പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തിന്റെയും, മഹിളാസംഗമത്തിന്റെയും പ്രചരണാർഥം നടത്തിയ വാഹന പ്രചരണ ജാഥക്ക് വടക്കാഞ്ചേരിയിൽ BJP പ്രവർത്തകർ സ്വീകരണം നൽകി.

 പ്രധാനമന്ത്രി മോദിജിയുടെ തൃശൂർ സന്ദർശനം - മഹിളാസംഗമത്തിന്റെ പ്രചാരണർത്ഥം വടക്കാഞ്ചേരി മണ്ഡലത്തിൽ എത്തിയ വാഹൻ പ്രചാരണ ജാഥ. മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ മുഖ്യ പ്രഭാഷണം നടത്തിയ മഹിളാ മോർച്ച സ്റ്റേറ്റ് ട്രഷറർ സത്യലക്ഷ്മി യെ ഷാൾ അണിയിച്ചു സ്വാഗതം ചെയ്തു. മഹിളാ മോർച്ച സ്റ്റേറ്റ് സെക്രട്ടറിമാർ ആയ സ്മിത മേനോൻ അഡ്വ ശ്രീവിദ്യ എന്നിവരും പ്രചാരണത്തിന് എത്തിച്ചേർന്നിരുന്നു.

 പരിപാടിയിൽ വടക്കാഞ്ചേരി നിയോജകമണ്ഡലം ഇൻചാർജ് ഇ ചന്ദ്രൻ മണ്ഡലം ജനറൽ സെക്രട്ടറി എസ്‌ രാജു, ട്രഷറർ രാമപ്രസാദ്, സെക്രട്ടറി അനിൽകുമാർ കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ എം വൈസ് പ്രസിഡന്റ് കെ ടി രാജൻ, വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് വിനയൻ കെ പി, പ്രവർത്തകർ ആയ ലളിത, മണി എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍