"തൃശൂരും കേരളവും 5 കൊല്ലം ബി.ജെ.പിക്ക് തരണമെന്ന് സുരേഷ് ഗോപി. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ പുറത്താക്കിക്കൊള്ളൂവെന്നും സുരേഷ് ഗോപി

തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിരക്കിൽ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ ഓട്ടോ ഡ്രൈവർമാർ സുരേഷ് ഗോപിക്ക് മുന്നിൽ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടൽ എലിവേറ്റഡ് പാത യാഥാർഥ്യമായാൽ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍