ചേലക്കര പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ട്രീറ്റ് മെയിൻ വലിക്കുന്നതിന് 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

ചേലക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ട്രീറ്റ് മെയിൻ വലിക്കുന്നതിനും അനുബന്ധ പ്രവൃത്തികൾക്കുമായി 150 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ.


2023 - 24 ലെ ബജറ്റ് പ്രൊപ്പോസലിൽ ചേലക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ട്രീറ്റ് മെയിൻ വലിക്കുന്നതിനും അനുബന്ധ വർക്കുകൾക്കുമായി 150 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.


കെ.എസ്.ഇ.ബി ചേലക്കര ഇലക്ട്രിക്കൽ സെക്ഷനാണ് നിർമ്മാണ ചുമതല. സാങ്കേതികാനുമതി വേഗത്തിലാക്കി സ്ട്രീറ്റ് മെയിൻ വർക്കുകൾ എത്രയും വേഗം ആരംഭിക്കാൻ മന്ത്രി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍