സർക്കാർ ഓഫീസിൽ പ്രാർത്ഥന സംഘടിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

സംഭവം അന്വേഷിക്കാൻ സബ് കളക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നതായി പരാതി ഉയർന്നത്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടന്നു എന്നായിരുന്നു പരാതി. 


ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഇതിന് നേതൃത്വം നൽകിയത്. ആഴ്ചകൾക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാർത്ഥന നടന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍