കടങ്ങോട് ആയുർവേദ ആശുപത്രി ഇനി മുതൽ സൗര വൈദ്യുതിയിൽ

കടങ്ങോട് ഗ്രാമ പഞ്ചായത്ത് കൈക്കുളങ്ങര രാമവാര്യർ സ്മാരക ആയുർവേദ ആശുപത്രിയിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ നിർവ്വഹിച്ചു.


ജനകീയാസൂത്രണ പദ്ധതിയിൽ നാല് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. 6000 രൂപയോളം വൈദ്യുത ചാർജ് വന്നിരുന്നത് 1000 രൂപയിലേക്ക് കുറക്കാൻ ഇത് മൂലം സാധിക്കും. സൊസൈറ്റി നിയമ പ്രകാരം കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ അനർട്ടാണ് പദ്ധതി നടപ്പിലാക്കിയത്. 

ഭരണ സമിതിയുടെ 36 മാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ പൂർത്തീകരിച്ചതും നടപ്പിലാക്കുന്നതുമായ പദ്ധതികളിൽ നിന്നും 36 പദ്ധതികളുടെ 36 ഉദ്ഘാടനങ്ങൾ 2023 ഡിസംബർ 18 മുതൽ 2024 ജനുവരി 30 വരെ നിർവഹിക്കാൻ തിരുമാനിച്ചിരുന്നു. 36 ഉദ്ഘാടനങ്ങളിലെ നാലാമത്തെ ഉദ്ഘാടനമാണ് ആയുർവേദ ആശുപത്രിയിലെ സോളാർ വൈദ്യുതീകരണം. 


ഗ്രാമ പഞ്ചായത്ത് അംഗം കെ.ആർ സിമി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗം ടെസി ഫ്രാൻസിസ്, ബീന രമേഷ് ഡോ. ഷീജ മേനോൻ, സിസ്റ്റർ പി. ബിന്ദു പൊറ്റയിൽ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍