1198 കർക്കടകം 28
തിരുവാതിര / ദ്വാദശി
2023 ആഗസ്റ്റ് 13, ഞായർ
പ്രദോഷവ്രതം / പൂമൂടൽ
ഇന്ന് ;
ലോക അവയവദാന ദിനം!
്്്്്്്്്്്്്്്്്്്്്്്
. [ World Organ Donation Day ]
ഇടതുകയ്യന്മാരുടെ അന്തഃദേശീയ ദിനം !
്്്്്്്്്്്്്്്്്്്്്്്്്്്്്്്്
[ International Lefthanders Day ; ഭൂരിപക്ഷവും വലതുകൈയന്മാർ ഉള്ള ലോകത്ത് ഇടതു കൈയന്മാർ അനുഭവിക്കുന്ന വിഷമങ്ങളെ പറ്റി ബോധവൽക്കരിക്കാൻ ഒരു ദിനം.]
ദേശീയ പ്രോസെക്കോ ദിനം!
**************************
[ National Prosecco Day ; തകരാത്ത ബബ്ലി വൈറ്റ് വൈൻ! ഇറ്റലിയിലെ ഒരു പ്രദേശത്ത് വളരുന്ന പുരാതന വേരുകളുള്ള ജനപ്രിയ പാനീയമായ 'പ്രോസെക്കോ' ധാരാളം അടങ്ങിയ വൈൻ വിളംബി ഇന്നേ ദിനം ഒരു പാർട്ടി നടത്തുക.]
ദേശീയ ഫിലറ്റ് മിഗ്നോൺ ദിനം!
*******************************
[ National Filet Mignon Day ; "ഫിലെറ്റ് മിഗ്നോൺ" എന്ന വാക്കുകൾ സമ്പന്നവും, ചീഞ്ഞതും, നിങ്ങളുടെ വായിൽ അലിഞ്ഞുചേരുന്നതുമായ രുചിയെ ഓർമ്മിപ്പിക്കുന്നു. ഒരു നല്ല സ്റ്റീക്ക് ഡിന്നർ സ്വയം കഴിക്കുക, അല്ലെങ്കിൽ അത് വീട്ടിൽ പാചകം ചെയ്യാൻ ശ്രമിക്കുക.]
* മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക് :
സ്വാതന്ത്യദിനം !
* ടുണീഷ്യ: വനിതാ ദിനം !
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്്്്്്്
''വിപ്ലവം ഒരു പൂമെത്തയല്ല. ഭൂത-ഭാവി കാലങ്ങൾ തമ്മിൽ നടക്കുന്ന മരണം വരയുള്ള പോരാട്ടമാണ് വിപ്ലവം.''
"സമൂഹം എന്താണെന്ന് എന്നെ പഠിപ്പിച്ചത് മാർക്സിസം ആണ്. കാട്ടിൽ ദിക്കുകളറിയാതെ ഉഴലുന്ന ഒരു അന്ധനെപ്പോലെയായിരുന്നു ഞാൻ. വർഗ്ഗസമരത്തിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെങ്കിൽ, സമൂഹത്തിൽ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചേരിതിരിവിനെക്കുറിച്ച് നിങ്ങൾ അജ്ഞനാണെങ്കിൽ ശരിക്കും നിങ്ങൾ കാട്ടിലകപ്പെട്ട അന്ധനാണ്"
. [ - ഫിദൽ കാസ്ട്രോ ]
****************************
കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പിന്നീട് ജനത പാർട്ടിയിലും അത് പിളർന്നപ്പോൾ എംപി വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപികരിക്കുകയും നാലു തവണ നിയമസഭ സാമാജികനാകുകയും മുൻ ജലവിഭവ മന്ത്രിയും ഇപ്പോൾ വൈദ്യുത മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെയും(1944),
കവിയും നോവലിസ്റ്റും കഥാകാരിയും കലാകായിക രംഗത്ത് തത്പരയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവുമായ സിജിത അനിലിന്റേയും (1979),
തെലുഗുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുകയും പിന്നീട് കോൺഗ്രസിൽ ചേർന്ന മുൻ കേന്ദ്ര മന്ത്രിയും മുൻ രാജ്യസഭ അംഗം രേണുക ചൌധരിയുടെയും (1952),
1950-60 കളിലെ ബോളിവുഡ് മുൻ നിര നായിക നടിയും മുൻ രാജ്യസഭ അംഗവുമായിരുന്ന വൈജയന്തി മാലയുടെയും (1936) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
***********************
ഞരളത്ത് രാമപ്പൊതുവാൾ മ. (1916-1996)
കോളാടി ഗോവിന്ദൻകുട്ടിമേനോൻ മ. (1928-2003)
സ്വാമി നിർമ്മലാനന്ദയോഗി മ. (1924-2007)
സോമനാഥ് ചാറ്റർജി മ. 1929-2018
അഹല്യഭായ് ഹോൾക്കർ മ.(1725-1795)
മാഡം ഭിക്കാജി കാമ. (1861-1936)
നസിയ ഹസൻ (ഖുർബാനി)മ. (1965-2000)
ഓംപ്രകാശ് മുഞ്ഞൽ മ. (1928-2015)
എച്ച്.ജി. വെൽസ് മ. (1866-1946)
ജോൺ ബെർക്കുമൻസ് മ. (1599-1621)
യൂജിൻ ഡെലാക്രോയിക്സ് മ. (1798-1863)
ഫ്ലോറൻസ് നൈറ്റിംഗേൽ മ. (1820-1910)
ടിഗ്രൻ പെട്രോഷ്യൻ മ. (1929-1984)
ആലിസൺ ഹർഗ്രീവ്സ് മ. (1962-1995 )
ശ്രീദേവി ജ. (1963-2018)
പ്രൊഫ പൻമന രാമചന്ദ്രൻ നായർ ജ. (1931-2018)
സി.ജി. സദാശിവൻ ജ. (1913 -1985)
കെ.സി. അബ്ദുല്ല മൗലവി ജ.(1920-1995)
ഡോ. പി.കെ. രാഘവവാര്യർ ജ.(1921-2011)
ആർ.സി. ദത്ത് ജ. (1848-1909)
ഫിദൽ കാസ്ട്രോ ജ. (1926-2016)
ജോൺ ലോഗി ബേർഡ് ജ. (1888-1946)
ജോർജ് ഗബ്രിയൽസ്റ്റോക്സ് ജ.(1819-1903)
എഡ്വാഡ് ബുഷ്നർ ജ. (1860 -1917)
ആൽഫ്രെഡ് ഹിച്ച്‌കോക് ജ.(1899-1976)
ചരിത്രത്തിൽ ഇന്ന്…
***********************
1600-ന് മുമ്പ് 29 ബിസി - ഡാൽമേഷ്യൻ ഗോത്രങ്ങൾക്കെതിരായ വിജയം ആഘോഷിക്കാൻ റോമിൽ നടന്ന തുടർച്ചയായ മൂന്ന് വിജയങ്ങളിൽ ആദ്യത്തേത് ഒക്ടാവിയൻ സ്വന്തമാക്കി.
1792 - ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിനെ ദേശീയ ട്രൈബ്യൂണൽ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ജനങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
1806 - സെർബിയൻ വിപ്ലവകാലത്ത് മിസാർ യുദ്ധം ആരംഭിച്ചു. രണ്ട് ദിവസത്തിന് ശേഷം ഓട്ടോമൻസിന് എതിരായ സെർബിയൻ വിജയത്തോടെ യുദ്ധം അവസാനിക്കുന്നു.
1814 - യുണൈറ്റഡ് കിംഗ്ഡവും യുണൈറ്റഡ് നെതർലാൻഡും തമ്മിലുള്ള ഉടമ്പടിയായ ലണ്ടൻ കൺവെൻഷൻ ഇംഗ്ലണ്ടിലെ ലണ്ടനിൽ ഒപ്പുവച്ചു.
1889 - കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിലെ വില്യം ഗ്രേയ്ക്ക് "ടെലിഫോണുകൾക്കായുള്ള നാണയം നിയന്ത്രിത ഉപകരണത്തിന്" യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് നമ്പർ 408,709 ലഭിച്ചു.
1898 - സ്പാനിഷ്-അമേരിക്കൻ യുദ്ധം: സ്പാനിഷ്-അമേരിക്കൻ സേനകൾ മനിലയ്ക്കുവേണ്ടി ഒരു പരിഹാസ യുദ്ധത്തിൽ ഏർപ്പെട്ടു , അതിനുശേഷം നഗരത്തെ ഫിലിപ്പിനോ വിമതരുടെ കൈകളിൽ നിന്ന് അകറ്റി നിർത്താൻ സ്പാനിഷ് കമാൻഡർ കീഴടങ്ങി.
1898 - കാൾ ഗുസ്താവ് വിറ്റ് 433 ഈറോസ് കണ്ടെത്തി, ഭൂമിക്കടുത്തുള്ള ആദ്യത്തെ ഛിന്നഗ്രഹം കണ്ടെത്തി.
1905 - സ്വീഡനുമായുള്ള യൂണിയൻ അവസാനിപ്പിക്കാൻ നോർവീജിയൻസ് വോട്ട് ചെയ്തു.
1913 - ഹാരി ബ്രെയർലിയുടെ സ്റ്റെയിൻലെസ് സ്റ്റീലിന്റെ യുകെയിലെ ആദ്യ ഉത്പാദനം.
1918 - സ്ത്രീകൾ ആദ്യമായി യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിൽ ചേർന്നു. അംഗത്വമെടുക്കുന്ന ആദ്യ വനിതയാണ് ഓഫാ മേ ജോൺസൺ.
1918 - ബയേറിഷെ മോട്ടോറൻ വെർക്ക് എജി ( ബിഎംഡബ്ല്യു ) ജർമ്മനിയിൽ ഒരു പൊതു കമ്പനിയായി സ്ഥാപിതമായി.
1920 - പോളിഷ്-സോവിയറ്റ് യുദ്ധം : വാർസോ യുദ്ധം ആരംഭിച്ച് ഓഗസ്റ്റ് 25 വരെ നീണ്ടുനിൽക്കും . റെഡ് ആർമി പരാജയപ്പെട്ടു.
1923 - മുസ്തഫ കമാൽ തുർക്കി പ്രസിഡണ്ടായി.
1937 - രണ്ടാം ചൈന-ജാപ്പനീസ് യുദ്ധം : ഷാങ്ഹായ് യുദ്ധം ആരംഭിച്ചു.
1942 - യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാരുടെ മേജർ ജനറൽ യൂജിൻ റെയ്ബോൾഡ് , മാൻഹട്ടൻ പ്രോജക്റ്റ് എന്നറിയപ്പെടുന്ന "പകരം മെറ്റീരിയലുകളുടെ വികസനം" പ്രോജക്റ്റ് സ്ഥാപിക്കുന്ന സൗകര്യങ്ങളുടെ നിർമ്മാണത്തിന് അംഗീകാരം നൽകി.
1944 - രണ്ടാം ലോകമഹായുദ്ധം : ജർമ്മൻ സൈന്യം ക്രീറ്റിലെ അനോജിയയെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു , അത് സെപ്റ്റംബർ 5 വരെ തുടരും.
1947 - തിരുവിതാംകൂർ- ഇന്ത്യൻ യൂണിയൻ ലയന കരാർ ഒപ്പിട്ടു.
1954 - റേഡിയോ പാകിസ്ഥാൻ
ആദ്യമായി പാകിസ്ഥാന്റെ ദേശീയ ഗാനമായ " ക്വൗമി തരാന " പ്രക്ഷേപണം ചെയ്തു.
1960 - മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1961 - ശീതയുദ്ധം : കിഴക്കൻ ജർമ്മനി പടിഞ്ഞാറോട്ട് രക്ഷപ്പെടാനുള്ള തങ്ങളുടെ നിവാസികളുടെ ശ്രമങ്ങളെ തടയാൻ ബെർലിൻ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അതിർത്തി അടച്ചു, ബെർലിൻ മതിലിന്റെ നിർമ്മാണം ആരംഭിച്ചു. ഈ ദിവസം 'കമ്പിളി ഞായർ' എന്നറിയപ്പെടുന്നു.
1964 - ജോൺ അലൻ വെസ്റ്റിന്റെ കൊലപാതകത്തിന് പീറ്റർ അലനെയും ഗ്വിൻ ഇവാൻസിനെയും തൂക്കിലേറ്റി , യുണൈറ്റഡ് കിംഗ്ഡത്തിൽ വധിക്കപ്പെട്ട അവസാനത്തെ ആളുകളായി.
1967 - മൊണ്ടാനയിലെ ഗ്ലേസിയർ നാഷണൽ പാർക്കിന്റെ 57 വർഷത്തെ ചരിത്രത്തിൽ വ്യത്യസ്ത സംഭവങ്ങളിൽ ഗ്രിസ്ലി കരടി ആക്രമണത്തിന് ഇരയായ ആദ്യത്തെ രണ്ട് യുവതികൾ.
1968 - ഗ്രീക്ക് ഏകാധിപതി കേണൽ ജോർജിയോസ് പപ്പഡോപൗലോസിനെ ഏഥൻസിലെ വർക്കീസയിൽ വച്ച് അലക്‌സാന്ദ്രോസ് പനഗൗലിസ് വധിക്കാൻ ശ്രമിച്ചു.
2004 - ഗ്രീസ് ഒളിമ്പിക്സിന് തുടക്കം.
2004- ബുറുണ്ടിയിലെ ഗതുംബ അഭയാർത്ഥി ക്യാമ്പിൽ നൂറ് അൻപത്തിയാർകോംഗോയിലെ ടുട്സിഅഭയാർത്ഥികൾ കൂട്ടക്കൊല ചെയ്യപ്പെട്ടു .
2009 – ആസിയാൻ കരാർ ഒപ്പിട്ടു.
2015 - ഇറാഖിലെ ബാഗ്ദാദിൽ ഒരു ട്രക്ക് ബോംബാക്രമണത്തിൽ 76 പേർ കൊല്ലപ്പെടുകയും 212 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2020 - ഇസ്രായേൽ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബന്ധം ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***അറിവിന്റെ ആകാശവാതായനം തുറന്ന് ഫ്രീഡം ഫെസ്റ്റ് : മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു
സാങ്കേതിക വിദ്യയുടെ സാധ്യതകൾ പുരോഗതിക്കും സാമ്പത്തിക അടിത്തറപാകാനും ഉപയോഗിക്കേണ്ടതെങ്ങിനെയെന്ന സംവാദം സമൂഹത്തിലേക്ക് ഉയർത്തിവിട്ട് ഫ്രീഡം ഫെസ്റ്റിന് തുടക്കം. രാജ്യാന്തര പ്രശസ്തരായ ചിന്തകരും വിദഗ്‌ധരുമടങ്ങുന്ന സെഷനുകളോടെയാണ് മേളയ്‌ക്ക് തുടക്കമായത്. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിലാണ് നാലുനാൾ നീളുന്ന ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ വിഷയങ്ങളിൽ നാൽപതോളം സെമിനാറുകളും ശിൽപശാലകളും നടക്കുന്നുണ്ട്. ജീനോമിക്‌സ്, ഇ ഗവേണൻസ്, ഓപ്പൺ മെഡിക്കൽ ടെക്‌നോളജികൾ, ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങിയവ നാല് ദിവസം വിവിധ സെഷനുകളിൽ ചർച്ചയാകും.
***ജലരാജാവായി വീയപുരം; കന്നിക്കിരീടത്തിൽ മുത്തമിട്ട് ചുണ്ടൻ
ആലപ്പുഴ:69-ാമത് നെഹ്രുട്രോഫി പള്ളത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്. 4.21 സെക്കൻഡിൽ വീയപുരം ചുണ്ടൻ കന്നിക്കപ്പ് നേടിയപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നെഹ്രുട്രോഫിയിൽ തുടർച്ചയായ നാലാമത്തെ വിജയമാണിത്. അത്യന്തം ആവേശകരമായ മത്സരത്തിൽ മൈക്രോ സെക്കന്റുകളുടെ വ്യത്യസത്തിലായിരുന്നു ചമ്പക്കുളത്തെ മറികടന്ന് വീയപുരം ഒന്നാമതെത്തിയയത്.
***കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രിസ്‌ക്രിപ്ഷന്‍ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയാണ് പ്രധാനലക്ഷ്യം. ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിക്കുന്നതിനും നിയന്ത്രണംവരും. ആശുപത്രികളിലുള്ള ജനറിക് മരുന്നുകള്‍ പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് ഓഡിറ്റ് കമ്മിറ്റി ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കി.
പ്രാദേശികം
***************
***മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല(63) അന്തരിച്ചു.
കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‍ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേരു സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടിയാണ് ഫസീലയെ പാട്ടിന്‍റെ ലോകത്തെത്തിച്ചത്. ഫോക് ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്‌നം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മയിലാഞ്ചി, പതിന്നാലാം രാവ്, 1921 എന്നീ സിനിമകളിലും പാടിയിട്ടുണ്ട്.
***അവർക്കെന്നെ അമ്പതോ നൂറോ തവണ അയോഗ്യനാക്കാൻ കഴിഞ്ഞേക്കും; പക്ഷേ വയനാടുമായുള്ള ബന്ധം കൂടുതൽ ശക്തമാകുകയേ ഉള്ളൂ: രാഹുൽ ഗാന്ധി എംപി
വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമാണ്. ഏത് പ്രതിസന്ധിയിലും സംരക്ഷിച്ച് ചേർത്തു നിർത്തുന്നതാണ് കുടുംബം. എത്ര തവണ വേർപെടുത്താൻ നോക്കിയാലും ആ ബന്ധം കൂടുതൽ ശക്തമാകുകയേ ഉള്ളൂവെന്നും രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം വയനാട്ടിൽ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
***അരൂർ - തുറവൂർ ആകാശപാത: നിർമാണം അതിവേഗം; വരുന്നത് രാജ്യത്തെ നീളമേറിയ ഫ്ലൈഓവർ
12.75 കിലോമീറ്റർ നീളം വരുന്ന ആകാശപാത രാജ്യത്ത് ഈ മാതൃകയിലുള്ള ഏറ്റവും വലിയ നിർമിതിയായിരിക്കും. റോഡിൻ്റെ മീഡിയനോടു ചേർന്നള്ള സ്ഥലം ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചുകെട്ടിയാണ് നിർമാണം നടത്തുന്നത്. വേണ്ടത് 373 തൂണുകൾ, ഇതിനോടകം 35 തൂണുകൾക്കുള്ള പൈലിങ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ
***കേരളത്തിൽ വന്ദേ ഭാരതിനു വേഗം കൂടും; അതിവേഗ ട്രെയിനുകൾക്കുള്ള പാളങ്ങൾ വരുന്നു; വളവുകളും നിവർത്താൻ റെയിൽവേ
പാളം, സ്ലീപ്പറുകളുടെ സാങ്കേതികത്വം എന്നിവ മാറ്റിയാണ് ട്രെയിനുകളുടെ വേഗത കൂട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. 13 മീറ്റർ നീളമുള്ള ചെറുപാളങ്ങൾക്ക് പകരം 260 മീറ്റർ നീളമുള്ള ഒറ്റപ്പാളമാണ് നിലവിൽ ഇടുന്നത്. ഉരുക്കുപാളത്തിന്‍റെ ഭാരവും വർധിപ്പിച്ചിട്ടുണ്ട്.
***ഗാന്ധിവധവും ഗുജറാത്ത് കലാപവും ഉള്‍പ്പെടുത്തിയുള്ള അധിക പാഠപുസ്തകം ഓണം കഴിഞ്ഞാലുടന്‍;
മന്ത്രി വി ശിവന്‍കുട്ടി
ഹയര്‍ സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി തയ്യാറാക്കുന്ന പുസ്തകങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. ഇതില്‍നിന്ന് പ്രത്യേക അജന്‍ഡയോടെ വെട്ടിമാറ്റിയ പാഠഭാഗം കേരളത്തില്‍ പഠിപ്പിക്കാനാണ് പ്രത്യേക പാഠപുസ്തകം തയ്യാറാക്കുന്നത്. -പരീക്ഷയ്ക്ക് ഈ ഭാഗങ്ങളില്‍നിന്ന് ചോദ്യം ഉണ്ടാകും. സ്‌കൂളുകളില്‍ ചില ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാനും ചില ക്ലാസില്‍ കുറയാനും ഇടയായ സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
***വഴിതെറ്റിക്കുന്ന മാധ്യമ കാഴ്‌ചകളുടെ കാലം: ഷാജി എൻ കരുൺ
മയ്യിൽ(കണ്ണൂർ); വഴിതെറ്റിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മാധ്യമക്കാഴ്‌ചകളുടെ കാലത്ത് സമൂഹത്തിന് ശരിയായ ദിശാബോധം പകർന്നുകൊടുക്കേണ്ട ഉത്തരവാദിത്വമാണ് എഴുത്തുകാർക്കും കലാകാരന്മാർക്കുമുള്ളതെന്ന് വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ. കണ്ണ് നേരിന്റെയും സത്യത്തിന്റെയും കാഴ്‌ചയാണ് പകർന്നിരുന്നത്.
നേരെ നോക്കി സംസാരിക്കുമ്പോൾ സത്യമാണെന്ന് തിരിച്ചറിയുന്ന കാലമുണ്ടായിരുന്നു. എന്നാൽ, മാസ് മീഡിയയുടെ കാലത്തെ കാഴ്‌ചയിൽ നേരും നെറിയും കാണാനാവില്ല. പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാസമ്മേളനം മയ്യിലിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന പ്രസിഡന്റുകൂടിയായ അദ്ദേഹം.
***പുതുപ്പള്ളിയിൽ ജെയ്‌ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്‌ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
എൽഡിഎഫ് രാഷ്‌ട്രീയമായാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുക. ഇത് രാഷ്‌ട്രീയപോരാട്ടമാണ്. കേവലമായ വൈകാരിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല. തെരഞ്ഞെടുപ്പിൽ വിചാരണ ചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കും. എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുകയാണ് പ്രതിപക്ഷം. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരില്ല എന്നായിരുന്നു മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റേയും വിചാരം. സർക്കാരിനെതിരെ എന്തെല്ലാം അപവാദപ്രചരണങ്ങൾ നടത്തിയാലും ജനങ്ങൾ എൽഡിഎഫിനൊപ്പമാണ്.
***അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ് മെഡൽ കേരളത്തിൽ ഒമ്പത് പേർക്ക്
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകൾ കേരളത്തിൽ നിന്നുള്ള ഒമ്പതുപേർക്ക്. എസ്‌പിമാരായ ആർ ഇളങ്കോ, വൈഭവ് സക്‌സേന, ഡി ശിൽപ, അഡീഷണൽ എസ്‌പി എം കെ സുൽഫിക്കർ, ഡിവൈഎസ്‌പിമാരായ പി രാജ്കുമാർ, ജെ കെ ദിനിൽ, സിഐമാരായ കെ ആർ ബിജു, പി ഹരിലാൽ, എസ്‌ഐ കെ സാജൻ എന്നിവർക്കാണ് മെഡൽ ലഭിച്ചത്.
***11 ജോടി ട്രെയിനുകൾക്ക് കേരളത്തിൽ അധിക സ്‌റ്റോപ്പ്
തിരുവനന്തപുരം > ട്രെയിനുകൾക്ക് കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. പുതിയതായി സ്റ്റോപ്പ് അനുവദിച്ച സ്റ്റേഷൻ, ട്രെയിൻ, തീയതി (എത്തിച്ചേരുന്ന സമയം) ക്രമത്തിൽ:
●തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347) 16 മുതൽ രാവിലെ 8.28നും മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) 15 മുതൽ വൈകിട്ട് 4.16നും ഏഴിമല സ്റ്റേഷനിൽ നിർത്തും.
● തിരുനെൽവേലി ജങ്‌ഷൻ – ഗാന്ധിധാം ജങ്‌ഷൻ ഹംസഫർ പ്രതിവാര എക്സ്പ്രസ് (20923) 17 മുതൽ രാത്രി 7.04നും ഗാന്ധിധാം ജങ്‌ഷൻ – തിരുനെൽവേലി ജങ്‌ഷൻ ഹംസഫർ പ്രതിവാര എക്സ്പ്രസ് (20924) 22 മുതൽ രാവിലെ 9.10നും കാസർകോട് സ്റ്റേഷനിൽ നിർത്തും.
● മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജങ്‌ഷൻ ഏറനാട് എക്സ്പ്രസ് (16605) 15 മുതൽ രാവിലെ 9.10നും നാഗർകോവിൽ ജങ്‌ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് പ്രതിദിന എക്സ്പ്രസ് (16606) 15 മുതൽ പകൽ 2.37നും പഴയങ്ങാടി സ്റ്റേഷനിൽ നിർത്തും.
●തിരുവനന്തപുരം സെൻട്രൽ –മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (16629) 17 മുതൽ ചാലക്കുടി (പുലർച്ചെ 12.59), കുറ്റിപ്പുറം (പുലർച്ചെ 3.09) സ്റ്റേഷനുകളിൽ നിർത്തും. ഈ ട്രെയിൻ തിരികെ (16630) 16 മുതൽ കുറ്റിപ്പുറം (രാത്രി 11.37), 17 മുതൽ ചാലക്കുടി (പുലർച്ചെ 2.10) സ്റ്റേഷനുകളിൽ നിർത്തും.
●എറണാകുളം ജങ്‌ഷൻ – കായംകുളം ജങ്‌ഷൻ എക്സ്പ്രസ് (16309) 17 മുതൽ തൃപ്പൂണിത്തുറ (രാവിലെ 9.02), മാവേലിക്കര (രാവിലെ 11.08) സ്റ്റേഷനുകളിൽ നിർത്തും. ഈ ട്രെയിൻ തിരികെ (16310) 17 മുതൽ മാവേലിക്കരയിലും (വൈകിട്ട് 3.09), തൃപ്പൂണിത്തുറയിലും (വൈകിട്ട് 4.56) നിർത്തും.
●ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് (16127) 19 മുതൽ രാവിലെ 3.24നും മടക്കയാത്രയിൽ (16128) പുലർച്ചെ 1.52 നും ചേർത്തല സ്റ്റേഷനിൽ നിർത്തും.
● പുനലൂർ – ഗുരുവായൂർ പ്രതിദിന എക്സ്പ്രസ് (16327) 16 മുതൽ വൈകിട്ട് 6.41 നും മടക്കയാത്രയിൽ 16328) പകൽ 1.14നും കുറി സ്റ്റേഷനിൽ നിർത്തും.
●മധുര ജങ്‌ഷൻ – പുനലൂർ എക്സ്പ്രസ് (16729) 19 മുതൽ രാവിലെ 9.25 നും പുനലൂർ – മധുര ജങ്‌ഷൻ പ്രതിദിന എക്സ്പ്രസ് (16730) 18 മുതൽ വൈകിട്ട് 5.35 നും കുറി സ്റ്റേഷനിൽ നിർത്തും.
● തിരുനെൽവേലി ജങ്‌ഷൻ – പാലക്കാട് ജങ്‌ഷൻ പാലരുവി പ്രതിദിന എക്സ്പ്രസ് (16791) 19 മുതൽ രാവിലെ 9.17 നും മടക്കയാത്രയിൽ (16792) 18 മുതൽ വൈകിട്ട് 5.50നും അങ്കമാലി സ്റ്റേഷനിൽ നിർത്തും.
● ഹാത്യ – എറണാകുളം ജങ്‌ഷൻ പ്രതിവാര എക്സ്പ്രസ് (22837) 16 മുതൽ രാവിലെ 7.42നും മടക്ക യാത്രയിൽ (22838) 17ന് പുലർച്ചെ 12.22നും തൃശൂർ സ്റ്റേഷനിൽ നിർത്തും.
● കൊച്ചുവേളി – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) 16 മുതൽ പുലർച്ചെ 1.20നും നിലമ്പൂർ റോഡ്– കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350) പുലർച്ചെ 12.40നും ആലുവ സ്റ്റേഷനിൽ നിർത്തും.
●തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് 19 മുതൽ പുലർച്ചെ 2.43ന് തിരൂർ സ്റ്റേഷനിൽ നിർത്തും.
ദേശീയം
***********
തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോയ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു.
ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട്
അച്ഛന്‍ ദിനേശിനും അമ്മ ശശികലയ്ക്കുമൊപ്പമായിരുന്നു ലക്ഷിത ക്ഷേത്ര ദര്‍ശനത്തിന് പോയത്. വഴിയില്‍ അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു പുലിയുടെ ആക്രമണം. കുട്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
***ബെഫി അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയിൽ തുടക്കം
2023 ആഗസ്ത് 12 മുതൽ 14 വരെ ചെന്നൈയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്തു.
*** പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷനില്‍ പാസാക്കിയ നാല് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.
ഇതോടെ ഡല്‍ഹി ഓര്‍ഡിനന്‍സ് അടക്കമുള്ള നിയമമായിരിക്കുകയാണ്. ഡല്‍ഹിയിലെ വിവാദ ഓര്‍ഡിനന്‍സ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തെയും നിയമനത്തെയുമെല്ലാം തീരുമാനിക്കുന്നതില്‍ കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്നതാണ്. രാഷ്ട്രപതി ഒപ്പിട്ടതോടെ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേന്ദ്രമായിരിക്കും.
*** ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികള്‍ക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ധനവ് മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാല്‍ യാത്രക്കാര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി.
***യോഗി സര്‍ക്കാരിന്റെ കാലത്ത് യുപിയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലകളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: സുപ്രീംകോടതി
കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183 കൊലപാതകങ്ങളുടെ റിപ്പോര്‍ട്ടാണ് 6 ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ മാര്‍ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
അന്തർദേശീയം
*******************
***പാരീസിലെ ഈഫൽ ടവറിൽ ബോംബ് ഭീഷണി; പരിശോധനയ്ക്കു ശേഷം സന്ദർശകരെ പ്രവേശിപ്പിച്ചു
ബോംബ് സ്ക്വാഡും സന്ദർശകര ഒഴിപ്പിച്ച ശേഷം ടവറിൽ പരിശോധന നടത്തി. രണ്ട് മണിക്കൂറിനു ശേഷം ‘വ്യാജ’ ബോംബ് ഭീഷണിയാണെന്ന് വ്യക്തമായതിനെ തുടർന്ന് സന്ദർശകരെ വീണ്ടും പ്രവേശിപ്പിച്ചു.
***അന്‍വാറുല്‍ ഹഖ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി; ഇനി തിരഞ്ഞെടുപ്പിലേക്ക്
രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാവല്‍ പ്രധാനമന്ത്രിയായി ഇദ്ദേഹത്തെ നിയമിച്ചത്. നിലവിലെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് രാജിവച്ച് ഒഴിയുകയാണ്. ഷഹ്ബാസ് ഷരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കാവല്‍ പ്രധാനമന്ത്രിയെ നിയോഗിച്ചത്.
കായികം
************
***ഡച്ചിനെ തീർത്ത് സ്‌പെയ്‌ൻ
വെല്ലിങ്‌ടൺ- പത്തൊമ്പതുകാരി സൽമ പറല്ലുയെലോ സ്‌പാനിഷുകാരുടെ വീരനായികയായി. വനിതാ ഫുട്‌ബോൾ ലോകകപ്പ് ക്വാർട്ടറിൽ നിലവിലെ റണ്ണറപ്പുകളായ നെതർലൻഡ്‌സിനെ 2–1ന് തോൽപ്പിച്ച് സ്‌പെയ്‌ൻ ചരിത്രത്തിലാദ്യമായി സെമിയിലേക്ക് മുന്നേറി. അധികസമയത്ത് സൽമയാണ് സ്‌പാനിഷുകാരുടെ വിജയഗോൾ തൊടുത്തത്.
വാണിജ്യം
************
*** സംസ്ഥാനത്ത് ഇന്നലെ സ്വർണവില ഉയർന്നു.
നാല് ദിവസത്തെ വമ്പൻ ഇടിവിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43720 രൂപയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍