ഇരിങ്ങാലക്കുട മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ 16 വയസ്സുള്ള അഖില്‍ കൃഷ്ണണയാണ് മരിച്ചത്. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ ഇന്നലെ വെെകീട്ട് ആയിരുന്നു അപകടം. കൂട്ടുകാരോടത്ത് കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അഖില്‍. ഇതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.


കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് അഖില്‍ കൃഷ്ണയെ പുറത്തെടുത്ത് മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അഖില്‍ കൃഷ്ണ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍