കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. മൂന്ന് കിലോ സ്വർണവുമായി മൂന്ന് പേരെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഫൽ റിയാസ്, തൃശൂർ സ്വദേശി സുബാഷ് എന്നിവരാണ് പിടിയിലായത്. നൗഫൽ ജിദ്ദയിൽ നിന്നും മുസ്തഫ ദൂബായിൽ നിന്നുമാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ഇരുവരും മലദ്വാരത്തിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
വിമാനത്താവളത്തിലെ പരിശോധനയിൽ ശരീരത്തിനകത്ത് സ്വർണം കണ്ടെത്തി. പിന്നാലെ മസ്കറ്റിൽ നിന്നും വന്ന വിമാനത്തിലാണ് സുബാഷ് കൊച്ചിയിലെത്തിയത്. ഇയാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. പിടിച്ചെടുത്ത് സ്വർണത്തിന് ഒരു കോടി നാൽപത് ലക്ഷം രൂപ വില വരുമെന്ന് കൊച്ചി കസ്റ്റംസ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍