറമേയാണ്‌ 5 കിലോവീതം വിതരണം ചെയ്യുന്നത്‌. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്‌ച കിഴക്കേക്കോട്ട നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശനിയാഴ്‌ച ജില്ലാതല ഉദ്ഘാടനങ്ങളും 23ന്‌ മണ്ഡലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങളും നടക്കും.  


***നവംബർ 1 മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാകും: മന്ത്രി എം ബി രാജേഷ്


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയർ തയാറാക്കി വരികയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  പറഞ്ഞു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റിവലിന്റെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


***അശ്ലീല വീഡിയോ കാണിച്ച് മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു: പ്രതിക്ക് 83 വർഷം തടവ്


മൂന്നാം ക്ലാസുകാരിയായ അടുത്ത ബന്ധുവിനെ ബലാത്സംഗംചെയ്ത അമ്പത്തിരണ്ടുകാരന്‌ 83 വർഷം കഠിന  തടവും 1,10,00 രൂപ പിഴയും. വിലങ്ങാട് അടുപ്പിൽ  കോളനിയിലെ സുരേഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക്  ജഡ്ജി എം ശുഹൈബ്‌ ശിക്ഷിച്ചത്. 2018, 2019 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കാടുപിടിച്ച പറമ്പിലേക്ക് കൊണ്ടുപോയി മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പിഴസംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.


ദേശീയം

***********


***' രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ ഓര്‍ക്കുന്നു' ; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി


 എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്ത്രീകളുടെ ശാക്തീകരണത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.


***വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിൽ ഗുജറാത്ത് ഒന്നാമത്‌


 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 17.8 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഗുജറാത്ത് വരവേറ്റത്. 15.7 ലക്ഷം പേരെത്തിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്തുള്ള പശ്ചിമ ബംഗാൾ സന്ദർശിച്ചത് 10.4 ലക്ഷം പേരാണ്. ഡൽഹിയിൽ 8.2 ലക്ഷം പേരും, ഉത്തർപ്രദേശിൽ 6.5 ലക്ഷം പേരുമെത്തി


ഇത്തവണ വിദേശ വിനോദ സഞ്ചാരികളിൽ കേരളം സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 3.5 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ മാത്രമാണ് കേരളം സന്ദർശിച്ചത്. മാലിന്യ നീക്കത്തിലെ പ്രശ്നങ്ങൾ, സുരക്ഷാ ഭീതി തുടങ്ങിയവയാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇവ മറികടക്കാൻ കഴിഞ്ഞാൽ കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഉയരുമെന്നാണ്  വിലയിരുത്തൽ. അതേസമയം, അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 4.1 ലക്ഷം പേർ സന്ദർശിച്ചിട്ടുണ്ട്. കോവിഡ് ഭീതി അകന്നതോടെ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഉയർന്നിട്ടുണ്ട്


***പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മമത വേണം; TMCയിൽ ആവശ്യം ശക്തമാകുന്നു


 അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖമായി ഉയർത്തിക്കാട്ടാനുള്ള മുറവിളി ടിഎംസിക്കുള്ളിൽ തന്നെ ഉയരുകയാണ്. ഞായറാഴ്‌ച നടന്ന പാർട്ടി കോൺക്ലേവിൽ നിരവധി തൃണമൂൽ കോൺഗ്രസ് ഉന്നത നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത്. മമതയെ പ്രധാനമന്ത്രിയായി അവരോധിക്കാൻ നേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ വിഭാഗത്തോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌


***ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി.


 ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി പറഞ്ഞു. ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  വ്യക്തമാക്കി


***നീറ്റ് പരീക്ഷയിൽ തോറ്റു; വിദ്യാര്‍ഥിക്ക് പിന്നാലെ പിതാവും ജീവനൊടുക്കി


മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയായ നീറ്റില്‍ തോറ്റതോടെ തമിഴ്നാട്ടില്‍ പത്തൊമ്പതുകാരന്‍ ജീവനൊടുക്കിയതിനു പിന്നാലെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെയാണ് സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്ന എസ് ജ​ഗദീശ്വരന്‍ ശനിയാഴ്ച ചെന്നൈയിലെ വീട്ടില്‍ ആത്മഹത്യ ചെയ്‌തത്. മകന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ​ഗ്രാഫര്‍ കൂടിയായ പിതാവ് സെല്‍വശേഖറെ തൊട്ടടുത്തദിവസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


അന്തർദേശീയം

*******************


***ബഹിരാകാശ വാഹനങ്ങളെപ്പോലും പോലും ആക്രമിക്കാം; അത്യാധുനിക ലേസര്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈന, ലോകത്തിന് ഭയം


 ചൂടാകാതെ തന്നെ അനന്തമായി ഉപയോ​ഗിക്കാവുന്ന അത്യാധുനിക ലേസർ സംവിധാനമാണ്   ചാങ്ഷയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് തങ്ങൾക്ക് വേണ്ടത്ര ദൂരത്തിൽ ലേസർ ബീം ഉപയോ​ഗിക്കാൻ സാധിക്കും.


***അനധികൃത കുടിയേറ്റം; ഹിതപരിശോധനയുമായി പോളണ്ട്‌


ആഫ്രിക്ക, മധ്യപൗരസ്‌ത്യ ദേശം എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്നത്‌ ജനങ്ങൾ പിന്തുണയ്‌ക്കുമോ എന്നറിയാൻ ഹിതപരിശോധന നടത്താനൊരുങ്ങി പോളണ്ട്‌.  കുടിയേറ്റക്കാരെ പുനഃരധിവസിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ പദ്ധതി പ്രകാരമാണ്‌ നീക്കം. ഒക്‌ടോബറിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി ഹിതപരിശോധന നടത്താൻ ആലോചിക്കുന്നത്‌. ഇതിനായുള്ള ചോദ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ പുറത്തുവിട്ടു. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക പാർട്ടിയായ ലോ ആൻഡ്‌ ജസ്റ്റിസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കുടിയേറ്റ പ്രശ്‌നങ്ങൾ  ഉപയോഗിക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നു.


***അഫ്‌ഗാനിൽ 30 ശതമാനം പുസ്‌തകശാല പൂട്ടി


വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന്‌ അഫ്‌ഗാനിസ്ഥാനിലെ 30 ശതമാനം പുസ്‌തകശാലകൾ പൂട്ടിയതായി റിപ്പോർട്ട്‌. പുസ്തകവ്യാപാരികളുടെ പ്രശ്‌നങ്ങൾ വിലയിരുത്താനുള്ള കമീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിൽപ്പന കുറഞ്ഞതിനാൽ നികുതി അടയ്‌ക്കാൻ ഉടമകൾ ബുദ്ധിമുട്ടുന്നതായും കമീഷൻ അംഗം അബ്ദുൾ വുദോദ് മുഖ്തർസാദ പറഞ്ഞു. ‘ഞങ്ങൾ 500-ൽ അധികം പുസ്തകങ്ങൾ വിറ്റിരുന്നു. ഇവിടെ 200 ലൈബ്രേറിയൻമാരുണ്ടായിരുന്നു,  പക്ഷേ, ഇപ്പോൾ അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു– അദ്ദേഹം പറഞ്ഞു.


കായികം

************


നെയ്‌മർ സൗദിയിലേക്ക് തന്നെ; അൽ ഹിലാലുമായി ധാരണയിലെത്തി


 പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ ഇനി സൗദി ​പ്രോ ലീഗിൽ കളിക്കും. അൽ ഹിലാൽ ക്ലബുമായി  98.5 മില്യൻ ഡോളറിന് താരം കരാറിലെത്തി.  രണ്ട് വർഷത്തേക്കാണ് കരാർ.


***ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പര വിൻഡീസ്‌ സ്വന്തമാക്കി


ഫ്ലോറിഡ: ഇന്ത്യക്കെതിരായ ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പര വെസ്‌റ്റിൻഡീസ്‌ സ്വന്തമാക്കി. അവസാന മത്സരത്തിൽ രണ്ട്‌ ഓവർ ബാക്കിയിരിക്കെ വിൻഡീസ്‌ എട്ട്‌ വിക്കറ്റിന്‌ ജയിച്ചു. ഇതോടെ പരമ്പര 3-2ന്‌ സ്വന്തമായി. ഏഴുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഈ നേട്ടം. ടെസ്‌റ്റ്‌, ഏകദിന പരമ്പരകൾ ഇന്ത്യക്കായിരുന്നു. കുറച്ചുകാലമായി മോശം പ്രകടനത്തെത്തുടർന്ന്‌ ലോകക്രിക്കറ്റിൽ അപ്രസക്തരായ കരീബിയൻ പടയ്‌ക്ക്‌ തിരിച്ചുവരവിനുള്ള ഊർജ്ജമാകും ഈ വിജയം.


വാണിജ്യം

************


***മാറ്റമില്ലാതെ തുടർന്ന് സ്വർണം വെള്ളി വിലകൾ


 ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43720  രൂപയാണ്.  


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍