ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

നഗരത്തിലും അനുബന്ധപ്രദേശങ്ങളിലും ഉച്ചതിരിഞ്ഞ് രണ്ടിനുശേഷമാണ് നിയന്ത്രണം. ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  25,000 ഓളം പേർ പങ്കെടുക്കുന്ന പ്രകടനം തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്നതായി സംഘാടകർ അറിയിച്ചിരിക്കുന്നതിനാൽ നഗരത്തിലും അനുബന്ധപ്രദേശങ്ങളിലും വൈകിട്ട് രണ്ടിനുശേഷം ട്രാഫിക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. 

സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കില്ല. പ്രകടനത്തിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ ശക്തൻ നഗർ, പള്ളിത്താമം തുടങ്ങിയ പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്കുചെയ്യേണ്ടതാണ്. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടവഴികളിലും, റോഡരികിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചതായും പോലീസ് അറിയിച്ചു

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍