22മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം ഒമ്പതാം ദിവസം

 22മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം

ഒമ്പതാം ദിവസം (30-12-2023 ശനിയാഴ്ച)


രാവിലെ 9.00 - 10.15

കെ. വിജയൻ മേനോൻ

വിഷയം: ഈശ്വരാനുഭവത്തിനുള്ള മൂന്നു മാർഗ്ഗങ്ങൾ


കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നീ മൂന്നു മാർഗ്ഗങ്ങളെയാണ് കൃഷ്ണൻ ജീവിതത്തിലെ ദുഃഖങ്ങൾ ഇല്ലാതാക്കുവാൻ ഉദ്ധവന് ഉപദേശിച്ചത്. ചെയ്യുന്ന കർമ്മങ്ങൾ ഈശ്വരന് അർപ്പിയ്ക്കുന്നതായി ഭാവിച്ചും ഫലേച്ഛ കൂടാതെയും താനാണ് ചെയ്യുന്നതെന്ന അഹങ്കാരം കൂടാതേയും വിഹിതകർമ്മങ്ങൾ മാത്രം ചെയ്യുവാൻ സാധിച്ചാൽ ആ കർമ്മം കർമ്മയോഗമാകുമെന്ന് കൃഷ്ണൻ ഉദ്ധവരോടു പറഞ്ഞു. കർമ്മയോഗിയ്ക്ക് കർമ്മഫലം അനുഭവിയ്ക്കേണ്ടി വരുന്നില്ല. അതുകൊണ്ടു തന്നെ ജീവനു പിന്നെ മറ്റൊരു ശരീരത്തിൽ പ്രവേശിയ്ക്കേണ്ടി വരുന്നില്ല.


10.30 - 12.15

സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീർത്ഥ

വിഷയം: ശ്രവണരസത്തിൽ ആറാടിനിന്ന പരീക്ഷിത്തുമുക്തൻ


ഉപനിഷത്സന്ദേശങ്ങളെ സുവ്യക്തമാക്കിത്തരുന്ന ആഖ്യാനശൈലിയാണ് ഭാഗവതത്തിന്റേതെന്ന് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീർത്ഥ ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു. തക്ഷകൻ വന്ന് ദംശിച്ച് പരീക്ഷിത്തിന്റെ ശരീരം വീഴുന്നതിനു മുമ്പുതന്നെ പരീക്ഷിത്ത് ജീവന്മുക്തനായി. 


02.00 - 03.15

റാന്നി ഹരിശങ്കർ 

വിഷയം: മായാദർശനത്താൽ വിലസിനിന്ന മഹർഷിവര്യൻ 


മാർക്കണ്ഡേയമഹർഷിയ്ക്ക് ഭഗവാൻ ദർശനം നല്കിയപ്പോൾ വരമായി യാചിച്ചത് മായാദർശനമായിരുന്നു. മായയിൽപ്പെട്ടാലുള്ള അനുഭവം മഹർഷിയെ മായയിൽ ആരും പെടാതിരിയ്ക്കാൻ എന്തുവേണം എന്നു ചിന്തിപ്പിച്ചു. മായാനാഥനായ ഭഗവാനെ ആശ്രയിയ്ക്കുക മാത്രമാണ് അതിനുള്ള മാർഗ്ഗം എന്നു മനസ്സിലാക്കി. 


സ്വാമി ഭൂമാനന്ദതീർത്ഥയുടെ സമാപനതത്ത്വപ്രവചനത്തിനു ശേഷം സ്വാമി നിഗമാനന്ദതീർത്ഥപാദരുടെ നേതൃത്വത്തിൽ ഭക്തിഗാനസുധ നടന്നു. 


ഇന്ന് (31-12-2023) 2500 ലേറെ പേർ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമസമൂഹമഹായജ്ഞം ഉണ്ടായിരിയ്ക്കും. സ്വാമി ഭൂമാനന്ദതീർത്ഥ, സ്വാമി നിർവിശേഷാനന്ദതീർത്ഥ, സ്വാമിനി മാ ഗുരുപ്രിയ എന്നിവർ നേതൃത്വം നല്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍