ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊണ്ടയൂര്‍ കൊടക്കാരംകുന്ന് 63-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെയും 21 മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്റികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും ജില്ലാ പഞ്ചായത്തും ഐസിഡിഎസും സംയുക്തമായാണ് അങ്കണവാടി ഒരുക്കിയിരിക്കുന്നത്. 15 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ചിട്ടുള്ള അങ്കണവാടിയില്‍ അടുക്കള, വാഷിംഗ് ഏരിയ, രണ്ട് ബാത്‌റൂമുകള്‍, കളിസ്ഥലം, ക്ലാസ് റൂം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ എസ്.സി ഫണ്ട് 21 ലക്ഷം രൂപ ചെലവഴിച്ചാണ് 21 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ചടങ്ങില്‍ ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ് അദ്ധ്യക്ഷനായി. ജോയിന്റ് ബിഡിഒ പ്രസീത പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ പി.എം. മോനിഷ, ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എം.കെ. ഉഷ, ജില്ലാ പഞ്ചായത്ത് അംഗം പി. സാബിറ, ദേശമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈലത്ത്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. സംഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. മധു, ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. പുഷ്പജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുശീല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെമീറ സിറാജ്, സി.പി. രാജന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.പി. സിന്ധു, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എ.ഇ പി.എസ്. ഹര്‍ഷാദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.കെ. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍