ചെറുതുരുത്തി കഥകളി സ്കൂളിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കഥകളിയുത്സവം ആരംഭിച്ചു. കേന്ദ്രസംഗീത നാടക അക്കാദമി പുരസ്‌കാരജേതാവായ കലാമണ്ഡലം രാംമോഹൻ ഉദ്ഘാടനം നിർവഹിച്ചു.
കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, പിശപ്പള്ളി രാജീവ്, പി. നിർമലാദേവി, കൃഷ്ണകുമാർ പൊതുവാൾ, പി.ജി. രതീഷ്, കലാമണ്ഡലം ഉദയകുമാർ, എം. രേണുക, സി. സുമേഷ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സാരീനൃത്തം, രുക്മിണീസ്വയംവരം, കുചേലവൃത്തം കഥകളിയും നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍