മെഡിക്കല്‍ കോളേജില്‍ തൊഴിലവസരം.

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്‌ളിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ വിവിധ തസ്തികകളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

 താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. 

റിസര്‍ച്ച് സൈന്റിസ്റ്റ് തസ്തിയിലേക്ക് നവംബര്‍ 28 നും ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നവംബര്‍ 29 നും, ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നവംബര്‍ 30 നും ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍ principalmctcr@gmail.com, വെബ്‌സൈറ്റ് www.mctsr.org, ഫോണ്‍: 0487 2200319.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍