മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ കൂറ വലിക്കൽ ചടങ്ങും താലപൊലി എഴുന്നള്ളിപ്പും ഭക്തിനിർഭരമായി. അടിയന്തിരം എ.ആർ വിഷ്ണുവിന്റെ ശംഖുനാദത്തോടെ കോമരം മാരാത്ത് വാസുദേവൻ കൂറ വലിച്ച് 44 ദിവസം നീണ്ടുനിന്ന മണ്ഡല മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു.
നിരവധി ഭക്തർ സാക്ഷ്യം വഹിച്ചു. സന്ധ്യക്ക് നടന്ന മുണ്ടത്തിക്കോട് കണ്ണൻ മാരാർ നയിച്ച പഞ്ചവാദ്യം അക്ഷരാർത്ഥത്തിൽ ക്ഷേത്ര നടപ്പുര ഇളക്കിമറിച്ചു. താലപൊലി എഴുന്നള്ളിപ്പിന് കലാമണ്ഡലം ശ്രീജിത്ത് നയിച്ച പാണ്ടീമേളം അകമ്പടിയായി. ദേവസ്വം ബോർഡ് കൊമ്പൻ ഗോവിന്ദൻ ഭഗവതിയുടെ തിടമ്പേറ്റി. കോമരത്തിന്റെ കല്പന കേട്ട് ഭക്തജനങ്ങൾ സായുജ്യമടഞ്ഞു.
കൂറവലിക്കൽ ചടങ്ങിന് മേശാന്തി അനീഷ് കൈലാസം, നമ്പീശൻ വാസുദേവൻ,സമിതി സെക്രട്ടറി രാജു മാരാത്ത് വി മോഹനകൃഷ്ണൻ, തച്ചം കോട്ട് വിജയൻ എന്നിവർ പങ്കെടുത്തു. അടിയന്തിരം എ.ആർ വിഷ്ണുവിന്റെ ശംഖുനാദത്തോടെ കോമരം മാരാത്ത് വാസുദേവൻ കൂറ വലിച്ച് 44 ദിവസം നീണ്ടുനിന്ന മണ്ഡല മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു. നിരവധി ഭക്തർ സാക്ഷ്യം വഹിച്ചു. സന്ധ്യക്ക് നടന്ന മുണ്ടത്തിക്കോട് കണ്ണൻ മാരാർ നയിച്ച പഞ്ചവാദ്യം അക്ഷരാർത്ഥത്തിൽ ക്ഷേത്ര നടപ്പുര ഇളക്കിമറിച്ചു.
താലപൊലി എഴുന്നള്ളിപ്പിന് കലാമണ്ഡലം ശ്രീജിത്ത് നയിച്ച പാണ്ടീമേളം അകമ്പടിയായി. ദേവസ്വം ബോർഡ് കൊമ്പൻ ഗോവിന്ദൻ ഭഗവതിയുടെ തിടമ്പേറ്റി. കോമരത്തിന്റെ കല്പന കേട്ട് ഭക്തജനങ്ങൾ സായുജ്യമടഞ്ഞു. കൂറവലിക്കൽ ചടങ്ങിന് മേശാന്തി അനീഷ് കൈലാസം, നമ്പീശൻ വാസുദേവൻ,സമിതി സെക്രട്ടറി രാജു മാരാത്ത് വി മോഹനകൃഷ്ണൻ, തച്ചം കോട്ട് വിജയൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍