പുനർനവം 2023 സമാപനമായി

തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയൻ രണ്ടു ദിവസമായി മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തി വന്നിരുന്ന സഹവാസക്യാമ്പ്  പുനർനവം 2023  സമാപനമായി. സമാപനസമേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ്‌ അംഗവും ആയ അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. 

പ്രതിഭാ സംഗമം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് സി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഭരണസമിതി അംഗം സി.പി ഹരിനാരായണൻ മാസ്റ്റർ ആശംസകൾ നേർന്നു.  യോഗയും കരാട്ടെയും പാതിരിക്കോട്ടുകാവ് ക്ഷേത്ര ദർശനവും കുട്ടികൾക്ക് പുതിയ ഒരു അനുഭൂതിയായി. 

മോട്ടിവേഷൻ സ്പീക്കർ ഹരീഷ് ബാബു, സൈക്കോളജിസ്റ്റ് ഇ. ഉഷ ടീച്ചർ, ക്ലാസുകൾ നയിച്ചു. ഗംഗാധരൻ നായരും സംഘവും നയിച്ച  ശാസ്താം പാട്ട് ആവേശമായി. യൂണിയൻ നൽകി വരുന്ന എൻ്റോവ് മെന്റുകളും , പുരസ്കാരങ്ങളും കഴിഞ്ഞ ബാലകലോത്സവത്തിന്റെ ഓവറോൾ ട്രോഫികളും വിതരണം ചെയ്തു. യൂണിയൻ ഭരണസമിതി അംഗങ്ങൾ, പ്രതിനിധി സഭ അംഗങ്ങൾ, വനിതാസമാജം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍