മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ പത്താ മുദയം ഭക്തിസാന്ദ്രമായി. പ്രത്യേക പൂജകൾക്ക് മേശാന്തി അനീഷ് കൈലാസം കാർമികനായി. മിണാലൂർ ശ്രീ ഭദ്ര ഭജന സംഘത്തിന്റെ ഭക്തി ഗാനസുധയോടെ പരിപാടികൾ ആരംഭിച്ചു.
കാഴ്ച്ച ശിവേലിക്ക് കലാമണ്ഡലം ശ്രീജിത്ത്, കുറ്റൂർ ദീപു നയിച്ച പഞ്ചാരി മേളവും, രാത്രി പാണ്ടി മേളവും നടന്നു. സന്ധ്യക്ക് നടന്ന പഞ്ചവാദ്യത്തിന് മുണ്ടത്തിക്കോട് കണ്ണൻ മാരാർ നേതൃത്വം വഹിച്ചു. ദേവസ്വം ബോർഡിന്റെ കൊമ്പൻ ഗോവിന്ദൻ തിടമ്പേറ്റി. ദേവസ്വം ഓഫീസർ കൃഷ്ണൻ നമ്പൂതിരി, കോമരം മാരാത്ത് വാസുദേവൻ, സമിതി ഭാരവാഹികൾ ആയ രാജു മാരാത്ത്, എം രാമകൃഷ്ണൻ, ജയൻ മാരാത്ത് പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍