തൃശൂർനഗരത്തിൽ ബോൺ നത്താലെ, വടക്കുന്നാഥ ക്ഷേത്രത്തിലെ ആതിരോത്സവം പരിപാടികളുടെ ഭാഗമായി സ്വരാജ് റൗണ്ടിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
രാവിലെ മുതൽ സ്വരാജ് റൗണ്ടിലും അനുബന്ധ റോഡുകളിലും പാർക്കിങ്ങ് അനുവദിക്കുകയില്ല. ഉച്ചതിരിഞ്ഞ് രണ്ട് മുതൽ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുകയില്ല. വടക്കുന്നാഥ ക്ഷേത്രത്തിലെ ആതിരോത്സവത്തിന്റെ ഭാഗമായി തിരുവാതിരക്കളിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ മാത്രം നായ്കനാൽ ഭാഗത്തുകൂടെയും, മണികണ്ഠനാൽ ഭാഗത്തുകൂടേയും തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിപ്പിക്കാവുന്നതാണ്.
ഇതിനായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അത്യാവശ്യകാര്യത്തിനല്ലാതെ നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടവഴികളിലും, റോഡരികുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍