22 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം ഏഴാം ദിവസം

22 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം

ഏഴാം ദിവസം (28-12-2023 വ്യാഴാഴ്ച)


രാവിലെ 9.00 - 10.15

ഡോ. കെ. ഉണ്ണികൃഷ്ണൻ 

വിഷയം: സ്യമന്തകം അടിച്ചേല്പിച്ച അപവാദകോലാഹലം 

                  (സ്യമന്തകോപാഖ്യാനം)

നാം ഒരിയ്ക്കലും അപവാദങ്ങൾ പ്രചരിപ്പിയ്ക്കരുതെന്ന് ഭാഗവതത്തിലെ സ്യമന്തകോപാഖ്യാനം പഠിപ്പിയ്ക്കുന്നു. ദ്വാരകാധിപതിയായ കൃഷ്ണൻ തനിയ്ക്കെതിരെ ഉയർന്ന ആരോപണം തെറ്റാണ് സത്യമല്ലെന്ന് തെളിയിച്ചു. ഏതൊരു ഭരണാധികാരിയും ഇതിനു ബാദ്ധ്യസ്ഥനാണെന്ന് ലോകരെ പഠിപ്പിച്ചു. 

ധനം ധൂർത്ത് ചെയ്ത് വ്യർത്ഥമാക്കാതെ സദ്ധർമ്മാചരണത്തിന് ഉപയോഗിയ്ക്കാനുള്ളതാണ് എന്ന പാഠവും ഇതുവഴി ഭാഗവതം നമുക്കു പറഞ്ഞുതരുന്നു. 


വിദ്യാർത്ഥികളുടെ വിഷ്ണുസഹസ്രനാമജപയജ്ഞം


ഭാഗവതതത്ത്വസമീക്ഷാസത്രത്തിന്റെ മുഖമുദ്രയായ കുട്ടികൾ ചേർന്നു നടത്തുന്ന വിഷ്ണുസഹസ്രനാമജപയജ്ഞത്തിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിഷ്ണുസഹസ്രനാമത്തിന്റെ മാഹാത്മ്യം സ്വാമി ഭൂമാനന്ദതീർത്ഥ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. തുടർന്ന് ധ്യാനശ്ലോകങ്ങൾ ചൊല്ലിക്കൊടുത്ത് ജപയജ്ഞം ആരംഭിച്ചു. നാരായണാശ്രമത്തിൽ നിന്നും ജപപരിശീലനം ലഭിച്ച കുട്ടികൾ ജപയജ്ഞത്തിന് നേതൃത്വം നല്കി. യജ്ഞത്തിൽ പങ്കെടുത്ത കട്ടികൾക്കെല്ലാം സ്വാമി ഭൂമാനന്ദതീർത്ഥയും ബ്രഹ്മർഷി ദേവപാലനും സ്വാമിനി മാ ഗുരുപ്രിയ യും ചേർന്ന് പ്രസാദവിതരണം നടത്തി.


സമ്മാനദാനം


ഈ വർഷത്തെ സത്രത്തോടനുബന്ധിച്ച് നവമ്പർ മാസത്തിൽ നടത്തിയ ജ്ഞാനോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്വാമിജി സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അവരുടെ പ്രകടനവും ഉണ്ടായി. സ്വാമി ഭൂമാനന്ദതീർത്ഥ അവർക്ക് ആശംസയും അനുഗ്രഹവും നല്കി. 



02.00 - 03.15

കൂനമ്പിള്ളി ശ്രീരാം നമ്പൂതിരി 

വിഷയം: പ്രേമമൂല്യങ്ങൾ തുളുമ്പിനിന്ന പ്രണയ കലഹം.


ദമ്പതിമാരെ ചേർത്തുകെട്ടുന്ന ചരടാണ് പ്രണയം. ആ ചരടുകെട്ടിന് ഉലച്ചിൽ തട്ടാതെ എങ്ങനെ കലഹിയ്ക്കാമെന്ന 'കലഹകല' കൃഷ്ണൻ നമ്മെ പഠിപ്പിയ്ക്കുന്നു. കൃഷ്ണനെപ്പോലെയാകാൻ വിവാഹാർത്ഥികളായ പുരുഷന്മാർക്കും കൃഷ്ണനെപ്പോലുള്ള ജീവിതപങ്കാളിയെ ലഭിയ്ക്കാൻ സ്തീകൾക്കും പ്രാർത്ഥിയ്ക്കാൻ പ്രേരണ നല്കുന്നതാണ് ഭാഗവതത്തിലെ ഈ ഭാഗം. 


03.30 - 04.45

സ്വാമി ഭൂമാനന്ദതീർത്ഥ 

വിഷയം: ഉദ്ധവന് കൃഷ്ണന്റെ അന്തിമോപദേശം 


പ്രകൃതിയിലുള്ള കാര്യങ്ങളെ വേണ്ടപോലെ നിരീക്ഷിച്ചാൽ അതിൽ നിന്നും നമുക്ക് പലതും പഠിയ്ക്കുവാനുള്ളതായിട്ടുണ്ടെന്നു കാണാം. അവധൂതനായ ദത്താത്രേയമഹർഷിയും യദുചക്രവർത്തിയും തമ്മിൽ ഉണ്ടായ സംവാദം വിവരിച്ചുകൊണ്ട് സ്വാമി ഭൂമാനന്ദതീർത്ഥ തത്ത്വപ്രവചനം നടത്തി. ഉപോദ്ബലകമായി പല സുഭാഷിതങ്ങളും ഉദ്ധരിച്ചു.


05.15 - 06.30

സ്വാമി പൂർണ്ണാനന്ദതീർത്ഥപാദർ 

വിഷയം: നാരദൻ കണ്ട അദ്ഭുതഗൃഹസ്ഥൻ 


ഭഗവാന്റെ ഗൃഹസ്ഥജീവിതം കാണാനാഗ്രഹിച്ച നാരദൻ ദ്വാരകയിൽ ചെന്നപ്പോൾ വളരെ സന്തുഷ്ടനായ ഭഗവാനെയാണ് കണ്ടത്. ഗൃഹസ്ഥർ അനുഷ്ഠിയ്ക്കേണ്ടതായ എല്ലാ കാര്യങ്ങളിലും വലിയ നിഷ്കർഷ പുലർത്തുന്നതാണ് ഇതിന്റെ രഹസ്യം എന്നു നാരദനു മനസ്സിലായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍