22 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം എട്ടാം ദിവസം

22 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം

എട്ടാം ദിവസം (29-12-2023 വെള്ളിയാഴ്ച)


രാവിലെ 9.00 - 10.15

ഡോ. ലക്ഷ്മീശങ്കർ

വിഷയം: ഉറ്റതോഴനെ ലജ്ജിപ്പിച്ചു വാഴ്ത്തുന്ന അവിൽക്കൊതിയൻ 

                 (സുദാമാചരിതം)


നിഷ്കളങ്കനും നിസ്വാർത്ഥനുമായ ഭഗവദ്ഭക്തൻ ഭഗവാൻ തന്നെയായി മാറുന്ന കാഴ്ചയാണ് കൃഷ്ണനും സുദാമാവും തമ്മിലുണ്ടായ സംഗമം. ശുദ്ധഭക്തിയിൽ കൂടി നിത്യതൃപ്തിയിൽ എത്തിയവനാണ് ഭക്തോത്തമനായ സുദാമാവ്. 


ഭൗതികസുഖങ്ങൾ അനുഭവിച്ചു കൊണ്ട് ആദ്ധ്യാത്മികജീവിതം നയിയ്ക്കാനാണ് ഭാഗവതം പറയുന്നത്. ഭാഗവതം ഉപാസിയ്ക്കുന്നവന്റെ മനോഭാവവും കാഴ്ചപ്പാടും സമീപനവും അനുസരിച്ചാണ് ഭാഗവതത്തിന്റെ ദർശനം ലഭിയ്ക്കുക. 


10.30 - 11.45

സ്വാമി നന്ദാത്മജാനന്ദ

വിഷയം: സമന്തപഞ്ചകത്തിലെ കൃഷ്ണമുനിസംഗമം 


മാതൃകാപരവും അതിബൃഹത്തുമായ ഒരു കുടുംബസംഗമമാണ് കൃഷ്ണന്റെ ദിവ്യസാന്നിധ്യത്തിൽ സമന്തപഞ്ചകത്തിൽ അരങ്ങേറിയത്. അവിടെ കേട്ട കൃഷ്ണവാക്യവും മുനിവചനവും ഇന്നത്തെ യുവാക്കൾക്ക് കർമ്മനിരതരാകാനുള്ള ഊർജ്ജവും ഉണർവും നല്കുന്നതാണ്. ഭാഗവതകർത്താവ് എന്നും പ്രയോഗികവേദാന്തത്തിന്റ വക്താവാണ്. 


02.00 - 03.15

സ്വാമി അധ്യാത്മാനന്ദസരസ്വതി

വിഷയം: യോഗിവാണികൾ വിരിയിയ്ക്കുന്ന ഭാഗവതകുസുമങ്ങൾ 

                   (നിമി-നവയോഗീസംവാദം)


 രൂപം കൊണ്ടും ഗുണം കൊണ്ടും വ്യത്യസ്തമായതാണ് എങ്കിലും സകലചരാചരങ്ങളിലും ഉത്തമനായ ഭക്തൻ ഭഗവാനെ കാണുന്നു. 

ഭഗവാനിൽ അവയേയും കാണുന്നു. ഈശ്വരനോടു പ്രേമവും ഭക്തരോട് സൗഹാർദ്ദവും അജ്ഞരോട് അനുകമ്പയും ശത്രുക്കളോട് ഉപേക്ഷാഭാവവും മധ്യമനായ ഭക്തൻ പുലർത്തുന്നു. ക്ഷേത്രത്തിൽ മാത്രമേ ഭഗവാനുള്ളൂ എന്ന ചിന്തയിൽ അവിടെ മാത്രം അർച്ചന നടത്തുന്ന ഭക്തനെ ഋഷി പ്രാകൃതഭക്തൻ എന്നാണ് വിശേഷിപ്പിച്ചത്. 


03.30 - 04.45

സ്വാമി നിർവിശേഷാനന്ദതീർത്ഥ

വിഷയം: ഇംപോർട്ടൻസ് ഓഫ് വിചാര ഇൻ ഭക്തി 

                  (ഭക്തിയിൽ തത്ത്വവിചാരത്തിന്റെ പ്രാധാന്യം)


ശ്രീമദ്ഭാഗവത്തിലെ ഉപാഖ്യാനങ്ങൾ കേവലം ഒരു കഥപറച്ചിലല്ല. മറിച്ച് അവ കേട്ടതിനപ്പുറം കണ്ടെത്തേണ്ടതായ മറ്റുപലതും ഉൾക്കൊള്ളുന്നതാണ്. ഇതിന് നിരന്തര മനനവും തത്ത്വവിചാരവും ധ്യാനവും ആവശ്യമാണ്. ഉദാഹരണമായി സ്വാമി ഭാഗവതത്തിലെ രാസലീല എന്ന ഉപാഖ്യാനം വിശദീകരിച്ചു. ഇതിനെ വികാരത്തോടു കൂടി സമീപിച്ചാൽ മനസ്സിന് അധ:പതനമായിരിയ്ക്കും ഫലം. മറിച്ച് തത്ത്വവിചാരത്തോടു കൂടി അപഗ്രഥിച്ച് അറിഞ്ഞാൽ മനസ്സിന് ഉദ്ഗതിയും ഉത്കർഷവുമായിരിയ്ക്കും ഫലം. 


05.15 - 06.30

ശ്രീമദ് അച്യുതഭാരതി സ്വാമിയാർ 

വിഷയം: ബദ്ധനാര്? മുക്തനാര്? 


ജീവൻ ഒന്നേയുള്ളൂ. ശരീരങ്ങളാണ് വ്യത്യസ്തങ്ങളാകുന്നത്. ശരീരത്തിന്റെ ധർമ്മങ്ങളെ ജീവന്റെ ധർമ്മങ്ങളായി തെറ്റിദ്ധരിയ്ക്കുമ്പോഴാണ് ഒരാൾ ബദ്ധനാകുന്നത്. അപ്പോഴാണ് സുഖദുഃഖഭാവങ്ങൾ ഉണ്ടാകുന്നത്. ഈ തെറ്റായ ധാരണ നീങ്ങിയാലാണ് അയാൾ മുക്തനാകുന്നത്. 

പ്രത്യേക ശ്രദ്ധയ്ക്ക്


30-12-2023 ന് (ദിവസം 9)

09.00 മണിയ്ക്ക് കെ.വിജയൻ മേനോൻ 

3.30 ന് റാന്നി ഹരിശങ്കർ

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍