മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റേതാണ് തീരുമാനം. പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും ധാരണയായി. മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍.
കൊച്ചിന്‍, തിരുവമ്പാടി ,പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, മന്ത്രിമാരായ കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, ആര്‍.ബിന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പൂരത്തിനായി കഴിഞ്ഞ വര്‍ഷം 39 ലക്ഷം ഈടാക്കിയിരുന്ന തറവാടക ഇക്കൊല്ലം 2.20 കോടിയായ് വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
നേരത്തെ മന്ത്രിമാരായ കെ.രാജനും ,കെ.രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായും ദേവസ്വം ഭാരവാഹികളുമായും ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. തുക വര്‍ധിപ്പിച്ചത് കോടതിയാണെന്ന നിലപാടാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍