തെക്കുംകര ഗ്രാമപഞ്ചായത്തിലെ വിരുപ്പാക്ക സേവന്‍കുഴി സിദ്ദിഖ് അല്ലിപ്പറമ്പില്‍ വേലുക്കുട്ടി റോഡ് നാടിന് സമര്‍പ്പിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
10 വീടുകളുള്ള പ്രദേശത്തേക്കാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.99 ലക്ഷം രൂപ ചെലവഴിച്ച് 123.5 മീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍