പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിക്കാവശ്യമായ തയ്യാറെടുപ്പുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.
പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങൾക്കാവശ്യമായ കുടിവെള്ളം , വളണ്ടിയർമാരുടെ സേവനം, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. അടുത്ത യോഗം 30 ന് ചേരാനും തീരുമാനിച്ചു.
കലക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ സബ്ബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, എഡിഎം ടി മുരളി, ജില്ലാ പോലീസ് മേധാവി അങ്കിത്ത് അശോകൻ, ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം ) എം സി റെജിൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍