നവകേരള സദസ്സ്; വടക്കാഞ്ചേരി നിയോജകമണ്ഡലം സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം മന്ത്രി കെ. രാധാകൃഷ്ണൻ പങ്കെടുത്തുകൊണ്ട് ചേർന്നു; മുന്നൊരുക്കങ്ങൾ വിലയിരുത്തി

ഡിസംബർ 4 ന് നടക്കുന്ന വടക്കാഞ്ചേരി നിയോജകമണ്ഡലം തല നവകേരള സദസ്സിന്റെ സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം പട്ടികജാതി/പട്ടികവർഗ്ഗ / പിന്നാക്ക ക്ഷേമ - ദേവസ്വം വകുപ്പ് മന്ത്രിയും നവകേരള സദസ്സ് സംസ്ഥാന കോഡിനേറ്ററുമായ കെ രാധാകൃഷ്ണൻ പങ്കെടുത്തുകൊണ്ട് മെഡിക്കൽ കോളേജ് അലുമ്നി അക്കാദമിക് ഹാളിൽ വച്ച് ചേർന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധക്ഷനായി. ജില്ലാ സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, കില ഡയറക്ടർ ജോയ് ഇളമൺ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി ഷീല, തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് കെ. സജീവ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എസ് വിനയൻ, ലിനി ഷാജി, വടക്കാഞ്ചേരി മണ്ഡലത്തിലെ തദ്ദേശസ്ഥാപന പ്രസിഡണ്ടുമാരായ ടി വി സുനിൽകുമാർ, കെ ജെ ദേവസ്സി (ബൈജു), തങ്കമണി ശങ്കുണ്ണി, കെ കെ ഉഷാദേവി, ലക്ഷ്മി വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വടക്കാഞ്ചേരി നിയോജകമണ്ഡലം കോഡിനേറ്ററായ ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി മീര സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ നന്ദി പറഞ്ഞു.


യോഗത്തിൽ സംഘാടക സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമുദായിക സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങൾ, ഉത്സവ കമ്മിറ്റി പ്രതിനിധികൾ തുടങ്ങി മുന്നൂറോളം പേർ പങ്കെടുത്തു. മണ്ഡലം തല സംഘാടക സമിതിയ്ക്ക് കീഴിലെ 16 സബ് കമ്മിറ്റികളുടെയും ഭാരവാഹികൾ റിപ്പോർട്ട് അവതരിപ്പിച്ചു.


ഡിസംബർ 3 ന് പാലക്കാട് ജില്ലയിലെ സദസ്സുകൾ പൂർത്തീകരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി വടക്കാഞ്ചേരി മണ്ഡലത്തിൽ താമസിക്കും. കിലയിൽ ഇവർക്കായി താമസ സൗകര്യം ഏർപ്പെടുത്തും. ആവശ്യമെങ്കിൽ ആരോഗ്യ സർവ്വകലാശാലയിലെ സൗകര്യങ്ങൾ കൂടി ഉപയോഗിക്കും. ഒരുക്കങ്ങൾ യോഗം വിലയിരുത്തി.


ഡിസംബർ 4 ന് രാവിലെ 8 മണിക്ക് പ്രഭാത യോഗം കിലയിൽ വച്ച് ചേരും. വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പേരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തും. തുടർന്ന് ചേലക്കര മണ്ഡലത്തിലെ നവകേരള സദസ്സിനു ശേഷം ഉച്ചതിരിഞ്ഞ് 3 മണിക്കാണ് വടക്കാഞ്ചേരി മണ്ഡലത്തിലെ സദസ്സ്. ഇത് ആരോഗ്യ ശാസ്ത്ര സർവകലാശാ മൈതാനത്ത് (മെഡിക്കൽ കോളേജ് ഓ.പി ഗ്രൗണ്ട്) സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. 


മൈതാനം ഒരുക്കുന്നതിനും സ്റ്റേജ്, സദസ്സ് ഒരുക്കുന്നതിനുള്ള ആലോചനകൾ നടത്തി. ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുന്നതിനുള്ള പ്രത്യേക കൗണ്ടറുകൾ ഒരുക്കണമെന്ന് യോഗം തീരുമാനിച്ചു. ആവശ്യമായ കുടിവെള്ളം, പ്രത്യേക കൗണ്ടർ സംവിധാനങ്ങൾ, പാർക്കിങ്, റിഫ്രഷ്മെന്റ് സൗകര്യങ്ങളെപ്പറ്റി ചർച്ച ചെയ്തു. സദസ്സിന്റെ ചിലവ് പൂർണ്ണമായും സഹായിക്കാൻ കഴിയുന്ന നല്ലവരായ വ്യക്തിത്വങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

വ്യാപകമായ പ്രചരണം മണ്ഡലത്തിലാകെ സംഘടിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. സർക്കാർ സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പ്രചരണം നടത്തും. തദ്ദേശ സ്ഥാപന തല സംഘാടക സമിതികളും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 169 ബൂത്ത് തല സംഘാടക സമിതികളും രൂപീകരിച്ചു. അടുത്ത ദിവസം 181 ബൂത്ത് തല സംഘാടക സമിതി രൂപീകരണങ്ങളും പൂർത്തീകരിക്കും. 50 വീടിന് ഒരു വീട്ടുമുറ്റ യോഗം എന്ന നിലയിൽ ബൂത്ത് തലത്തിൽ ചാർട്ട് ചെയ്തു. നാൽപ്പത് വീട്ടുമുറ്റ യോഗങ്ങൾ പൂർത്തീകരിച്ചു. വീട്ടുമുറ്റ യോഗങ്ങളിൽ പങ്കെടുക്കുന്നവർക്കായുള്ള പരിശീലന ക്ലാസ് കിലയിൽ വച്ച് നടന്നു. 


നവകേരള സദസ്സിന്റെ അനുബന്ധ പരിപാടിയായി വടക്കാഞ്ചേരി മണ്ഡലത്തിൽ നവംബർ 18 ന് രാവിലെ 9.30 മുതൽ കിലയിൽ വച്ച് മണ്ഡലം വികസന സെമിനാറും, നവംബർ 19 ന് രാവിലെ മണ്ഡലത്തിലെ കലാരംഗത്തെ പ്രവർത്തകരുടെ സംഗമവും, ഉച്ചതിരിഞ്ഞ് കായിക പ്രവർത്തകരുടെ സംഗമവും കിലയിൽ വച്ച് സംഘടിപ്പിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.

രജിസ്ട്രേഷൻ ലിങ്ക് : https://bit.ly/466wMob

രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി : നവംബർ 15


കേരളം ലോകത്തിന് മാതൃകയായി അവതരിപ്പിക്കുന്ന നവകേരള സദസ്സ് ജനാധിപത്യ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന അധ്യായമായി മാറുമെന്നും വടക്കാഞ്ചേരി മണ്ഡലത്തിലെ സദസ്സ് വിജയിപ്പിക്കാൻ എല്ലാവരും ഒരുമിക്കണമെന്നും സംഘാടക സമിതിയ്ക്കു വേണ്ടി മന്ത്രി കെ രാധാകൃഷ്ണനും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യും അഭ്യർത്ഥിച്ചു. തുടർന്ന് മന്ത്രി കെ രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, സബ് കളക്ടർ, എ സി പി എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഓ. പി. ഗ്രൗണ്ടും കിലയും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍