🪔 ഗീത ചക്രവ്യൂഹ് - 2023
ഗുരുവായൂർ ഗോലോകം ട്രസ്റ്റ് വളരെ ലളിതമായ രീതിയിലാണ് ഈ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭഗവത് ഗീത മുൻപരിചയമോ, ശ്ലോകങ്ങൾ കാണാതെ പഠിക്കുന്നത്തിന്റെയോ ആവശ്യകത ഉണ്ടായിരുന്നില്ല. ഗോലോകം ട്രസ്റ്റ് ഫൗണ്ടർ പരിവ്രജകാചാര്യ ആചാര്യപാദതീർഥ ശ്രീ ഭക്തി സുദർശൻ സ്വാമി മഹാരാജിന്റെ ഫേസ്ബുക്ക് പേജ് വഴി ഓൺലൈനായി നടത്തിയ 5 ഗീത ക്ലാസ്സുകളെ അടിസ്ഥാനമാക്കിയാണ് ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിനുള്ള ചോദ്യങ്ങൾ തയാറാക്കിയത്.
പരീക്ഷയിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലേയും നൂറുകണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.പരീക്ഷയിൽ മികച്ച സ്ക്കോർ കരസ്ഥമാക്കിയ 13 വിദ്യാർത്ഥികൾ അവസാന ലൈനപ്പിൽ ഇടം നേടി. ഗീതാ ജയന്തി ദിനമായ നാളെ 23.12.2023 ശനിയാഴ്ച ഫൈനൽ റൗണ്ട് മത്സരം ഗുരുവായൂർ ഗോലോകം ട്രസ്റ്റ് ആശ്രമത്തിൽ വെച്ച് നടത്തുന്നതാണ്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 1 ലക്ഷം രൂപയും , ട്രോഫിയും, രണ്ടാം സമ്മാനമായി 50,000 രൂപയും , മൂന്നാം സമ്മാനമായി 25000 രൂപയും , ഫൈനൽ റൗണ്ടിലെത്തിയ 10 പേർക്ക് 2,500 വീതവും,പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും, ഭഗവത് ഗീതയും നൽകുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍